മണി രാം ബാഗ്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മുൻ എം.പിയുമായിരുന്നു മണി രാം ബാഗ്രി ( -31 ജനുവരി 2012). പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് രാജ്‌നാരായണിന്റെ അടുത്ത അനുയായി ആയിരുന്നു. 1972-74 കാലഘട്ടത്തിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി ജനറൽസെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥയിൽ മിസാ പ്രകാരം ഇന്ദിരാഗാന്ധി സർക്കാർ ബാഗ്രിയെ തടങ്കലിലടച്ചിരുന്നു[1]

3, 6, 7 ലോക്‌സഭകളിൽ എം.പി[2] സ്ഥാനംവഹിച്ചിരുന്ന ബാഗ്രി അവിഭക്ത പഞ്ചാബ് നിയമസഭയിലെ അംഗവുമായിരുന്നു[3]. ചെറുപ്പകാലംമുതൽ ദേശീയപ്രസ്ഥാനങ്ങളിൽ പങ്കുവഹിച്ച ബാഗ്രി ആചാര്യ നരേന്ദ്രദേവ്, ജയപ്രകാശ് നാരായൺ, രാം മനോഹർ ലോഹ്യ എന്നിവർക്കുകീഴിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ അണിചേർന്നു.

അവലംബം[തിരുത്തുക]

  1. .http://www.mathrubhumi.com/online/malayalam/news/story/1423604/2012-02-01/india
  2. http://parliamentofindia.nic.in/ls/lok06/state/06lsup.htm
  3. http://ibnlive.in.com/generalnewsfeed/news/veteran-socialist-leader-mani-ram-bagri-dead/958265.html
"https://ml.wikipedia.org/w/index.php?title=മണി_രാം_ബാഗ്രി&oldid=1915734" എന്ന താളിൽനിന്ന് ശേഖരിച്ചത്