മണപ്പുറം ഫിനാൻസ്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യയിലെ ഒരു ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാണ് മണപ്പുറം ഫിനാൻസ് ലിമിറ്റഡ്. കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ മണപ്പുറത്ത് 1949 ൽ ശ്രീ: വീ.സി. പത്മനാഭൻ തുടങ്ങിവച്ച ധനകാര്യ സ്ഥാപനമാണിത്. 1986 ൽ അദ്ദേഹത്തിൻറെ പുത്രൻ ശ്രീ. നന്ദകുമാർ മണപ്പുറം ഏറ്റെടുത്തു. 1995 ൽ ബോംബെ സ്റ്റോക്ക് എക്സ്ചെഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ധനകാര്യം, ആരോഗ്യ പരിപാലനം, വിവര സാങ്കേതികവിദ്യ,വിദേശ നാണയ വിനിമയം, ഇൻഷുറൻസ്, ജ്വല്ലറി അസെറ്റ് മാനേജ്‌മെൻറ്, കൃഷി, ക്ഷീരവൃത്തി എന്നിങ്ങനെ വിവിധ മേഖലകളിൽ ഇന്ന് പ്രവർത്തിക്കുന്നു