Jump to content

മഞ്ഞ പാത (ദില്ലി മെട്രോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
     മഞ്ഞ പാത
Fleets of Yellow line made by Bombardier.
അടിസ്ഥാനവിവരം
സം‌വിധാനംDelhi Metro
സ്ഥാനംDelhi, Gurgaon
തുടക്കംJahangirpuri
ഒടുക്കംHUDA City Centre
നിലയങ്ങൾ34
പ്രവർത്തനം
പ്രാരംഭംDecember 20, 2004
പ്രവർത്തകർDelhi Metro Rail Corporation
മേഖലUnderground and Elevated
റോളിങ്ങ് സ്റ്റോക്ക്Mitsubishi-ROTEM Broad gauge
Bombardier MOVIA
സാങ്കേതികം
മൊത്തം റെയിൽ‌വേ ദൂരം45 കിലോമീറ്റർ (28 മൈ)
പാതയുടെ ഗേജ്Broad gauge
വൈദ്യുതീകൃതം25 kV, 50 Hz AC through overhead catenary
പാതയുടെ രൂപരേഖ

ദില്ലി മെട്രോയുടെ രണ്ടാമത്തെ പാതയായ മഞ്ഞ പാത 2004 ഡിസംബർ 20-ആം തിയതി ഉദ്ഘാടനം ചെയ്തു. 34 നിലയങ്ങളും 45 കിലോമീറ്റർ നീളവുമുണ്ട്. ദില്ലിയുടെ വടക്കുള്ള ജഹാംഗീർപുരിയെ ദില്ലിക്കു തെക്കുള്ള ഗുർഗാവോൺ നഗരത്തിലെ ഹുഡ സിറ്റി സെന്ററുമായി ബന്ധിപ്പിക്കുന്നു.[1] വടക്കുനിന്നും ജഹാംഗീർപുരി, വിശ്വ വിദ്യാലയ (ദില്ലി സർവകലാശാല), വിധാൻ സഭ (ലെജിസ്ലേറ്റിവ് അസംബ്ലി), കാശ്മീരി ഗേറ്റ് (ചുവന്ന പാത), ചാന്ദ്നി ചൗക്ക് (ഓൾഡ് ഡെൽഹി തീവണ്ടി നിലയം), ന്യൂ ഡെൽഹി (ന്യൂ ഡെൽഹി തീവണ്ടി നിലയം, വിമാനത്താവളം പാത), രാജീവ് ചൗക്ക് (നീല പാത), സെക്രട്ടേറിയറ്റ് (വയലറ്റ് പാത), എയിംസ് (ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ദില്ലി) കുത്തബ് മിനാർ, ഹുഡ സിറ്റി സെന്റർ എന്നിവയാണ് പ്രധാന നിലയങ്ങൾ. പാളം ബ്രോഡ് ഗേജാണ്. മഞ്ഞ പാതയിലെ പട്ടേൽ ചൗക്ക് നിലയത്തിലാണ് മെട്രോ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

ദില്ലി മെട്രോയുടെ മാപ്പ്

[തിരുത്തുക]

  1. "Metro to bridge Delhi-Gurgaon divide today", Chennai, India, The Hindu, 3 സെപ്റ്റംബർ 2010
"https://ml.wikipedia.org/w/index.php?title=മഞ്ഞ_പാത_(ദില്ലി_മെട്രോ)&oldid=3273333" എന്ന താളിൽനിന്ന് ശേഖരിച്ചത്