മങ്ങാട് നടേശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മങ്ങാട് നടേശൻ
ജനനം
മങ്ങാട്, കൊല്ലം, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽസംഗീതജ്ഞൻ
ജീവിതപങ്കാളി(കൾ)നിർമ്മല
കുട്ടികൾഡോ. മിനി
പ്രിയ
പ്രിയദർശിനി

കർണാടക സംഗീതജ്ഞനും സംഗീത അദ്ധ്യാപകനുമാണ് മങ്ങാട് നടേശൻ.

ജീവിതരേഖ[തിരുത്തുക]

കൊല്ലം ജില്ലയിലെ മങ്ങാട് സ്വദേശിയാണ്. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ ശെമ്മങ്കുടി ശ്രീനിവാസ അയ്യർ അടക്കമുള്ള ഗുരുനാഥന്മാരിൽനിന്നാണ് സംഗീതത്തിൽ ശിക്ഷണം നേടിയത്. ആകാശവാണിയിൽ ജോലി ലഭിച്ചതോടെ തൃശൂർ നഗരത്തിൽ താമസമാക്കി. ആകാശവാണിയുടെ ദേശീയ സംഗീത പരിപാടിയിലടക്കം കച്ചേരി നടത്തിയിട്ടുള്ള അദ്ദേഹം കേരളത്തിലെ മികച്ച സംഗീതഗുരുനാഥന്മാരിൽ ഒരാളാണ്.

ഭാര്യ : നിർമ്മല. മക്കളായ ഡോ. മിനി, പ്രിയ, പ്രിയദർശിനി എന്നിവരും ഗായികമാരാണ്. [1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • സംഗീതകലാ ആചാര്യ പുരസ്കാരം
  • കേരള സംഗീത നാടക അക്കാദമി കലാരത്ന ഫെലോഷിപ്പ്
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം
  • സ്വാതി സംഗീത പുരസ്കാരം 2016 [2]

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/newscontent.php?id=484357
  2. "Swathi music award for Mangad K. Natesan". The Hindu (in Indian English). 2016-08-04. ISSN 0971-751X. Retrieved 2016-09-05.
"https://ml.wikipedia.org/w/index.php?title=മങ്ങാട്_നടേശൻ&oldid=3903105" എന്ന താളിൽനിന്ന് ശേഖരിച്ചത്