മംഗലാപുരം കത്തോലിക്കരുടെ ശ്രീരംഗപട്ടണത്തെ തടവുവാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ടിപ്പു സുൽത്താന്റെ ഭരണകാലത്ത് മൈസൂർ രാജ്യത്തിൽ 15 വർഷക്കാലം മംഗലാപുരത്തെ കത്തോലിക്കരെയും മറ്റു ക്രിസ്ത്യാനികളെയും ശ്രീരംഗപട്ടണത്ത് 15 വർഷക്കാലം (1784–1799) തടവിൽ പാർപ്പിക്കുകയുണ്ടായി. ഈ സംഭവമാണ് ശ്രീരംഗപട്ടണത്തെ മംഗലാപുരം കത്തോലിക്കരുടെ തടവുവാസം (Captivity of Mangalorean Catholics at Seringapatam) എന്നറിയപ്പെടുന്നത്.[1] 30,000-നും 80,000-നും ഇടയിൽ ആളുകൾ തടവിലായിരുന്നു എന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും 60,000 പേർ തടവിലായിരുന്നു എന്ന് ടിപ്പു സുൽത്താൻ സുൽത്താൻ-ഉൾ-തവാരിഖിൽ വെളിപ്പെടുത്തിയിട്ടുണ്ട്.[2] ഈ സമൂഹ‌ത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുരിതപൂർണ്ണമായ ഒരു കാലഘട്ടമായിരുന്നു ഇത്.[3] എന്തായിരുന്നു ഇതിന്റെ കാരണം എന്നത് തർക്കവിഷയമാണ്. എന്നിരുന്നാലും മതപരമായ കാരണങ്ങൾക്കുപരിയായി രാഷ്ട്രീയകാരണങ്ങളായിരുന്നു ഇതിനു പിന്നിൽ എന്നതിൽ മിക്ക ചരിത്രകാരന്മാരും യോജിക്കുന്നുണ്ട്[ആര്?]. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ (1780–1784) മംഗലാപുരത്തെ കത്തോലിക്കർ ബ്രിട്ടീഷുകാരുമായി യോജിച്ചുപ്രവർത്തിച്ചിരുന്നതായിരുന്നു ഇതിനു കാരണം[അവലംബം ആവശ്യമാണ്].

ടിപ്പുവിന്റെ പിതാവായിരുന്ന ഹൈദരാലിയുടെ കാലത്ത് മംഗലാപുരത്തെ കത്തോലിക്കാസമൂഹം അഭിവൃദ്ധി പ്രാപിച്ചിരുന്നെങ്കിലും 1784 ജനുവരിയിൽ ടിപ്പു സുൽത്താൻ അധികാരമേറ്റതോടെ അദ്ദേഹം ഇവരുടെ ഭൂസ്വത്ത് പിടിച്ചെടുക്കാനും ഇവരെ ശ്രീരംഗപട്ടണത്തേയ്ക്ക് കൊണ്ടുപോകാനും ഉത്തരവിട്ടു. 1784 ഫെബ്രുവരി 24-ന് ഈ ഉത്തരവ് നടപ്പിലാക്കപ്പെട്ടു. മംഗലാപുരത്തുനിന്നും ശ്രീരംഗപട്ടണത്തിലേയ്ക്ക് കൊണ്ടുപോകും വഴി ഇരുപതിനായിരം ആൾക്കാർ മരണമടഞ്ഞു. പലതരം പീഡനങ്ങൾ ഈ കത്തോലിക്കർ അനുഭവിക്കുകയുണ്ടായി. പലരെയും ഇസ്ലാം മതത്തിലേയ്ക്ക് ബലമായി മതം മാറ്റുകയുണ്ടായി[അവലംബം ആവശ്യമാണ്]. ഈ തടവുമൂലം ഈ സമൂഹം ഏകദേശം പൂർണ്ണമായി അന്യം‌ നിന്നുപോവുകയുണ്ടായി.[1] ശ്രീരംഗപട്ടണം യുദ്ധത്തിൽ 1799 മേയ് 4-ന് ടിപ്പു സുൽത്താൻ മരിച്ചതോടെയാണ് ഈ തടവുവാസം അവസാനിച്ചത്. പിടിയിലായ 60,000–80,000 ആൾക്കാരിൽ ക്രിസ്ത്യാനികളായിത്തന്നെ മോചനം നേടിയവർ 15,000–20,000 ആൾക്കാർ മാത്രമായിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Deportation & The Konkani Christian Captivity at Srirangapatna (February 24, 1784 Ash Wednesday)". Mangalore: Daijiworld Media. മൂലതാളിൽ നിന്നും 1 March 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 29 February 2008.
  2. Farias 1999, p. 76
  3. Farias 1999, p. 68


പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]