Jump to content

ഭൂമിപുത്രി(നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമിപുത്രി
ഭൂമിപുത്രി നോവലിന്റെ പുറംചട്ട
കർത്താവ്വി.യു. രാധാകൃഷ്ണൻ
പുറംചട്ട സൃഷ്ടാവ്ഷബീർ മഞ്ചിയിൽ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർസാഹിത്യ പബ്ലിക്കേഷൻസ്
ISBN978-93-91632-16-8

ഭൂമിപുത്രി മലയാള സാഹിത്യകാരൻ വി.യു. രാധാകൃഷ്ണൻ രചിച്ച ഒരു നോവലാണ്. ഈ കൃതിയിൽ സീതയുടെ കഥ വ്യത്യസ്തമായ ശൈലിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പതിനെട്ട് അധ്യായങ്ങളിലൂടെ സീതയുടെ ജീവിതത്തിലെ വളർച്ചകളും തിരിച്ചടികളും ചിത്രീകരിച്ചിരിക്കുന്നു. പ്രകൃതിബിംബങ്ങളാൽ സമൃദ്ധമായ ഒരു കാവ്യാത്മക ആഖ്യാനമാണ് ഭൂമിപുത്രി. [1]

സംക്ഷിപ്ത വിവരണം

[തിരുത്തുക]

സീതാജീവിതത്തിൻറെ കയറ്റിറങ്ങലുകൾ ഉൾക്കൊണ്ട് സരയൂ നദിയുടെ നൈസർഗ്ഗിക ഭംഗിയും ഇതിലൂടെ പ്രതിഫലിപ്പിക്കുന്നു. സീതാജീവിതത്തിൻറെ വസന്തവും വേനലും പതിനെട്ട് അധ്യായങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്നു. വ്യത്യസ്തമായ പ്രകൃതിദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന കാവ്യാത്മകതയാണ് ഈ കൃതിയുടെ പ്രത്യേകത.

എഴുത്തുകാരൻ

[തിരുത്തുക]

വി.യു. രാധാകൃഷ്ണൻ കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പോട്ടോർ വെട്ടിക്കാട്ടുവളപ്പിൽ വി.യു. ഉണ്ണിയുടെയും പരേതയായ എം. മാധവി ടീച്ചറുടെയും മകനായി ജനിച്ചു. പൂങ്കുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തിരൂർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, തൃശ്ശൂർ സെൻറ് തോമസ് കോളേജ്, തൃശ്ശൂർ ഗവ. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹയർ സെക്കൻഡറി അധ്യാപകനായി സേവനം അനുഷ്ഠിച്ചുവരുന്നു. പരിസ്ഥിതി വിഷയങ്ങളെക്കുറിച്ച് ആകാശവാണിയിലൂടെ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

  • ജന്മനക്ഷത്ര സസ്യങ്ങൾ
  • കൃഷ്ണപ്രിയ സസ്യങ്ങൾ
  • മഹാവൃക്ഷങ്ങൾ
  • സസ്യലോകപര്യടനം
  • വ്യത്യസ്തയിനം സസ്യങ്ങൾ
  • ഔഷധസസ്യലോകം

ലിങ്കുകൾ

[തിരുത്തുക]

ചിത്രഗാലറി

[തിരുത്തുക]
ഭൂമിപുത്രി നോവലിന്റെ മുഖചിത്രം, ഡിസൈൻ: ഷബീർ മഞ്ചിയിൽ

ബാഹ്യകണ്ണികൾ

[തിരുത്തുക]
  1. മാതൃഭൂമി ദിനപത്രം 2022 ജൂലൈ 17. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും സാഹിത്യകാരനുമായ വൈശാഖൻ കേരള കാർട്ടൂൺ അക്കാദമി അംഗം മധൂസിന് നൽകി പ്രകാശനം ചെയ്തു.
"https://ml.wikipedia.org/w/index.php?title=ഭൂമിപുത്രി(നോവൽ)&oldid=4123058" എന്ന താളിൽനിന്ന് ശേഖരിച്ചത്