ഭാഷാരാമായണചമ്പു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുനം നമ്പൂതിരി രചിച്ചതെന്നു കരുതുന്ന ഒരു ചമ്പു കൃതിയാണ് ഭാഷാരാമായണചമ്പു. ഭാഷാ ചമ്പുക്കളിൽ സാഹിത്യ ഗുണപൂർണത കൊണ്ടും വലിപ്പം കൊണ്ടും പ്രഥമസ്ഥാനത്തു നിൽക്കുന്ന കൃതിയാണിത്. രാവണോത്ഭവം, രാമാവതാരം, താടകാവധം തുടങ്ങി സ്വർഗാരോഹണം വരെയുള്ള ഇരുപത് പ്രബന്ധങ്ങളാണ് രാമായണം ചമ്പുവിലുള്ളത്. രണ്ടായിരത്തോളം ശ്ലോകങ്ങളും ദണ്ഡകങ്ങളും 150-ൽപരം ഗദ്യങ്ങളും ഉൾക്കൊള്ളുന്ന ഈ ബൃഹത് ഗ്രന്ഥത്തിൽ പുനത്തിന്റെ സൂക്ഷ്മാവലോകന ശക്തി, ഈശ്വരഭക്തി, സ്വതന്ത്രമായ ഭാവന, ഔചിത്യബോധം, മനോധർമ്മ വിലാസം എന്നിവ കാണാൻ സാധിക്കും.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭാഷാരാമായണചമ്പു&oldid=2824847" എന്ന താളിൽനിന്ന് ശേഖരിച്ചത്