ഭയാനകം
ദൃശ്യരൂപം
"ഭയാനകം" | |
---|---|
സഞ്ചാരിഭാവങ്ങൾ | ശങ്ക, മോഹാലസ്യം, ദൈന്യം, ആവേഗം, ചപലത, ജഡത, ത്രാസം, അപസ്മാരം, മരണം |
ദോഷം | വാതം |
ഗുണം | തമസ്സ് |
കോശം | മനസ്സ് (മനോമയി കോശം) |
സഹരസങ്ങൾ | അത്ഭുതം, രൗദ്രം |
വൈരി രസങ്ങൾ | വീരം, ശാന്തം, ഹാസ്യം, ശൃംഗാരം |
നിക്ഷ്പക്ഷ രസങ്ങൾ | ബീഭത്സം, കരുണം |
ഉല്പന്നം | രൗദ്രം |
സിദ്ധി | ഇച്ഛ |
നവരസങ്ങളിൽ ഒന്നാണു ഭയാനകം. ഭയമാണു സ്ഥായീഭാവം. ശങ്ക, മോഹാലസ്യം, ദൈന്യം, ആവേഗം, ചപലത, ജഡത, ത്രാസം, അപസ്മാരം, മരണം എന്നിവയാണ് സഞ്ചാരിഭാവങ്ങൾ.
അഭിനയരീതി
[തിരുത്തുക]പുരികങ്ങൾ ഓരോന്നായും പിന്നീട് ഒന്നിച്ചും ഉയർത്തി കൃഷ്ണമണികളെ ശക്തിയോടെ പുറത്തേക്കു തളളി കൂടെക്കൂടെ ഇളക്കി ഇരുവശത്തേക്കും കഴുത്തു ചെരിച്ചുനോക്കി, മൂക്ക് അറ്റം വിടർത്തി അധരം ഉളളിലേക്കു വലിച്ചുപിടിച്ചു മുഖം ശ്യാമവർണത്തിലും പിന്നീട് രക്തമയവും ആക്കുന്നതാണ് ഭയാനകം.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-29. Retrieved 2017-03-13.