ബൽവന്ത് ആപ്‌തെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭാരതീയ ജനതാപാർട്ടി മുൻ വൈസ് പ്രസിഡന്റായിരുന്നു ബാൽ ആപ്‌തെ എന്ന ബൽവന്ത് ആപ്‌തെ (18 ജനുവരി 1939 - 17 ജൂലൈ 2012, 73 വയസ്സ്).രണ്ട് തവണ രാജ്യസഭാംഗമായിരുന്നു[1]. 2002 മുതൽ 2010 വരെയാണ് ഇദ്ദേഹം ബി.ജെ.പി. വൈസ് പ്രസിഡന്റായിരുന്നത്.

ജീവിതരേഖ[തിരുത്തുക]

നിയമത്തിൽ ബിരുദാനന്തരബിരുദധാരിയായിരുന്ന ആപ്‌തെ എ.ബി.വി.പി.യിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 38 വർഷത്തോളം എ.ബി.വി.പി.യുടെ ദേശീയ അധ്യക്ഷനായിരുന്നു. ശിക്ഷൺ പ്രചാരക് മണ്ഡലി എന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണ നിർവഹണ കൗൺസിൽ അംഗവുമായിരുന്നു. മഹാരാഷ്ട്രയുടെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ചിട്ടുണ്ട്. സുപ്രീംകോടതി അഭിഭാഷകനുമായിരുന്നു. ബി.ജെ.പി. കേന്ദ്ര പാർലമെന്റി ബോർഡ് അംഗമായിരുന്നു. അഭിഭാഷകനായി പ്രവർത്തിച്ച ആപ്തയെ അടിയന്തരാവസ്ഥയിൽ മിസ തടവുകാരനായി ജയിലിലടച്ചിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

  • എജ്യുക്കേഷണൽ ചേഞ്ച്, 1977
  • യശ്വന്ത് (മറാത്തി), 1988
  • Report on Violation of Fundamental Rights of Citizens in Ayodhya, Nov. 1990
  • സുപ്രീംകോർട്ട് ഓൺ ഹിന്ദുത്വ(ed.), 2005

അവലംബം[തിരുത്തുക]

  1. http://164.100.47.5/newmembers/Website/Main.aspx

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

രാജ്യസഭാ വെബ്സൈറ്റ് [1]

"https://ml.wikipedia.org/w/index.php?title=ബൽവന്ത്_ആപ്‌തെ&oldid=1361994" എന്ന താളിൽനിന്നു ശേഖരിച്ചത്