ബ്ലാങ്ക പിക്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലാങ്ക പിക്ലർ
ജനനം25 മാർച്ച് 1883
മരണം11 April 1957 (1957-04-12) (aged 74)
ദേശീയതഹംഗേറിയൻ
അറിയപ്പെടുന്നത്ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ്

ബ്ലാങ്ക പിക്ലർ (25 മാർച്ച് 1883 - 11 ഏപ്രിൽ 1957) ഒരു ഹംഗേറിയൻ ആക്ടിവിസ്റ്റും ലൈബ്രേറിയനുമായിരുന്നു. ഫെമിനിസ്റ്റ് അസോസിയേഷൻറെ (Feministák Egyesülete) സെക്രട്ടറിയായി സേവനമനുഷ്ടിച്ചിരുന്നു.

ജീവിതരേഖ[തിരുത്തുക]

1883-ൽ ബുഡാപെസ്റ്റിൽ ഒരു ഇടത്തരം കുടുംബത്തിലാണ് ബ്ലാങ്ക പിക്ലർ ജനിച്ചത്. അവളുടെ പിതാവ് വൈദ്യശാസ്ത്രം പഠിച്ചിരുന്നുവെങ്കിലും യോഗ്യത നേടാൻ സാധിച്ചില്ല. അദ്ദേഹം ഒരു കഫേ തുറന്നു. ഒരു സ്വകാര്യ വിദ്യാലയത്തിലേയ്ക്ക് പഠനത്തിന് അയച്ച ബ്ലാങ്കയുടെ താൽപ്പര്യങ്ങൾ സംഗീതവും ഗണിതവുമായിരുന്നു.[1]

1908-ൽ മെട്രോപൊളിറ്റൻ ലൈബ്രറിയിൽ ജോലി നേടിയ അവർ, അവിടെ എർവിൻ സാബോയുടെ ഇന്നർ സർക്കിളിൻറെ ഭാഗമായി. 1911 ആയപ്പോഴേക്കും അവർ അവരുടെ കാറ്റലോഗ് ഡിപ്പാർട്ട്മെന്റിന് നേതൃത്വം നൽകി. 1919-ൽ ബുഡാപെസ്റ്റ് സർവ്വകലാശാല കമ്മ്യൂണിസ്റ്റുകാരെ അവിടെനിന്ന് തുരത്താൻ തീരുമാനിച്ചു, എന്നാൽ പല കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളും വിപ്ലവകാരികളും ജൂതന്മാരായതിനാൽ ഇത് വംശ ശുദ്ധീകരണമായി മാറി. കമ്മ്യൂണിസ്റ്റുകളെയും കമ്മ്യൂണിസത്തെയും അവൾ ഇഷ്ടപ്പെടുന്നില്ലെന്ന് സുഹൃത്തുക്കൾ സൂചിപ്പിച്ചെങ്കിലും പിക്ലറെ അറസ്റ്റുചെയ്ത് രണ്ടാഴ്ചത്തേക്ക് തടവിലാക്കി. മർദ്ദനമേറ്റില്ലെങ്കിലും[2] അവൾ അവിടെനിന്ന് പുറത്താക്കപ്പെട്ടു.

1925-ൽ ഹംഗേറിയൻ ഭാഷയിലുള്ള എല്ലാ പുസ്തകങ്ങളുടെയും ഒരു സൂചിക സൃഷ്ടിച്ച പുസ്തകത്തിൻ സഹ-രചയിതാവായിരുന്നു അവർ.[3] 1945-ൽ അവൾക്ക് വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട ജോലി തിരികെ ലഭിച്ചു.[4] കാറ്റലോഗുകളും ബുഡാപെസ്റ്റ് ലൈബ്രറിയുടെ ചരിത്രവും ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ അവർ പ്രസിദ്ധീകരിച്ചു.[5] 1957 ഏപ്രിലിൽ അവൾ അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. "Feministák Egyesülete". Nőkért.hu (in ഹംഗേറിയൻ). Retrieved 2017-04-24.
  2. Tibor Frank (31 December 2008). Double Exile: Migrations of Jewish-Hungarian Professionals Through Germany to the United States, 1919-1945. Peter Lang. p. 93. ISBN 978-3-03911-331-6.
  3. Lantos, firm, booksellers, Budapest. Lantos co. Ltd; Blanka Pikler; Dr. Robert BRAUN (1925). A List of All Hungarian Books in Trade. Lantos Company Limited.{{cite book}}: CS1 maint: multiple names: authors list (link)
  4. Blanka Pikler, Osck.hu, Retrieved 24 April 2017
  5. Kft., Antikvarium.hu. "Pikler Blanka művei, könyvek, használt könyvek - Antikvarium.hu". Antikvarium.hu (in ഹംഗേറിയൻ). Retrieved 2017-04-24.
"https://ml.wikipedia.org/w/index.php?title=ബ്ലാങ്ക_പിക്ലർ&oldid=3898651" എന്ന താളിൽനിന്ന് ശേഖരിച്ചത്