ബ്ലാക്ക്ബെറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ബ്ലാക്ക്ബെറി
Blackberry Logo.svg
BlackBerry Z10.jpg
ഡെവലപ്പർBlackBerry
Manufacturerബ്ലാക്ക്ബെറി
തരംHandheld devices
പുറത്തിറക്കിയ തിയതി1999 (1999)
ഷിപ്പ് ചെയ്ത യൂണിറ്റുകൾ200 million
ഓപ്പറേറ്റിംഗ് സിസ്റ്റംബ്ലാക്ക്ബെറി 10
ഓൺലൈൻ സേവനങ്ങൾBlackBerry World
വെബ്‌സൈറ്റ്blackberry.com
ബ്ലാക്ക്ബെറി ലോഗോ

1997 ലാണ്ബ്ലാക്ക്ബെറി ഒ.എസ് കനേഡിയൻ കമ്പനിയായ റിസർച്ച് ഇൻ മോഷൻ (RIM) വിപണിയിലിറക്കുന്നത്. ഏറെ കാലതാമസം കൂടാതെ തന്നെ ബ്ലാക്ക്ബെറി ബ്രാൻഡ് ലോകപ്രശസ്തമായി. സ്മാർട്ട് ഫോൺ ഉപഭോഗം പൂർണമായും ഇതിലൂടെ സാധ്യമാണ്. ഇന്റർനെറ്റ് സർവ്വീസിങിലെ മികവാണ് ബ്ലാക്ക്ബെറി വ്യത്യസ്തമാക്കുന്നത്‌. B.E.S(ബ്ലാക്ക്ബെറി എന്റെർപ്രൈസ് സര്വ്വീസ്)ആണു ഇതിനു സഹായകരമായിരിക്കുന്നത്. പുഷ് മെയിൽ ബ്ലാക്ക്ബെറിയുടെ മറ്റൊരു സവിശേഷതയാണ്. അതായത് ഉപയോക്താവിൻറെ മെയിൽ ബോക്സിൽ വന്നു കൊണ്ടിരിക്കുന്ന മെയിലുകൾ മൊബൈൽ മെമ്മറിയിലേക്ക് എത്തിക്കൊണ്ടിരിക്കും. നെറ്റ്വ്ർക്ക് ഓപ്പറേറ്റിംഗ് സിസ്റ്റവും,ബ്ലാക്ക്ബെറിയും തമ്മിലുള്ള ആശയവിനിമയമാണു ഇതിനു സഹായകരമായിരിക്കുന്നത്. ഉപയോക്താവ് 'ഇ-മെയിൽ' ഒരിക്കലും നഷ്ട്ടപ്പെടുത്തില്ല എന്നതാണിതിന്റെ ഗുണം.

2009 മേയ് 30-തോടുകൂടി ബ്ലാക്ക്ബെറി ഉപഭോക്താക്കളുടെ എണ്ണം 28.5 ദശലക്ഷം കവിഞ്ഞുവെന്ന് റിസർച്ച് ഇൻ മോഷൻറെ കണക്കുകൾ സൂചിപ്പിക്കുന്നു[1]

ഓപ്പറേറ്റിംഗ് സിസ്റ്റം,സവിശേഷതകൾ[തിരുത്തുക]

പ്രമാണം:Blackberry7250.jpg
ബ്ലാക്ബെറി 7250

റിസർച്ച് ഇൻ മോഷൻ ബ്ലാക്ബെറിക്ക് വേണ്ടി പുറത്തിറക്കുന്ന സ്വകാര്യഉടമസ്ഥതയിലുള്ളതും, പലആവശ്യങ്ങൾക്കുപയോഗിക്കാവുന്നതുമായ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ബ്ലാക്ക്ബെറി ഒ.എസ്.. ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ജാവക്ക് പിന്തുണ നൽകുന്നു. ഇതിനു മുൻപുള്ള ഒ.എസ്. പതിപ്പ് മൈക്രോസോഫ്റ്റ് എക്സേഞ്ച് സെർവ്വറുമായി ചേർന്ന് ഇ-മെയിൽ, കലണ്ടർ അതുപോലെ ലോട്ടസ് ഡോമിനോസ് ഇ-മെയിൽ എന്നീ സേവനങ്ങങ്ങൾ വയർലെസ്സായി സികൃംണൈസ് ചെയ്യാൻ സാദ്ധ്യമാക്കിയിരുന്നു. ബ്ലാക്ബെറിയിൽ വിൻഡോസ് മോബൈൽ 05,06 എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നു. ട്രിലാറ്റെറേഷന്‍ എന്ന ജി.പി.എസ് സമാന സംവിധാനമുപയോഗിച്ച് ഒരാൾക്ക് സ്ഥലം കണ്ടുപിടിക്കാൻ സാധിക്കും എന്നതാണു ബ്ലാക്ക്ബെറി ഒ.എസ് ന്റെ സവിശേഷത.ഓൺലൈൻ മാപ്പും സ്ഥല വിശദവിവരങ്ങളും ഇതു മുഖേന അയാൾക്ക് ലഭിച്ചു കൊണ്ടിരിക്കും.ഏതെങ്കിലും സര്വ്വീസ്ദായകരുമായി ചേർന്നാണു ബ്ലാക്ക്ബെറി ഒ.എസ് പ്രവർത്തിക്കുന്നത്.

സോഫ്റ്റ് വെയർ[തിരുത്തുക]

ബ്ലാക്ക്ബെറി മെസ്സഞ്ചർ[തിരുത്തുക]

പുതുതായിട്ടിറക്കുന്ന ബ്ലാക്ക്ബെറി മോഡലുകളിൽ ബ്ലാക്ക്ബെറി മെസ്സഞ്ചർ(BBM) എന്ന സോഫ്റ്റ് വെയർ കൂടി ഉൾക്കൊള്ളിച്ചിരിക്കുന്നു. ഒക്ടോബർ 6, 2009 ബ്ലാക്ക്ബെറി മെസ്സഞ്ചർ 5.0 ഔദ്ദോഗികമായി പുറത്തിറക്കി. ഇതിൽ ബാർകോഡ് സ്കാനിങ്ങുൾപ്പെടെ പുതുതായിട്ടുള്ള പല സവിശേഷതകളും ലഭ്യമാണ്. ബാർകോഡ് സ്കാനിങ്ങ് മുഖേന വിവരങ്ങൾ കൂട്ടിചേർക്കാനും അതു മറ്റുള്ളവരുമായി പങ്കുവെക്കാനും സാധിക്കുന്നു. ഈ സോഫ്റ്റ് വെയർ മുഖേന ബ്ലാക്ക്ബെറി പിൻ അല്ലെങ്കിൽ ബാർകോഡ് സ്കാൻ വഴി ടെക്സ്റ്റ് സന്ദേശം അയക്കുകയും,സ്വീകരിക്കുകയും ചെയ്യാൻ സാധിക്കുന്നു. അതു പോലെ തന്നെ ജി. പി.എസ് എന്ന സംവിധാനമുപയോഗിച്ച് സ്ഥലത്തെപ്പറ്റിയുള്ള വിവരങ്ങൾ അറിയാനും അത് മറ്റുള്ളവരുമായി പ്ങ്കുവെക്കാനും സാധിക്കുന്നു.

സിപിയു[തിരുത്തുക]

പഴയ ബ്ലാക്ക്ബെറിയിൽ ഉപയോഗിച്ചിരുന്നത് ഇൻറൽ-80386 പ്രോസ്സസറുകളായിരുന്നു[2]. എന്നാൽ ഇപ്പോൾ പുതിയ ബ്ലാക്ക്ബെറി 9000 ഉപയോഗിക്കുന്നത് ഇൻറൽ എക്സ്സ്കേൽ 624 MHz സിപിയു ആണ്. ഇതിനു മുൻപുള്ള ബ്ലാക്ക്ബെറി 8000 സീരീസ് സ്മാർട്ട്ഫോണിൽ, ഉദാഹരണത്തിനു 8700 & പേൾ എന്നിവയിൽ 312nbsp;MHZ ARM XScale ARMv5TE PXA900 നെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.എന്നാൽ ബ്ലാക്ക്ബെറി 8707 Qualcomm 3250 ചിപ്പ്സെറ്റാണു ഉപയോഗിക്കുന്നത്.ഈ കാരണം കൊണ്ട് ARMXScale ARMv5TE PXA900 ചിപ്പ്സെറ്റ് 3ജി നെറ്റ് വർക്ക് പിന്തുണ നൽകുന്നില്ല.

ബ്ലാക്ക്ബെറി ഇന്റർനെറ്റ് സേവനങ്ങൾ[തിരുത്തുക]

ബ്ലാക്ക്ബെറി എ‍ന്റെർ ൈപ്രസ് സെര്വ്വർ പ്രധാനമായും ഉപയോഗിക്കുന്നത് ബ്ലാക്ക്ബെറി ഇന്റർനെറ്റ് സേവനങ്ങൾക്ക് വേണ്ടിയാണ്. സാധാരണ ഉപഭോക്താക്കളേക്കാളുപരി ബിസിനസ്സ് ഉപഭോക്താക്കളെ ലക്ഷൃമിട്ടാണ് ഇത് പ്രധാനമായും വികസിപ്പിച്ചെടുത്തത്. 10 ഇ-മെയിൽ അക്കൗണ്ട് വരെ ഇതുവഴി ഉപയോഗിക്കാൻ സാധിക്കുന്നു.കൂടാതെ പ്രധാന ഇ-മെയിൽ സേവനദാതാക്കളായ ജി-മെയിൽ, യാഹൂ, ഹോട്ട്മെയിൽ &എ.ഒ.എൽ എന്നിവയും ഇതുവഴി ഉപയോഗിക്കുവാൻ സാധിക്കുന്നു. മൈ സ്പേസ്,ഫേസ്ബുക്ക്, എം.എസ്.എൻ എന്നീ സേവനങ്ങൾക്കും ഇത് പിന്തുണ നൽകുന്നു.

ബ്ലാക്ക്ബെറി പിൻ[തിരുത്തുക]

ബ്ലാക്ക്ബെറി പിൻ നു എട്ട് അക്കമാണുള്ളത്. ഹെക്സാഡെസിമൽ ഓരോ ബ്ലാക്ക്ബെറി മോഡലിനെയും തിരിച്ചറിയാൻ ഇത് സഹായിക്കുന്നു. ഈ പിൻ മാറ്റാൻ സാദ്ധ്യമല്ല. ബ്ലാക്ക്ബെറിക്ക് ഈ പിൻ ഉപയോഗിച്ച് ബ്ലാക്ക്ബെറി മെസ്സഞ്ചർ മുഖേന സന്ദേശങൾ മറ്റുള്ളവർക്ക് കൈമാറാൻ സഹായിക്കുന്നു.

അവലംബം[തിരുത്തുക]

  1. Research In Motion Reports First Quarter Results for Fiscal 2010
  2. RIM Circa 1999 - BlackBerry History Revisited | BlackBerry Cool

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്ലാക്ക്ബെറി&oldid=1796451" എന്ന താളിൽനിന്ന് ശേഖരിച്ചത്