ബ്ലഡി മേരി (ഫോക്ലോർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹാലോവീൻ ഗ്രീറ്റിംഗ് കാർഡിൽ ഒരു ഭാവികാലം ചിത്രീകരിക്കുന്നു, അതിൽ ഒരു സ്ത്രീ ഇരുണ്ട മുറിയിലെ കണ്ണാടിയിൽ ഉറ്റുനോക്കി ഭാവി ഭർത്താവിന്റെ മുഖം കാണുന്നു. ഒരു മന്ത്രവാദിയുടെ നിഴൽ ഇടതുവശത്തെ ചുമരിൽ രൂപപ്പെടുന്നു.

ഭാവി വെളിപ്പെടുത്തുന്ന ഒരു പ്രേതമോ ഫാന്റമോ ആത്മാവോ അടങ്ങുന്ന ഒരു ഐതീഹ്യകഥയാണ് ബ്ലഡി മേരി. അവരുടെ പേര് ആവർത്തിച്ച് ചൊല്ലുമ്പോൾ അവർ ഒരു കണ്ണാടിയിൽ പ്രത്യക്ഷപ്പെടുമെന്ന് പറയപ്പെടുന്നു. 'ബ്ലഡി മേരിയുടെ പ്രത്യക്ഷപ്പെടൽ ഐതീഹ്യത്തിന്റെ ചരിത്രപരമായ വ്യത്യാസങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ആചാരം[തിരുത്തുക]

ചരിത്രപരമായി ഭാവിപ്രവചനം നടത്തുന്ന ഒരു ക്രിയാക്രമത്തിൽ ഇരുണ്ട വീട്ടിൽ ഒരു മെഴുകുതിരിയും കൈയിൽ കണ്ണാടിയും പിടിച്ച് പിന്നിലേക്ക് പടികയറി നടക്കാൻ യുവതികളെ പ്രേരിപ്പിച്ചു. അവർ കണ്ണാടിയിലേക്ക് നോക്കുമ്പോൾ, അവരുടെ ഭാവി ഭർത്താവിന്റെ മുഖം കാണാൻ അവർക്ക് കഴിയുമായിരുന്നു.[1]എന്നിരുന്നാലും, അതിനുപകരം അവർക്ക് ഒരു തലയോട്ടി (അല്ലെങ്കിൽ ഗ്രിം റീപ്പറിന്റെ മുഖം) കാണാനുള്ള അവസരവുമുണ്ടായിരുന്നു. ഇത് വിവാഹത്തിന് അവസരം ലഭിക്കുന്നതിന് മുമ്പ് അവർ മരിക്കുമെന്ന് സൂചിപ്പിക്കുന്നു. [1][2]

ഇന്നത്തെ ആചാരത്തിൽ, കറ്റോപ്ട്രോമാൻസി പ്രവർത്തനത്തിൽ ആചാരപരമായി അവരുടെ പേര് വിളിക്കുന്ന വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ ബ്ലഡി മേരി പ്രത്യക്ഷപ്പെടുന്നു. മങ്ങിയ വെളിച്ചമുള്ള അല്ലെങ്കിൽ മെഴുകുതിരി കത്തിച്ച മുറിയിൽ സ്ഥാപിച്ചിരിക്കുന്ന കണ്ണാടിയിൽ അവരുടെ പേര് ആവർത്തിച്ച് ചൊല്ലിയാണ് ഇത് ചെയ്യുന്നത്. പേര് പതിമൂന്ന് തവണ ഉച്ചരിക്കണം (അല്ലെങ്കിൽ മറ്റേതെങ്കിലും നിർദ്ദിഷ്ട എണ്ണം )[3]മൃതശരീരമായോ, മന്ത്രവാദിയായോ അല്ലെങ്കിൽ പ്രേതമായോ ബ്ലഡി മേരി പ്രത്യക്ഷപ്പെടുന്നു. അത് സൗഹൃദപരമോ വിനാശകരമൊ ആകാം. ചിലപ്പോൾ രക്തത്തിൽ പൊതിഞ്ഞതായി കാണപ്പെടുന്നു. നാടോടിക്കഥയെ ചുറ്റിപ്പറ്റിയുള്ള ആചാരക്രമത്തിൽ പങ്കാളിയാകുന്നവർ അലറിച്ചിരിക്കുക, ശാപവചനങ്ങൾ ഉച്ചരിക്കുക, കഴുത്തു ഞെരിച്ച് കൊല്ലുക, അവരുടെ ആത്മാവ് മോഷ്ടിക്കുക, രക്തം കുടിക്കുക,[4] അല്ലെങ്കിൽ അവരുടെ കണ്ണുകൾ പുറത്തേക്ക് മാന്തിക്കുഴിക്കുക എന്നിവ സഹിക്കണം.[5]ആചാരത്തിന്റെ ചില വ്യതിയാനങ്ങൾ ബ്ലഡി മേരിയെ മറ്റൊരു പേരിൽ വിളിക്കുന്നു. "ഹെൽ മേരി", "മേരി വർത്ത്" എന്നിവ ജനപ്രിയ ഉദാഹരണങ്ങളാണ്.[3]ജപ്പാനിലെ ഹനാക്കോ-സാൻ എന്ന അർബൻ ലെജന്റ് ബ്ലഡി മേരിയുടെ പുരാണവുമായി സാമ്യമുള്ളതാണ്. [6]

അവലംബം[തിരുത്തുക]

  1. 1.0 1.1 Ellis, Bill (2004). Lucifer Ascending: The Occult in Folklore and Popular Culture. University of Kentucky Press. ISBN 978-0-8131-2289-2.
  2. Hutton, Ronald (2001). Stations of the Sun: A History of the Ritual Year in Britain (registration required). Oxford, England: Oxford University Press. ISBN 978-0-19-285448-3.
  3. 3.0 3.1 Staff. "Urban Legends Reference Pages: Bloody Mary". Snopes.com. ശേഖരിച്ചത് 2020-12-02.
  4. "Bloody Mary". Urban Legends.
  5. "Bloody Mary". www.Halloween–Website.com. ശേഖരിച്ചത് November 15, 2018.
  6. de Vos, Gail (2012). What Happens Next? Contemporary Urban Legends and Popular Culture. ABC-CLIO; p. 155. ISBN 9781598846348.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്ലഡി_മേരി_(ഫോക്ലോർ)&oldid=3527801" എന്ന താളിൽനിന്ന് ശേഖരിച്ചത്