ബ്രൂക്ക് ആഡംസ്
ബ്രൂക്ക് ആഡംസ് | |
---|---|
ജനനം | [1] | ഫെബ്രുവരി 8, 1949
തൊഴിൽ | നടി |
സജീവ കാലം | 1963–ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
ബന്ധുക്കൾ | ലിൻ ആഡംസ് (സഹോദരി) |
ബ്രൂക്ക് ആഡംസ് (ജനനം: ഫെബ്രുവരി 8, 1949) ഡേയ്‌സ് ഓഫ് ഹെവൻ (1978), ഇൻവേഷൻ ഓഫ് ദി ബോഡി സ്‌നാച്ചേഴ്‌സ് (1978), ദി ഡെഡ് സോൺ (1983) എന്നീ ചലച്ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തയായ ഒരു അമേരിക്കൻ നടിയാണ്.[2]
ആദ്യകാല ജീവിതം
[തിരുത്തുക]1949 ഫെബ്രുവരി 8-ന് ന്യൂയോർക്ക് നഗരത്തിൽ ഒരു നടിയായിരുന്ന റോസലിൻഡ (മുമ്പ്, ഗൗൾഡ്) ഒരു നിർമ്മാതാവും നടനും CBS-ന്റെ മുൻ വൈസ് പ്രസിഡന്റും മുൻ അമേരിക്കൻ പ്രസിഡന്റുമാരായിരുന്ന ജോൺ ആഡംസ്, ജോൺ ക്വിൻസി ആഡംസ് എന്നിവരുടെ സ്ഥിരീകരിക്കാത്ത പിൻഗാമിയുമായിരുന്ന റോബർട്ട് കെ. ആഡംസിന്റെയും മകളായി ബ്രൂക്ക് ആഡംസ് ജനിച്ചു.[3][4] നടി ലിൻ ആഡംസ് അവരുടെ സഹോദരിയാണ്. ഹൈസ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്, സ്കൂൾ ഓഫ് അമേരിക്കൻ ബാലെ എന്നിവിടങ്ങളിൽ പഠനം നടത്തിയ ആഡംസ് ചെറുപ്പത്തിൽ മിഷിഗണിലെ മോണ്ടേഗ് നഗരത്തിൽ അമ്മായി നടത്തിയിരുന്ന സ്റ്റുഡിയോയിൽ നൃത്ത ക്ലാസുകളിലും പങ്കെടുത്തിരുന്നു.[5]
കരിയർ
[തിരുത്തുക]ആദ്യകാലത്ത് ടെലിവിഷനിലും ഷോക്ക് വേവ്സ്[6] പോലുള്ള ലോ-ബജറ്റ് സിനിമകളിലും വേഷമിട്ട ശേഷം, ഡെയ്‌സ് ഓഫ് ഹെവൻ (1978), മികച്ച നടിയ്ക്കുള്ള സാറ്റേൺ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇൻവേഷൻ ഓഫ് ദി ബോഡി സ്‌നാച്ചേഴ്‌സ് (1978) എന്ന ചിത്രത്തിൻറെ റീമേക്കിലും ആഡംസ് പ്രത്യക്ഷപ്പെട്ടു. ക്യൂബ (1979), ദി ഡെഡ് സോൺ (1983), കീ എക്സ്ചേഞ്ച്(1985),[7] മികച്ച സഹനടിയ്ക്കുള്ള ഇൻഡിപെൻഡന്റ് സ്പിരിറ്റ് അവാർഡിന് നാമനിർദ്ദേശം നേടിയ ഗ്യാസ് ഫുഡ് ലോഡ്ജിംഗ് (1992) എന്നീ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.
2002-ൽ സഹോദരി ലിൻ ആഡംസ് രചന നിർവ്വഹിച്ച്, ഭർത്താവ് ടോണി ഷാൽഹൂബ് സംവിധാനം ചെയ്ത മേഡ്-അപ്പ് എന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ അവർ അഭിനയിച്ചു. അറ്റ് ലാസ്റ്റ്, ദി ലെജൻഡ് ഓഫ് ലൂസി കീസ് (രണ്ടും 2005) എന്നീ ചിത്രങ്ങളിലും ഇക്കാലത്ത് പ്രത്യക്ഷപ്പെട്ട ആഡംസ് ദി ചെറി ഓർച്ചാർഡ്, ലെൻഡ് മി എ ടെനോർ, വെൻഡി വാസർസ്റ്റീന്റെ ദി ഹെയ്ഡി ക്രോണിക്കിൾസ് (1990) എന്നീ ബ്രോഡ്‌വേ നാടകങ്ങളിലും ഭർത്താവ് അഭിനയിച്ച മോങ്ക് എന്ന പരമ്പരയിൽ അഞ്ച് വ്യത്യസ്ത എപ്പിസോഡുകളിലായി നാല് വ്യത്യസ്ത വേഷങ്ങളിൽ അതിഥി താരമായി അഭിനയിച്ചു. വർഷങ്ങൾക്ക് മുമ്പും വിംഗ്സ് എന്ന ടെലിവിഷൻ പരമ്പരയുടെ ഒരു എപ്പിസോഡിൽ അവർ ഭർത്താവിനൊപ്പം അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
സ്വകാര്യ ജീവിതം
[തിരുത്തുക]1992 ൽ നടൻ ടോണി ഷാൽഹൂബിനെ വിവാഹം കഴിച്ച അവർക്ക് ദത്തെടുത്ത രണ്ട് പെൺമക്കളുണ്ട്.[8][9] 2020 മെയ് മാസത്തിൽ, താനും ആഡംസും മുൻ മാസം കോവിഡ്-19 രോഗബാധിതരായെന്നും ഏതാനും ആഴ്ച്ചകൾക്ക് ശേഷം സുഖം പ്രാപിച്ചുവെന്നും ഷാൽഹൂബ് വെളിപ്പെടുത്തിയിരുന്നു.[10]
അവലംബം
[തിരുത്തുക]- ↑ Brooke Adams at Turner Classic Movies; retrieved March 15, 2023
- ↑ Genzlinger, Neil (2004-01-20). "An Actress of a Certain Age Eyes the Beauty Cult". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 2019-12-19.
- ↑ Buckley, Tom (November 17, 1978). "At the Movies". The New York Times.
- ↑ "Robert K. Adams, 72, a Producer Of Television and Theater Shows". The New York Times. February 16, 1981.
- ↑ Adams, Brooke (December 6, 2017). "All She Wants to Do is Dance". The Huffington Post. Retrieved May 1, 2018.
- ↑ Eleanor Mannikka (2008). "Shock Waves". Movies & TV Dept. The New York Times. Archived from the original on 2008-03-31.
- ↑ Canby, Vincent (August 14, 1985). "Key Exchange (1985) SCREEN: 'KEY EXCHANGE,' A COMEDY". The New York Times.
- ↑ McColl, Katy (July 25, 2010). "Tony Shalhoub's Country Cottage". Country Living.
- ↑ Gliatto, Tom (November 4, 1996). "Now He's Cooking". People.
- ↑ Carras, Christi (May 12, 2020). "Tony Shalhoub returns as Monk to reveal he had COVAIDs: 'A pretty rough few weeks'". Los Angeles Times.