ബ്രിട്നി സ്പിയേർസ്
ബ്രിട്നി സ്പിയേർസ് | |
---|---|
![]() 2013 ൽ സ്പിയേഴ്സ് | |
ജനനം | ബ്രിട്നി ജീൻ സ്പിയേഴ്സ് ഡിസംബർ 2, 1981 വയസ്സ്) മക്കോംബ്, മിസിസിപ്പി, യു.എസ്. |
വിദ്യാഭ്യാസം | |
തൊഴിൽ(കൾ) |
|
സജീവ കാലം | 1992–നിലവിൽ |
സംഭാവനകൾ | |
ജീവിതപങ്കാളികൾ |
|
കുട്ടികൾ | 2 |
മാതാപിതാക്കൾ | |
ബന്ധുക്കൾ |
|
അവാർഡുകൾ | Full list |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണങ്ങൾ | Vocals |
ലേബലുകൾ | |
വെബ്സൈറ്റ് | britneyspears britney |
ഒപ്പ് | |
![]() |
ഒരു അമേരിക്കൻ പോപ്പ് ഗായികയാണ് ബ്രിട്ട്നി സ്പിയേർസ് എന്നറിയപ്പെടുന്ന ബ്രിട്ട്നി ജീൻ സ്പിയേർസ് (ഇംഗ്ലീഷ്: Britney Jean Spears, ജനനം ഡിസംബർ 2, 1981).
ലൂസിയാനയിലെ കെന്റ്വുഡിലാണ് സ്പിയേർസ് വളർന്നത്. 1992-ൽ നാഷണൽ ടെലിവിഷനിലെ സ്റ്റാർ സേർച്ച് പരിപാടിയിൽ മത്സരാർത്ഥിയായി സ്പിയേർസ് പ്രത്യക്ഷപ്പെട്ടു. 1993 മുതൽ 1994 വരെ ഡിസ്നി ചാനലിലെ ദ ന്യൂ മിക്കി മൗസ് ക്ലബ് എന്ന പരമ്പരയിൽ അഭിനയിച്ചു. 1997-ൽ ജൈവുമായി റെക്കോർഡിങ് കരാറിലേർപ്പെട്ടു. ആദ്യ ആൽബമായ ബേബി വൺ മോർ ടൈം 1999-ൽ പുറത്തിറങ്ങി. ഈ ആൽബം ബ്രിട്ട്നിക്ക് പോപ്പ് താര പദവി നേടിക്കൊടുത്തു. മയക്കുമരുന്ന് ഉപയോഗം ഉൾപ്പെടെ പല വിവാദങ്ങളിലും സ്പിയേർസ് അകപ്പെട്ടിരുന്നു. 2008 ഡിസംബറിൽ തന്റെ 27-ആം ജന്മദിനത്തിൽ സർക്കസ് എന്ന ആൽബം പുറത്തിറക്കി.
യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏറ്റവുമധികം ആൽബങ്ങൾ വിറ്റഴിച്ച കലാകാരികളിൽ എട്ടാം സ്ഥാനത്താണ് സ്പിയേർസ്. റെക്കോർഡിങ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്കയുടെ കണക്കുകൾ പ്രകാരം ഇവരുടെ 3.2 കോടി ആൽബങ്ങളാണ് വിറ്റഴിയപ്പെട്ടിട്ടുള്ളത്. ലോകവ്യാപകമായി സ്പിയേർസിന്റെ ആൽബങ്ങളുടെ വില്പന 8.5 കോടിയാണ്.
ജീവിതവും കരിയറും
[തിരുത്തുക]1981–1997: ആദ്യകാല ജീവിതം, കുടുംബം, കരിയറിന്റെ തുടക്കം
[തിരുത്തുക]1981 ഡിസംബർ 2 ന് യു.എസിലെ മിസിസിപ്പിയിലെ മക്കോംബിൽ[2] ജെയിംസ് "ജാമി" പാർനെൽ സ്പിയേഴ്‌സ്, ലിൻ ഐറിൻ ബ്രിഡ്ജസ് ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായി ബ്രിറ്റ്നി ജീൻ സ്പിയേഴ്‌സ് ജനിച്ചു.[3] അവരുടെ അമ്മൂമ്മ ലിലിയൻ പോർട്ടൽ ഇംഗ്ലീഷുകാരിയും ലണ്ടനിൽ ജനിച്ചവരുമാണ്, സ്പിയേഴ്‌സിന്റെ അമ്മയുടെ മുതുമുത്തച്ഛന്മാരിൽ ഒരാൾ മാൾട്ടീസ് ആയിരുന്നു.[4] ബ്രയാൻ ജെയിംസ് സ്പിയേഴ്‌സും ജാമി ലിൻ സ്പിയേഴ്‌സുമാണ് അവരുടെ സഹോദരങ്ങൾ.[5]
അവലംബം
[തിരുത്തുക]- ↑ Peters, Beth (July 1, 1999). True Brit: The Story of Singing Sensation Britney Spears. Random House Digital, Inc. pp. 11–12. ISBN 978-0-345-43687-0. Retrieved July 10, 2012.
- ↑ "Britney Spears – Age, Songs, & Kids – Biography". A&E Television Networks. Biography. Retrieved June 17, 2019.
- ↑ Day, Liz; Stark, Samantha; Coscarelli, Joe (June 22, 2021). "Britney Spears Quietly Pushed for Years to End Her Conservatorship". The New York Times. ISSN 0362-4331. Archived from the original on June 23, 2021. Retrieved June 23, 2021.
- ↑ Spears & Craker 2008, pp. 4, 8 . "But on my mama's side, the family tree is a little more colorful and glamorous. Her father, my grandfather, was Anthony Portelli, who came from the island of Malta."
- ↑ Spears & Craker 2008, p. 211