ബ്രിട്ടനി ഡാനിയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രിട്ടനി ഡാനിയൽ
LA ഡയറക്ട് മാഗസിന്റെ 2007 ലെ ഹോളിഡേ പാർട്ടിയിൽ ഡാനിയൽ
ജനനം
ബ്രിട്ടാനി ആൻ ഡാനിയൽ

(1976-03-17) മാർച്ച് 17, 1976  (47 വയസ്സ്)
വിദ്യാഭ്യാസംഗെയ്‌നെസ്‌വില്ലെ ഹൈസ്‌കൂൾ
തൊഴിൽനടി
സജീവ കാലം1989–ഇതുവരെ
ജീവിതപങ്കാളി(കൾ)
ആദം ടൂണി
(m. 2017)
പങ്കാളി(കൾ)കീനൻ ഐവറി വയൻസ്(2007–2014)
കുട്ടികൾ1
ബന്ധുക്കൾസിന്തിയ ഡാനിയൽ (ഇരട്ട സഹോദരി)
കോൾ ഹൌസർ (brother-in-law)

ബ്രിട്ടനി ആൻ ഡാനിയൽ (ജനനം: മാർച്ച് 17, 1976) ഒരു അമേരിക്കൻ നടിയാണ്. ഫോട്ടോഗ്രാഫറും മുൻ നടിയുമായിരുന്ന സിന്തിയ ഡാനിയേലിന്റെ ഇരട്ട സഹോദരിയാണ് അവർ. സ്വീറ്റ് വാലി ഹൈ (1994-1997) എന്ന കൗമാര നാടകീയ പരമ്പരയിലെ ജെസീക്ക വേക്ക്ഫീൽഡ്, ദി ഗെയിം (2006-2011; 2014-2015) എന്ന CW/BET ഹാസ്യ-നാടകീയ പരമ്പരയിലെ കെല്ലി പിറ്റ്‌സ് എന്നീ കഥാപാത്രങ്ങളുടെ പേരിലാണ് ഡാനിയൽ പരക്കെ അറിയപ്പെടുന്നത്. അവളുടെ ചലച്ചിത്ര വേഷങ്ങളിൽ ജോ ഡേർട്ട് (2001) എന്ന ചിത്രത്തിലെ ബ്രാണ്ടി, അതിന്റെ തുടർച്ചയായ ജോ ഡേർട്ട് 2: ബ്യൂട്ടിഫുൾ ലോസർ, വൈറ്റ് ചിക്‌സ് (2004), സ്കൈലൈൻ (2010) എന്നിവയിലെ കഥാപാത്രങ്ങൾ ഉൾപ്പെടുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

1976 മാർച്ച് 17 ന്, ഫ്ലോറിഡയിലെ ഗെയ്‌നസ്‌വില്ലിൽ കരോലിൻ, ചാൾട്ടൺ ബ്രാഡ്‌ഫോർഡ് "സി.ബി" ഡാനിയൽ ജൂനിയർ ദമ്പതികളുടെ കുട്ടികളായി ബ്രിട്ടാനിയും അവളുടെ ഇരട്ട സഹോദരി സിന്തിയയും ജനിച്ചു. അവർക്ക് ബ്രാഡ് എന്ന ഒരു മൂത്ത സഹോദരനുണ്ട്.[1] 11 വയസ്സായപ്പോൾ, രണ്ട് പെൺകുട്ടികളും ഫോർഡ് ഏജൻസിയുമായി കരാറിലേർപ്പെടുകയും മോഡലിംഗ് ആരംഭിക്കുകയും ചെയ്തു. അവർ സെവൻറീൻ, YM മാഗസിനുകളുടെ പുറംചട്ടകളിലും പ്രത്യക്ഷപ്പെട്ടു. ഡബിൾമിന്റ് ഗമ്മിന്റെ പരസ്യങ്ങളിലും അവർ ഡബിൾമിന്റ് ഇരട്ടകളായി പ്രത്യക്ഷപ്പെട്ടു.[2]

അവലംബം[തിരുത്തുക]

  1. "Brittany Daniel Biography". Archived from the original on 2008-09-12. Retrieved 2008-09-22.
  2. "Seeing Double". People. 49 (18). 1998-05-11. Archived from the original on May 21, 2016. Retrieved November 8, 2012.
"https://ml.wikipedia.org/w/index.php?title=ബ്രിട്ടനി_ഡാനിയൽ&oldid=3974960" എന്ന താളിൽനിന്ന് ശേഖരിച്ചത്