Jump to content

ബ്രസീൽ മാറ്റിസ് ഗോത്രവർഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാറ്റിസ്
ആകെ ജനസംഖ്യ

390 (2010)[1]

സാരമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ
 ബ്രസീൽ ( Amazonas)
ഭാഷകൾ
മാറ്റിസ്,[2] പോർച്ചുഗീസ്
മതങ്ങൾ
പരമ്പരാഗത ആദിവാസി വിശ്വാസം

ബ്രസീലിലെ ആമസോൺ വനത്തിൽ ആണ് മാറ്റിസ് ഗോത്രവർഗത്തിന്റെ ആസ്ഥാനം. ആധുനിക ടിഷർട്ടുകളും വർണ്ണപകിട്ടുള്ള വസ്ത്രങ്ങളും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവർ പരമ്പരാഗത ജീവിതരീതിയാണ് പിന്തുടരുന്നത്. ഇപ്പോൾ ഏതാണ്ട് അറുന്നൂറോളം പേർ മാത്രമാണ് മാറ്റിസ് ഗോത്രക്കാരായി ശേഷിച്ചിട്ടുള്ളത്. ആമസോൺ നദിക്കരയിൽ ആണ് ഇവരുടെ ഗ്രാമമായ ഒറോലിയോ. മാറ്റിസ് ആണ് ഇവരുടെ സംസാര ഭാഷ. വീടുകൾക്ക് മരംകൊണ്ടുള്ള ഭിത്തികളും കാട്ടുചെടികളുടെ ഇലകൾ കൊണ്ടുള്ള മേൽക്കൂരയുമാണ്. പ്രധാനമായും കാട്ടു മൃഗങ്ങളെ വേട്ടയാടിയാണ് ഭക്ഷണം ഉണ്ടാക്കുന്നത്. മാറ്റിസ് ഗോത്രക്കാർക്കു ഏറ്റവും അടുത്തുള്ള നഗരമാണ് 'അതാലിയ'. ഗോത്രത്തിലെ പുരുഷന്മാർ ഇടയ്ക്കിടെ അവിടെ പോകുകയും അവർ നിർമ്മിക്കുന്ന കൗതുകവസ്തുക്കൾ, കാട്ടുവിഭവങ്ങൾ, നെക്ലസ്, അമ്പുംവില്ലും തുടങ്ങിയവ നഗരത്തിൽ വിൽക്കുകയും ചെയ്യുന്നു. ഈ പണം ഉപയോഗിച്ചു അവർ വസ്ത്രങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും വാങ്ങുന്നു. പുറം ലോകവുമായി ബന്ധം ഉണ്ടെങ്കിലും ഇവർ ആധുനിക സംസ്കാരത്തിൽനിന്നും ഒരുപാടു അകലെയാണ്. വേണ്ടത്ര വിദ്യാഭ്യാസമോ ജീവിത സൗകര്യങ്ങളോ ഇല്ല.

അവലംബം

[തിരുത്തുക]
  1. "Matis: Introduction." Povos Indígenas no Brasil. Retrieved 6 Feb 2012.
  2. "Matís." Ethnologue. Retrieved 6 Feb 2012.