ബോസ്റ്റൺ സെൽറ്റിക്ക്സ്
Boston Celtics | |||
---|---|---|---|
2011–12 Boston Celtics season | |||
കോൺഫറൻസ് | Eastern Conference | ||
ഡിവിഷൻ | Atlantic Division | ||
സ്ഥാപിക്കപെട്ടത് | June 6, 1946 | ||
ചരിത്രം | Boston Celtics (1946–present) | ||
എറീന | TD Garden | ||
നഗരം | Boston, Massachusetts | ||
ടീം നിറംകൾ | Green, White, Black, Gold
| ||
ഉടമസ്ഥർ | Boston Basketball Partners L.L.C. | ||
ജനറൽ മാനേജർ | Danny Ainge | ||
മുഖ്യ പരിശീലകൻ | Doc Rivers | ||
ഡീ-ലീഗ് ടീം | Maine Red Claws | ||
ചാമ്പ്യൻഷിപ്പുകൾ | 17 (1957, 1959, 1960, 1961, 1962, 1963, 1964, 1965, 1966, 1968, 1969, 1974, 1976, 1981, 1984, 1986, 2008) | ||
കോൺഫറൻസ് ടൈറ്റിലുകൾ | 21 (1957, 1958, 1959, 1960, 1961, 1962, 1963, 1964, 1965, 1966, 1968, 1969, 1974, 1976, 1981, 1984, 1985, 1986, 1987, 2008, 2010) | ||
ഡിവിഷൻ ടൈറ്റിലുകൾ | 20 (1972, 1973, 1974, 1975, 1976, 1980, 1981, 1982, 1984, 1985, 1986, 1987, 1988, 1991, 1992, 2005, 2008, 2009, 2010, 2011) | ||
വിരമിച്ച നമ്പറുകൾ | 21 (00, 1, 2, 3, 6, 10, 14, 15, 16, 17, 18, LOSCY, 19, 21, 22, 23, 24, 25, 31, 32, 33, 35, MIC) | ||
ഔദ്യോകിക വെബ്സൈറ്റ് | celtics.com | ||
|
ദി ബോസ്റ്റൺ സെൽറ്റിക്ക്സ് എന്നത് മസാച്യുസെറ്റ്സിലെ ബോസ്റ്റൺ നഗരം ആസ്ഥാനമാക്കി കളിക്കുന്ന ഒരു നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ്. സെൽറ്റിക്ക്സ് ഈസ്റ്റേൺ കോൺഫറൻസിലെ അറ്റ്ലാന്റിക് വിഭാഗത്തിൻറെ ഭാഗമാണ്. 1946 -ൽ സ്ഥാപിതം ആക്കപ്പെട്ട ഈ പ്രസ്ഥാനം നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷനിൽ തുടക്കം മുതൽ ഉള്ള ടീമാണ്. ബോസ്റ്റൺ ബാസ്ക്കറ്റ്ബോൾ പാർട്ട്നർസ് LLC. എന്ന സംഘടന ആണ് ഇപ്പോൾ ഈ ടീമിൻറെ ഉടമസ്ഥാക്കൾ. ന്യൂയോർക്ക് നിക്ക്സോടൊപ്പം സ്ഥാപിതം ആയ നഗരത്തിൽ നിന്നും മാറാത്തതും തുടക്കം മുതൽ തന്നെ പേര് സൂക്ഷിക്കുന്നതുമായ രണ്ടു ടീമുകളിൽ ഒന്നാണ് ബോസ്റ്റൺ സെൽറ്റിക്ക്സ്. ടിഡി ബാങ്ക്നോർത്ത് ഗാർഡൻ-ൽ വെച്ചാണ് സെൽറ്റിക്ക്സിൻറെ ഹോം മത്സരങ്ങൾ നടക്കുന്നത്. 1957 - 1969 വരെ ഉള്ള കാലഘട്ടം ബോസ്റ്റൺ സെൽറ്റിക്ക്സിൻറെ സുവർണ്ണ കാലഘട്ടം ആയി കരുതപ്പെടുന്നു. ഈ പതിമുന്നു വർഷങ്ങൾക്കിടയിൽ പതിനൊന്നു ചാമ്പ്യൻഷിപ്പുകൾ സ്വന്തമാക്കിയ ഇവർ പിന്നീട് ആറ് വട്ടം കൂടി ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി.