ബോറിസ് ബാബായാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Boris Babayan
Boris bababayn.jpg
ജനനം (1933-12-20) ഡിസംബർ 20, 1933 (പ്രായം 85 വയസ്സ്)
Baku, Soviet Union
തൊഴിൽComputer scientist
പുരസ്കാര(ങ്ങൾ)Lenin Prize (1987)
USSR State Prize (1974)

ബോറിസ് അർടാഷെസോവിച്ച് ബാബായാൻ Russian: Борис Арташеcович Бабаян) (1933 ഡിസംബർ 20നു ബാക്കുവിൽ ജനിച്ചു.) ഒരു അർമീനിയാക്കാരനായ സൂപ്പർ കമ്പ്യൂട്ടർ രൂപകൽപ്പനാവിദഗ്ദ്ധനാകുന്നു. സോവിയറ്റ് യൂണിയനിൽ സ്യൂപ്പർ കമ്പ്യൂട്ടറുകൾ വികസിപ്പിക്കുന്നതിൽ തുടക്കമിട്ടു. ബാബായാൻ സോവിയറ്റ് യൂണിയനിലെ ബാക്കുവിൽ ഒരു അർമീനിയൻ കുടുംബത്തിൽ ആണു ജനിച്ചത്. 1957ൽ അദ്ദേഹം മോസ്കോ ഇൻസ്റ്റിറ്റ്യ്യൂട്ട് ഓഫ് ഫിസിക്സ് ആന്റ് ടെക്നോളജിയിൽ നിന്നും ബിരുദം നേടി. 1964ൽ പി.എച്ച്. ഡി നേടിയ ശേഷം അദ്ദേഹത്തിനു 1971ൽ ഡി. എസ്. സി ലഭിച്ചു. 1956 മുതൽ 1996 വരെ ലെബെദെവ് ഇൻസ്റ്റിട്യൂട്ട് ഓഫ് പ്രെസിഷൻ മെക്കാനിൿസ് ആന്റ് കമ്പ്യൂട്ടർ എഞിനീയറിങ്ങ് എന്ന സ്ഥാപനത്തിലാണ് പ്രവർത്തിച്ചത്. ഇവിടെ അദ്ദേഹം കാലാന്തരത്തിൽ, ആ സ്ഥാപനത്തിന്റെ ഹാർഡ്വെയർ സോഫ്റ്റ്‌വേർ ഡിവിഷനുകളുടെ മേധാവിയായി മാറി. 1950കളിൽ ബാബായാനും സഹപ്രവർത്തകരും ചേർന്ന് ആദ്യ കമ്പ്യൂട്ടർ പുറത്തിറക്കി. 1970കളിൽ പ്രധാന രൂപകൽപ്പനാ വിദഗ്ദ്ധനായ വി, എസ്. ബർട്ട്സെവിന്റെ കൂടെയുള്ള 15 സഹപ്രവർത്തകരിലൊരാളായി, ആദ്യ സൂപ്പർ സ്കേലാർ കമ്പ്യൂട്ടറായ എൽബ്രസ്-1 ന്റെ നിർമ്മാണത്തിൽ മുഴുകി. പടിഞ്ഞാറൻ രാജ്യങ്ങൾ കണ്ടുപിടിക്കുന്നതിനു പത്തു വർഷം മുൻപു,തന്നെ 1978ൽ, സോവിയറ്റ് യൂണിയൻ ഇത്തരം കമ്പ്യൂട്ടറുകൾ അതിന്റെ മിസ്സൈലുകൾക്കും നൂക്ലിയർ. ബഹിരാകാശ സംവിധാനങ്ങൾക്കും വേണ്ടി ഉപയോഗിച്ചു. ബാബായാന്ന്റ്റെ നേതൃത്വത്തിലുള്ള ഒരു ടീം എപ്പിൿ എന്നറിയപ്പെട്ട രീതിയുപയോഗിച്ച് എൽബ്രസ്- 3 രൂപകൽപ്പന ചെയ്തു. 1992 മുതൽ 2004 വരെ ബാബായാൻ മോസ്കോ സെന്റെർ ഫോർ സ്പാർക്ക് ടെക്നോളജിയുടേയും എൽബ്രസ് ഇന്റെർനാഷണലിന്റെയും ഉന്നത പദവി കൈകാര്യം ചെയ്തു. എൽബ്രുസ് 2000, എൽബ്രസ്90മൈക്രോ എന്നീ പ്രോജൿറ്റുകളിൽ നേതൃത്വം വഹിച്ചു. 2004ൽ മോസ്കോയിലെ ഇന്റെലിന്റെ കേന്ദ്രത്തിൽ ശാസ്ത്രീയ ഉപദേഷ്ടാവായി.

ബാബായാനെ മുൻ സോവിയറ്റ് യൂണിയന്റെ പരമോന്നത ബഹുമതികൾ നൽകി ആദരിച്ചു.

  • 1974ൽ യു. എസ്. എസ്. ആർ. സ്റ്റേറ്റ് പ്രൈസ്
  • 1987ൽ ലെനിൻ പ്രൈസ്.
  • അദ്ദേഹം യു. എസ്. എസ്. ആർ. അക്കാദമി ഓഫ് സയൻസസിന്റെ അംഗമായിരുന്നു.

പുറം കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോറിസ്_ബാബായാൻ&oldid=2284715" എന്ന താളിൽനിന്ന് ശേഖരിച്ചത്