ബോയ്കോട്ട്, ഡൈവെസ്റ്റ്മെന്റ് ആൻഡ് സാങ്ക്ഷൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


2005 ജൂൺ 9-ന് ആരംഭിച്ച ഒരു ഇസ്രയേൽ ബഹിഷ്കരണപ്രസ്ഥാനമാണ് ബോയ്കോട്ട്, ഡൈവെസ്റ്റ്മെന്റ് ആൻഡ് സാങ്ക്ഷൻസ് അഥവാ ബിഡിഎസ്. 171 പലസ്തീൻ സന്നദ്ധസംഘടനകൾ ചേർന്നാണ് ഇതിന് രൂപംകൊടുത്തത്.

ചരിത്രം[തിരുത്തുക]

2001-ൽ ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ചേർന്ന ലോക വംശീയതാവിരുദ്ധ സമ്മേളനം ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കാൻ ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു[1]. 2004-ൽ പലസ്തീനിയൻ ബുദ്ധിജീവികളുടെ നേതൃത്വത്തിൽ ഇസ്രയേലിനെതിരെ സമ്പൂർണ്ണബഹിഷ്കരണാഹ്വാനം നടത്തി[2].

ലക്ഷ്യങ്ങൾ[തിരുത്തുക]

അന്താരാഷ്ട്രനിയമങ്ങൾ അനുസരിക്കാത്ത ഇസ്രയേലിനെതിരെ അഹിംസാത്മക ശിക്ഷാനടപടികൾ സ്വീകരിക്കാൻ സംഘടന ആവശ്യപ്പെടുന്നു.

  • അറബ് പ്രദേശങ്ങളിൽ കുടിയേറ്റം അവസാനിപ്പിക്കുക.
  • അറബികൾക്കും തുല്യ പൗരത്വം നൽകുക.
  • പലസ്തീൻ അഭയാർത്ഥികൾക്ക് തിരിച്ചുവരാൻ അനുവദിക്കുക.[3]

എന്നിവയാണ് BDS ഉന്നയിക്കുന്ന ആവശ്യങ്ങൾ. ഇവ അംഗീകരിക്കാത്ത ഇസ്രയേലിനെതിരെ ബഹിഷ്കരണം, നിക്ഷേപനിഷേധം, ഉപരോധം (BDS-Boycott, Divestment, Sanctions) എന്നീ സമരമാർഗ്ഗത്തിലൂടെ മുട്ടുകുത്തിക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്[4].

നേട്ടങ്ങൾ[തിരുത്തുക]

അക്കാദമികരംഗത്ത് ലോകവ്യാപകമായി പലസ്തീൻ അനുകൂലവികാരം വളർത്തുന്നതിൽ സംഘടന പുരോഗമിച്ചുവരുന്നു. ഒരുപാട് ലോകരാജ്യങ്ങളിൽ ഇപ്പോൾ ഇസ്രയേൽ ബഹിഷ്കരണപ്രസ്ഥാനങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. "Palestinians and Palestine". University of Dayton. 27 August – 1 September 2001. ശേഖരിച്ചത് 9 September 2012.
  2. "History". Palestinian Campaign for the Academic and Cultural Boycott of Israel. 21 December 2008. ശേഖരിച്ചത് 9 September 2012.
  3. "Introducing the BDS Movement". Palestinian BDS National Committee. ശേഖരിച്ചത് 22 February 2012.
  4. "എഡിറ്റോറിയൽ". മാധ്യമം ദിനപത്രം. 2013 മെയ് 10. ശേഖരിച്ചത് 2013 ജൂൺ 02. Check date values in: |accessdate=, |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

പലസ്തീൻ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം- വിവിധ ഘട്ടങ്ങൾ
ബ്രിട്ടീഷധീന പലസ്തീൻ, (ജൂതകുടിയേറ്റ കേന്ദ്രങ്ങൾ ഓറഞ്ച് നിറത്തിൽ)
ഐക്യരാഷ്ട്രസഭയുടെ വിഭജനപദ്ധതി (പൊതുസഭ പാസ്സാക്കിയ 181 (II) പ്രമേയം-1947)
ജോർദാന്റെ കീഴിലുള്ള വെസ്റ്റ്ബാങ്ക്, ഈജിപ്തിന്റെ കീഴിലുള്ള ഗസ്സ എന്നിവ ഒന്നാം അറബ്-ഇസ്രയേൽ യുദ്ധശേഷം (1949)