ബോണിഫസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിശുദ്ധ ബോണിഫസ്‌
Saint Boniface
SaintBoniface.jpg
from the book "Little Pictorial Lives of the Saints"
Bishop and Martyr
Bornc. 672
ക്രെഡിറ്റോൺ, ഡെവൻ
Died5 ജൂൺ 754 (aged 82)
ഡോക്കം, ഫ്രിഷ്യ
Venerated inറോമൻ കത്തോലിക്കാ സഭ,
ഈസ്റ്റേൺ ഓർത്തഡോക്സ് സഭ,
ലൂഥറൻ സഭ,
അംഗ്ലിക്കൻ സഭ
Major shrineFulda Cathedral
Feast5 ജൂൺ
Attributesaxe; book; oak; scourge; sword
Patronagebrewers; Fulda; Germany; World Youth Day

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ബോണിഫസ്‌ .

ജീവിതരേഖ[തിരുത്തുക]

എ.ഡി. 672 - ൽ ഇംഗ്ലണ്ടിലെ ഡെവൻഷ്‌റൈയിൽ ബോണിഫസ്‌ ജനിച്ചു. സ്വഭവനത്തിൽ താമസിച്ചിരുന്ന മിഷനറിമാരിൽ നിന്നും പ്രേഷിതപ്രവർത്തനത്തിന്റെ ആദ്യപാഠങ്ങൾ മനസ്സിലാക്കി. തുടർന്ന് ഒരു ആശ്രമത്തിൽ അംഗത്വം സ്വീകരിച്ച് വേദപ്രചാരപ്രവർത്തനങ്ങളിൽ പരിശീലനം നേടി. ഹോളണ്ടിലെ ക്രൈസ്തവേതരരെ മാനസാന്തരപ്പെടുത്തുവാൻ ശ്രമം നടത്തി പരാജയപ്പെട്ടപ്പോൾ ബോണിഫസ്‌ റോമിലേക്ക്‌ യാത്രയായി. അവിടെ നിന്ന്, മാർപാപ്പയുടെ നിർദ്ദേശവും സ്വന്തം താത്പര്യവും അനുസരിച്ച്, സുവിശേഷപ്രഘോഷണം നടത്തുന്നതിനായി അദ്ദേഹം ജർമ്മനിയിലേക്ക്‌ തിരിച്ചു.

വിഗ്രഹാരാധനയെ എതിർത്തിരുന്ന ബോണിഫസ് ബാവേറിയ, ഫ്രൈസ്‌ ലാൻഡ്‌, സാക്‌സണി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിഗ്രഹാരാധകരുടെ ആരാധനാലയങ്ങൾ നശിപ്പിക്കുകയും തൽസ്ഥാനത്ത് പള്ളികൾ നിർമ്മിക്കുകയും ചെയ്തു. ബോണിഫസിനെ റോമിലേക്ക് തിരികെ വിളിപ്പിച്ച് മെത്രാനായി നിയമനം നൽകി. തുടർന്ന് അദ്ദേഹം ജർമ്മനിയിൽ തിരികെയെത്തി. അനവധി പേരെ ക്രിസ്ത്യാനികളാക്കി എന്ന കാരണത്താൽ വിഗ്രഹാരാധകരായവർ ബോണിഫസിനെ വധിക്കുവാനായി ആയുധവുമായെത്തി. ബോണിഫസിന്റെ പരിചാരകർ അവരെ നേരിട്ടെങ്കിലും ഏ.ഡി. 754 - ൽ ബോണിഫസ്‌ രക്തസാക്ഷിത്വം വരിച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോണിഫസ്&oldid=2284703" എന്ന താളിൽനിന്ന് ശേഖരിച്ചത്