ബൊനാലു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൊനാലു
Parikrama.jpg
ബൊനാലു പരിക്രമം ആഘോഷിക്കുന്ന സ്ത്രീകൾ
ഔദ്യോഗിക നാമംബൊനാലു
ആചരിക്കുന്നത്ആന്ധ്രാ പ്രദേശ്
(പ്രധാനമായും തെലങ്കാന ഭാഗങ്ങളിൽ)
തരംകാളീപൂജ
അനുഷ്ഠാനങ്ങൾദേവിയ്ക്ക് നിവേദ്യം സമർപ്പിക്കുക
ആരംഭംആഷാഢമാസം (ജൂലൈ/ആഗസ്റ്റ്)

ആന്ധ്രാപ്രദേശിലെ ഒരു ഹൈന്ദവ ആഘോഷമാണ് ബൊനാലു. ഹൈദരാബാദ്, സെക്കന്ദരാബാദ്, തെലുങ്കാന, റായൽ സീമ എന്നിവിടങ്ങളിലാണ് ബൊനാലു ആഘോഷിക്കപ്പെടുന്നത്. ആഷാഢമാസത്തിൽ, ജൂലൈ/ആഗസ്റ്റ്, ആണ് ബൊനാലു ആഘോഷിക്കപ്പെടുന്നത്. മഹാകാളിയുമായി ബന്ധപ്പെട്ട ആഘോഷമാണിത്. ആഘോഷത്തിന്റെ ആദ്യദിവസവും അവസാനദിവസവും യെല്ലമ്മ ദേവിയ്ക്ക് പ്രത്യേക പൂജകൾ ചെയ്യാറുണ്ട്. പ്രാർഥനകൾ സഫലീകരിച്ചു തരുന്നതിനുള്ള നന്ദിസുചകമായിട്ടാണ് ബൊനാലു ആഘോഷിക്കുന്നത്.

തെലുഗിൽ ബോനം അല്ലെങ്കിൽ ഭോജനാലു എന്നാൽ ഒരു തരം ഭക്ഷണമാണ്. അതാണ് ദേവതയ്ക്ക് നിവേദിക്കപ്പെടുന്നത്. അരി, പാല്, പഞ്ചസാര എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു തരം പൊങ്കൽ ആണിത്. മൺചട്ടികളിൽ വേപ്പില, മഞ്ഞൾ, കുങ്കുമം, ഒരു വിളക്ക് എന്നിവയേന്തി സ്ത്രീകൾ ദേവീ ക്ഷേത്രത്തിലേയ്ക്ക് പോകുമ്പോൾ പുരുഷന്മാർ നൃത്തം ചെയ്തും ചെണ്ട കൊട്ടിയും അവരെ അനുഗമിക്കുന്നു. ദേവതകൾക്ക് പോച്ചമ്മ, മൈസമ്മ, യെല്ലമ്മ, പേദമ്മ, ദോക്കലമ്മ, അങ്കലമ്മ, മാരെമ്മ, നൂകലമ്മ എന്നിങ്ങനെ പേരുകൾ ഉണ്ട്.

ബൊനാലുവിന്റെ ഉത്ഭവം[തിരുത്തുക]

1813ൽ ഹൈദരാബാദിലും സെക്കന്ദരാബാദിലും ആണ് ബൊനാലുവിന്റെ ഉത്ഭവം[അവലംബം ആവശ്യമാണ്]. അക്കാലത്ത് ഹൈദരാബാദിൽ പ്ലേഗ് രോഗം പരക്കുകയും ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്തു. ദേവിയുടെ കോപം കാരണമാണ് രോഗം പടർന്നതെന്ന് ജനങ്ങൾ വിശ്വസിച്ചു. അവർ മഹാകാളിയ്ക്ക് ബൊനാലു (ഭോജനാലു) സമർപ്പിച്ചു.

ചടങ്ങുകൾ[തിരുത്തുക]

ബൊനാലു ആഘോഷങ്ങൾ തുടങ്ങുന്നത് ഗോൽകോണ്ട കോട്ടയിലെ മഹാകാളിയിൽ നിന്നാണ്. അവിടെ നിന്നും സെക്കന്ദരാബാദിലെ ഉജ്ജയിനി മഹാകാളി ക്ഷേത്രത്തിലേയ്ക്കും ബൽക്കം പേട്ട് യെല്ലമ്മ ക്ഷേത്രത്തിലും തുടരുന്നു.[1]

ആഘോഷദിവസം സ്ത്രീകൾ പട്ടുസാരിയും ആഭരണങ്ങളും ധരിക്കുന്നു. ചില സ്ത്രീകൾ തലയിൽ കുടം (ബോനം) വച്ച് താളത്തിനൊത്ത് നൃത്തം ചെയ്യും. പണ്ടുകാലത്ത് എരുമയെ ദേവിയ്ക്ക് ബലി കൊടുക്കുന്ന പതിവുണ്ടായിരുന്നു. ഇപ്പോൾ കോഴിയെയാണ് ബലി കൊടുക്കാറ്.

ബൊനാലു ഏന്തുന്ന സ്ത്രീകളെ ദേവിയായിട്ടാണ് കണക്കാക്കുക. അവർ അമ്പലത്തിലേയ്ക്ക് പോകുമ്പോൾ വിശ്വാസികൾ അവരുടെ കാലുകൾ കഴുകാറുണ്ട്. അവരോടുള്ള ബഹുമാനസുചകമായി തൊട്ടെല (നിറമുള്ള കടലാസ് കൊണ്ട് ഉണ്ടാക്കുന്ന ഒരു രൂപം) സമർപ്പിക്കുന്നു. ആഷാഢമാസത്തിൽ ദേവി തങ്ങളെ സന്ദർശിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ദേവിയെ കാണാനും അവരുടെ സ്നേഹവും ആരാധനയും അറിയിക്കാനും അവർക്ക് ഭക്ഷണം കൊടുക്കുന്നു.

പോതുരാജു[തിരുത്തുക]

ദേവിയുടെ സഹോദരനായ പോതുരാജു ആരോഗ്യവാനായ, ചുവന്ന മുണ്ടും കൈകളിൽ മണികളും ധരിച്ച ഒരാളാണ്. ശരീരത്തിൽ മഞ്ഞളും നെറ്റിയിൽ കുങ്കുമവും പൂശിയിരിക്കും. ചെണ്ട താളത്തിനൊക്ക് അയാൾ നൃത്തം ചെയ്യും.

പലഹാരവണ്ടിയുടെ മുന്നിൽ നിന്നാണ് അയാൾ നൃത്തം ചെയ്യുക. ഉത്സവത്തിന് തുടക്കമിടുന്നയാൾ എന്ന നിലയ്ക്കാണ് അയാൾ കണക്കാക്കപ്പെടുന്നത്. അയാൾ ബോനം ഏന്തിയ സ്ത്രീകളെ അമ്പലത്തിലേയ്ക്ക് നയിക്കുന്നു. അകമ്പടിയായി താളവും മേളവും ഉണ്ടാകും.

A woman under trance

രംഗം[തിരുത്തുക]

പ്രവചനം അറിയാവുന്ന സ്ത്രീകൾ അടുത്ത ഒരു വർഷത്തെ ഭാവിപ്രവചനം ഭക്തരോട് പങ്കു വയ്ക്കുന്നതാണ് രംഗം.

ഘടം[തിരുത്തുക]

ഘടം ഒരു ചെമ്പ് പാത്രമാണ്. ദേവിയുടെ രൂപത്തിലാണ് അത് അലങ്കരിച്ചിരിക്കുന്നത്. ഒരു പൂജാരി, പരമ്പരാഗത വസ്ത്രമണിഞ്ഞ് ദേഹമാസകലം മഞ്ഞൾ പൂശി അമ്മയെ തലയിൽ ചുമക്കുന്നു. അവസാനദിവസം വെള്ളത്തിൽ ഒഴുക്കുന്നത് വരെ ഘടം പൂജിക്കപ്പെടുന്നു. ആയിരക്കണക്കിന് ഭക്തരുടെ സാന്നിദ്ധ്യത്തിൽ ആണ് ഘടം നിമഞ്ജനം ചെയ്യപ്പെടുന്നത്. രംഗത്തിന് ശേഷമാണ് ഘടം നിമഞ്ജനം ചെയ്യപ്പെടുന്നത്.

ഘടം


അവലംബം[തിരുത്തുക]

  1. "Wet spell fails to dampen Bonalu festive spirit". മൂലതാളിൽ നിന്നും 2008-02-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-09-24.

പുറത്ത് നിന്നുമുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബൊനാലു&oldid=3671710" എന്ന താളിൽനിന്ന് ശേഖരിച്ചത്