ബൊക്കാറോ വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബൊക്കാറോ വിമാനത്താവളം
Terminal Building of Bokaro Airport.jpg
Summary
എയർപോർട്ട് തരംPrivate
പ്രവർത്തിപ്പിക്കുന്നവർSAIL
ServesBokaro Steel City
സ്ഥലംBokaro, (Jharkhand)
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം218 m / 715 ft
നിർദ്ദേശാങ്കം23°38′36″N 86°08′56″E / 23.64333°N 86.14889°E / 23.64333; 86.14889Coordinates: 23°38′36″N 86°08′56″E / 23.64333°N 86.14889°E / 23.64333; 86.14889
Map
VEBK is located in Jharkhand
VEBK
VEBK
VEBK is located in India
VEBK
VEBK
Location of the airport in India
Runways
Direction Length Surface
m ft
13/31 1 5 Asphalt

ബൊക്കാറോ വിമാനത്താവളം (ICAO: VEBK) ഝാർഖണ്ഡ് സംസ്ഥാനത്തെ ബൊക്കാറോ സ്റ്റീൽ സിറ്റിയിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ വിമാനത്താവളമാണ്. നാഷണൽ ഹൈവേ 23 (ബൊക്കാറോ ചസ് റോഡ് എന്നും അറിയപ്പെടുന്നു) ലാണ് ഈ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. ഈ വിമാനത്താവളത്തിൽ നിന്ന് നിലവിൽ ഷെഡ്യൂൾഡ് ഫ്ലൈറ്റുകളൊന്നും ലഭ്യമല്ല. 2010-ൽ ബൊക്കാറോക്കും കൊൽക്കത്തയ്ക്കുമിടയിൽ എയർ ഡെക്കാൺ വിമാനം പറത്താൻ ശ്രമിച്ചിരുന്നു. ബൊക്കാറോ സന്ദർശിച്ച എയർ ഡെക്കാൺ ഉദ്യോഗസ്ഥരുടെ ഒരു സംഘം വിമാനത്താവളം പരിശോധിക്കുകയും വിപണി സാധ്യതയെ കുറിച്ചുള്ള സർവ്വേ നടത്തുകയും ചെയ്തു.[1] എന്നിരുന്നാലും ഈ സേവനം പ്രാവർത്തികമായില്ല. ബൊക്കാറോ സ്റ്റീൽ പ്ലാന്റ് സന്ദർശിക്കുന്ന വിഐപികളുടെ വിമാനം ഇറക്കാനാണ് ഈ വിമാനത്താവളം ഇപ്പോൾ ഉപയോഗിക്കുന്നത്.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2013 ആഗസ്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ, എയർസ്ട്രിപ്പിൻറെ ദൈർഘ്യം 700 അടി കൂടി കൂട്ടിച്ചേർത്ത് 6,000 അടിയായി വർദ്ധിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു.[2]

ബൊക്കാറോയെ പ്രധാന എയർപോർട്ടായ കൊൽക്കത്ത വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതിനാൽ ഇവിടെ നിന്ന് ഉടൻ വിമാനസർവ്വീസുകൾ ആരംഭിക്കുമെന്ന് പുതിയ വാർത്താ റിപ്പോർട്ട് വരുന്നു. യു.ഡി.എ.എൻ (ഉഡെ ദേശ് കാ ആം നാഗ്രിക്) യുടെ ആദ്യഘട്ടത്തിൽ കൊൽക്കത്തയും പാറ്റ്നയിലേക്കും ഇവിടെ നിന്ന് സർവ്വീസുകൾ തുടങ്ങും. ഈ പദ്ധതി പ്രകാരം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അഞ്ച് പ്രതിനിധികളും സ്റ്റേറ്റ് സിവിൽ ഏവിയേഷൻ ഡയറക്ടർ ക്യാപ്റ്റൻ എസ്കെ സിൻഹയും ബൊക്കാറോ സന്ദർശിക്കുകയും എക്സ്റ്റൻഷൻ എക്സിക്യൂട്ട് ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തു. ബൊക്കറോ ഡിസി ആർഎം റേ, അഡീഷണൽ കളക്ടർ ജഗ്നു മിൻസ്, ബൊക്കറോ സ്റ്റീൽ ജനറൽ മാനേജർ രജ്വിർ സിംഗ് തുടങ്ങിയവരുമായി വിശദമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. [3]

ബൊക്കാറോ വിമാനത്താവള വിപുലീകരണ പദ്ധതി പ്രകാരം നിലവിലുള്ള 210 ഏക്കർ 500 ഏക്കർ വരെയായും റൺവേ പ്രദേശം 5,200 അടിയിൽ നിന്ന് 8,000 അടിയായും വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. എയർപോർട്ടിൽ നിലവിലുള്ള സൗകര്യങ്ങൾ തൃപ്തികരമാണെങ്കിലും, വാണിജ്യ വിമാന സർവ്വീസുകൾ നടത്താനുള്ള സാധ്യതകൾ ഉൾപ്പെടെയുള്ള വിവിധ വശങ്ങളും കണക്കിലെടുക്കുമെന്ന് എയർപോർട്ട് അതോറിറ്റി ടീമിന്റെ അംഗമായ സുദേഷ് ശർമ്മ പറഞ്ഞു. ഞങ്ങൾ വിമാന സർവ്വീസ് അതോരിറ്റികളുമായും ആലോചിക്കും. " [3]

2016 ഡിസംബർ 7 ന് ഡിസി റേയുടെ മേൽനോട്ടത്തിൽ ദുന്താബാഗ് മാർക്കറ്റിലെ 1,900 കച്ചവടക്കാരുടെ ഇടയിൽ അവരെ മാറ്റിപ്പാർപ്പിക്കുന്നതു സംബന്ധിച്ച് ഒരു സർവേ നടത്തിയിരുന്നു.

2018 ജനുവരി 24 ന് കേന്ദ്ര വ്യോമയാന മന്ത്രാലയം സ്പൈസ് ജെറ്റിന് 17 പ്രോപ്പോസലുകളും 20 പുതിയ സെക്ടറുകളും നൽകും. കേന്ദ്രത്തിന്റെ യു.ഡി.എ.എൻ റീജണൽ കണക്ടിവിറ്റി സ്കീമിനായി രണ്ടാം ഘട്ടത്തിൽ നടത്തുന്ന ലേലത്തിൽ ബൊക്കാറോ-കൊൽക്കത്ത റൂട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിമാനത്താവളത്തിൽ നിന്നുള്ള റൂട്ടുകൾ സ്പൈസ് ജെറ്റ് സ്വന്തമാക്കിയിട്ടുണ്ട്. വിമാനത്താവളം പ്രവർത്തനസജ്ജമാവുന്ന മുറയ്ക്ക് സ്പൈസ്ജെറ്റ് ഇവിടെനിന്ന് സർവ്വീസുകൾ ആരംഭിക്കും. [4] [5]

അവലംബങ്ങൾ[തിരുത്തുക]

  1. Empty citation (help)
  2. Empty citation (help)
  3. 3.0 3.1 Empty citation (help)
  4. India announces second round of UDAN routes - ch-aviation
  5. SpiceJet News
"https://ml.wikipedia.org/w/index.php?title=ബൊക്കാറോ_വിമാനത്താവളം&oldid=3138505" എന്ന താളിൽനിന്ന് ശേഖരിച്ചത്