ബേബി ഫേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബേബി ഫേസ്
തിയേറ്റർ റിലീസ് പോസ്റ്റർ
സംവിധാനംആൽഫ്രഡ് ഇ. ഗ്രീൻ
നിർമ്മാണംവില്യം ലെബറോൺ
റെയ്മണ്ട് ഗ്രിഫിത്ത്
കഥ"മാർക്ക് കാൻഫീൽഡ്"
(ഡാരിൽ എഫ്. സാനുക്ക്)[1]
തിരക്കഥജീൻ മാർക്കി
കാത്രിൻ സ്കോള
അഭിനേതാക്കൾബാർബറ സ്റ്റാൻവിക്ക്
ജോർജ് ബ്രെന്റ്
ഛായാഗ്രഹണംജെയിംസ് വാൻ ട്രീസ്
ചിത്രസംയോജനംഹോവാർഡ് ബ്രെതർട്ടൺ
സ്റ്റുഡിയോവാർണർ ബ്രോസ്
വിതരണംവാർണർ ബ്രോസ്
റിലീസിങ് തീയതി
  • ജൂലൈ 1, 1933 (1933-07-01) (US)
രാജ്യംയു.എസ്.
ഭാഷഇംഗ്ലീഷ്
ബജറ്റ്$187,000[2]
സമയദൈർഘ്യം76 മിനിട്ട്
71 minutes (censored version)[1]
ആകെ$452,000[2]

ബേബി ഫേസ് വാർണർ ബ്രദേഴ്സിനുവേണ്ടി ആൽഫ്രഡ് ഇ ഗ്രീൻ സംവിധാനം ചെയ്ത് 1933 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ പ്രീ-കോഡ് നാടകീയ ചിത്രമാണ്. ബാർബറ സ്റ്റാൻ‌വിക്ക് ലില്ലി പവേഴ്‌സ് എന്ന കഥാപാത്രമായി അഭിനയിച്ച ഈ ചിത്രത്തിൽ ജോർജ്ജ് ബ്രെന്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഡാരിൽ എഫ്. സാനുക്കിന്റെ (മാർക്ക് കാൻഫീൽഡ് എന്ന തൂലികാ നാമം) ഒരു കഥയെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം സാമൂഹികവും സാമ്പത്തികവുമായ നില മെച്ചപ്പെടുത്താൻ ലൈംഗികത ഉപയോഗിക്കുന്ന ലിലി പവേർസ് എന്ന സുന്ദരിയായ യുവതിയുടെ കഥ പറയുന്നു. ഇരുപത്തഞ്ചുകാരനായ ജോൺ വെയ്ൻ പവർസിന്റെ കാമുകന്മാരിൽ ഒരാളായി ഈ ചിത്രത്തിൽ ഹ്രസ്വമായി പ്രത്യക്ഷപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 Baby Face at the American Film Institute Catalog
  2. 2.0 2.1 Warner Bros financial information in The William Shaefer Ledger. See Appendix 1, Historical Journal of Film, Radio and Television, (1995) 15:sup1, 1-31 p 13 DOI: 10.1080/01439689508604551
"https://ml.wikipedia.org/w/index.php?title=ബേബി_ഫേസ്&oldid=3948105" എന്ന താളിൽനിന്ന് ശേഖരിച്ചത്