ഉള്ളടക്കത്തിലേക്ക് പോവുക

ബെറ്റി ഫീൽഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെറ്റി ഫീൽഡ്
ബെറ്റി ഫീൽഡ് 1942ൽ
ജനനം(1916-02-08)ഫെബ്രുവരി 8, 1916
മരണംസെപ്റ്റംബർ 13, 1973(1973-09-13) (57 വയസ്സ്)
തൊഴിൽനടി
സജീവ കാലം1934–71
ജീവിതപങ്കാളി(s)
എൽമർ റൈസ്
(m. 1942; div. 1956)

എഡ്വിൻ ജെ. ലൂക്കാസ്
(m. 1957; div. 1967)

റെയ്മണ്ട് ഒലിവർ
(m. 1968)
കുട്ടികൾ3

ബെറ്റി ഫീൽഡ് (ഫെബ്രുവരി 8, 1916[1] - സെപ്റ്റംബർ 13, 1973) ഒരു അമേരിക്കൻ ചലച്ചിത്ര, നാടക നടിയായിരുന്നു.

ആദ്യകാലം

[തിരുത്തുക]

മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ ജോർജ്ജ്, കാതറിൻ (ലിഞ്ച്) ഫീൽഡ് ദമ്പതികളുടെ മകളായി ബെറ്റി ഫീൽഡ് ജനിച്ചു.[2] 15 വയസ്സ് തികയുന്നതിന് മുമ്പ് അഭിനയിക്കാൻ തുടങ്ങിയ അവർ, ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ഉടൻ തന്നെ സ്റ്റോക്ക് തിയേറ്ററിൽ ചേർന്നു.[3] ന്യൂയോർക്ക് നഗരത്തിലെ അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്‌സിൽ അവർ പങ്കെടുത്തു.[4] ബെറ്റി ഫീൽഡിനെ കണ്ടെത്തിയത് നിർമ്മാതാവും സംവിധായകനുമായിരുന്ന ജോർജ്ജ് ആബട്ടാണ്.[5]

നാടകവേദി

[തിരുത്തുക]

1934-ൽ ലണ്ടൻ സ്റ്റേജിൽ[6] ഹൊവാർഡ് ലിൻഡ്സെയുടെ ഷീ ലവ്സ് മി നോട്ട് എന്ന നാടകത്തിലൂടെ ഫീൽഡ് തന്റെ അഭിനയ ജീവിതം ആരംഭിച്ചു. അതിന്റെ അവതരത്തെത്തുടർന്ന് അമേരിക്കയിലേക്ക് മടങ്ങിപ്പോയ അവർ നിരവധി നാടകങ്ങളിൽ പ്രത്യക്ഷപ്പെടുകയും തുടർന്ന് 1939-ൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

ഫീൽഡിന്റെ ബ്രോഡ്‌വേ അംഗീകാരങ്ങളിൽ പേജ് മിസ് ഗ്ലോറി (1934), റൂം സർവീസ് (1937), ഏഞ്ചൽ ഐലൻഡ് (1937), ഇഫ് ഐ ആർ യു (1938), വാട്ട് എ ലൈഫ് (1938), ദി പ്രിംറോസ് (1939), റിംഗ് ടു (1939) ടു ഓൺ ആൻ ഐലൻഡ് (1940), ഫ്ലൈറ്റ് ടു ദ വെസ്റ്റ് (1940), എ ന്യൂ ലൈഫ് (1943), ദി വോയ്സ് ഓഫ് ദ ടർട്ടിൽ (1943), ഡ്രീം ഗേൾ (1945), ദി റാറ്റ് റേസ് (1949), നോട്ട് ഫോർ ചിൽഡ്രൺ (1951), ദി ഫോർപോസ്റ്റർ (1951), ദി ലേഡീസ് ഓഫ് ദി കോറിഡോർ (1953), ഫെസ്റ്റിവൽ (1955), ദി വാൾട്ട്സ് ഓഫ് ദ ടോറെഡോർസ് (1958), എ ടച്ച് ഓഫ് ദി പൊയറ്റ് (1958), എ ലോസ് ഓഫ് റോസസ് (1959), സ്ട്രേഞ്ച് ഇന്റർലൂഡ് (1963), വേർ ഈസ് ഡാഡി? (1966), ഓൾ ഓവർ (1971) എന്നിവ ഉൾപ്പെടുന്നു.[7] 1971-ൽ ലിങ്കൺ സെന്റർ ഫോർ ദി പെർഫോമിംഗ് ആർട്‌സിൽ മൂന്ന് നാടകങ്ങളിലായിരുന്നു അവരുടെ അവസാന ഘട്ട പ്രകടനങ്ങൾ.[8]

സിനിമാരംഗം

[തിരുത്തുക]
ദി സതേണറിൽ (1945) സക്കറി സ്കോട്ടിനൊപ്പം.
ബസ് സ്റ്റോപ്പ് (1956) എന്ന ചിത്രത്തിൽ നിന്നുള്ള ഒരു രംഗം.

സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ഫീൽഡിന് പലവിധ തടസ്സങ്ങൾ മറികടക്കേണ്ടതായി വന്നു. 1942-ലെ ഒരു പത്ര ലേഖനം റിപ്പോർട്ട് ചെയ്തുത് ഇപ്രകാരമായിരുന്നു. ബെറ്റി ഫീൽഡിനെ ആദ്യമായി ചിത്രങ്ങൾക്ക് വേണ്ടി കരാറിലേർപ്പെടുത്തിയപ്പോൾ, ആളുകളിൽനിന്ന് സംസാരങ്ങൾ ഉയർന്നു. "പക്ഷേ അവൾ സുന്ദരിയല്ല" എന്നതായിരുന്നു ആദ്യത്തെ എതിർപ്പ്. "അവളുടെ വായ് വളരെ വലുതാണ്." എന്നതായിരുന്നു മറ്റൊരു സംസാരം.[9]

ഓഫ് മൈസ് ആൻഡ് മെൻ (1939) എന്ന ചിത്രത്തിലെ ഏക സ്ത്രീ കഥാപാത്രമായ കർളിയുടെ ഭാര്യ മേ എന്ന കഥാപാത്രത്തിലൂടെ ഫീൽഡ് ഒരു നാടകീയമായ അഭിനയം കാഴ്ച വയ്ക്കുന്ന നടിയായി സ്ഥാപിക്കപ്പെട്ടു.[10] 1941-ൽ പുറത്തിറങ്ങിയ ദി ഷെപ്പേർഡ് ഓഫ് ദി ഹിൽസ് എന്ന സിനിമയിൽ ജോൺ വെയ്‌നിനൊപ്പം അവർ അഭിനയിച്ചു. കിംഗ്സ് റോ (1942) എന്ന സിനിമയിൽ കസാൻഡ്ര ടവർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അവർ ഒരു സഹനടിയായിരുന്നെങ്കിലും ഇത് പ്രധാനപ്പെട്ട വേഷമായിരുന്നു.

ദി ആക്ടേഴ്‌സ് സ്റ്റുഡിയോയിലെ ആജീവനാന്ത അംഗമായിരുന്ന ഫീൽഡ്,[11] ബ്രോഡ്‌വേയിൽ അഭിനയിക്കാൻ ഇഷ്ടപ്പെടുകയും എൽമർ റൈസിന്റെ ഡ്രീം ഗേൾ, ജീൻ അനൗയിലിന്റെ ദി വാൾട്ട്സ് ഓഫ് ദി ടോറെഡോഴ്‌സ് എന്നിവയിൽ അഭിനയിച്ചുകൊണ്ടുതന്നെ ഹോളിവുഡിലേക്ക് പതിവായി മടങ്ങുന്നതിലും ശ്രദ്ധിച്ചു. ഫ്ലെഷ് ആൻഡ് ഫാന്റസി (1943), ദി സതേണർ (1945), ഡെയ്‌സി ബുക്കാനൻ ആയി ദി ഗ്രേറ്റ് ഗാറ്റ്‌സ്‌ബി (1949), അലൻ ലാഡിനൊപ്പം, പിക്നിക് (1955), വില്യം ഹോൾഡനും കിം നൊവാക്കിനുമൊപ്പം ബസ് സ്റ്റോപ്പ് (1956), മരിലിൻ മൺറോയ്‌ക്കൊപ്പം പേറ്റൺ പ്ലേസ് (1957) (ഇതിന് ലോറൽ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു), കരോൾ ലിൻലി, സ്റ്റുവർട്ട് വിറ്റ്മാൻ എന്നിവരോടൊപ്പം ഹൗണ്ട്-ഡോഗ് മാൻ (1959), എലിസബത്ത് ടെയ്‌ലറിനൊപ്പം ബട്ടർഫീൽഡ് 8 (1960), ബർട്ട് ലങ്കാസ്റ്ററിനൊപ്പം ബേർഡ്മാൻ ഓഫ് അൽകാട്രാസ് (1962), ആൻ ബാൻക്രോഫ്റ്റിനൊപ്പം 7 വിമൻ (1966), ഡീൻ മാർട്ടിൻ, സ്റ്റെല്ല സ്റ്റീവൻസ് എന്നിവരോടൊപ്പം ഹൗ ടു സേവ് എ മാര്യേജ് ആൻഡ് റൂയിൻ യുവർ ലൈഫ് (1968) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 1968-ൽ ക്ലിന്റ് ഈസ്റ്റ്വുഡ്, സൂസൻ ക്ലാർക്ക് എന്നിവരോടൊപ്പം കൂഗൻസ് ബ്ലഫ് എന്ന ചിത്രത്തിലായിരുന്നു അവരുടെ അവസാന ചലച്ചിത്ര വേഷം.

വ്യക്തിജീവിതം

[തിരുത്തുക]

നാടകകൃത്തായ എൽമർ റൈസുമായുള്ള ഫീൽഡിന്റെ ആദ്യ വിവാഹം 1956 മെയ് മാസത്തിൽ വിവാഹമോചനത്തിലാണ് അവസാനിച്ചത്.[12] ഈ ദമ്പതികൾക്ക് ജോൺ, പോൾ, ജൂഡിത്ത് എന്നീ മൂന്ന് കുട്ടികളുണ്ടായിരുന്നു. ഒരു അഭിഭാഷകനായി മാറിയ ജോൺ 40 വയസുള്ളപ്പോൾ ഒരു നീന്തൽ അപകടത്തിൽ മരിച്ചു. എഡ്വിൻ ജെ. ലൂക്കാസുമായുള്ള ഫീൽഡിന്റെ രണ്ടാമത്തെ വിവാഹം 1957 മുതൽ 1967 വരെ നീണ്ടുനിന്നു. റെയ്മണ്ട് ഒലിവറുമായുള്ള മൂന്നാമത്തെ വിവാഹം 1968 മുതൽ 1973 ൽ അവരുടെ മരണം വരെ നീണ്ടുനിന്നു.[13]

1973 സെപ്റ്റംബർ 13 ന് മസാച്യുസെറ്റ്സിലെ ഹയാനിസിലുള്ള[14] കേപ്പ് കോഡ് ആശുപത്രിയിൽ വച്ച് 57 വയസ്സുള്ളപ്പോൾ സെറിബ്രൽ രക്തസ്രാവം മൂലം ഫീൽഡ് മരിച്ചു. (മറ്റൊരു സ്രോതസ്സ് പറയുന്നത് അവർക്ക് 55 വയസ്സായിരുന്നുവെന്നാണ്.)[15]

അവലംബം

[തിരുത്തുക]
  1. Massachusetts State Vital Records. Births 1916. Vol. 1. FamilySearch (registration required)
  2. GREAT STARS OF THE AMERICAN STAGE by Daniel Blum c.1952 Profile #130
  3. West, Alice Pardoe (December 13, 1936). "Chief Ambition of Betty Is to Be Great Actress". The Ogden Standard-Examiner. Utah, Ogden. p. 23. Retrieved May 21, 2016 via Newspapers.com. open access publication - free to read
  4. "Actress Betty Field Dies In a Cape Cod Hospital". The Bridgeport Post. Connecticut, Bridgeport. Associated Press. September 15, 1973. p. 24. Retrieved May 20, 2016 via Newspapers.com. open access publication - free to read
  5. "Film Star, on Vacation, to Appear at New Hope". The Bristol Daily Courier. Pennsylvania, Bristol. July 23, 1940. p. 3. Retrieved May 20, 2016 via Newspapers.com. open access publication - free to read
  6. "Actress Betty Field Dies In a Cape Cod Hospital". The Bridgeport Post. Connecticut, Bridgeport. Associated Press. September 15, 1973. p. 24. Retrieved May 20, 2016 via Newspapers.com. open access publication - free to read
  7. "Betty Field: Roles". Playbill Vault. Retrieved 21 May 2016.
  8. "Actress Betty Field Dies In a Cape Cod Hospital". The Bridgeport Post. Connecticut, Bridgeport. Associated Press. September 15, 1973. p. 24. Retrieved May 20, 2016 via Newspapers.com. open access publication - free to read
  9. Lowrance, Dee (February 22, 1942). "Features". The Salt Lake Tribune. Utah, Salt Lake City. p. 43. Retrieved May 20, 2016 via Newspapers.com. open access publication - free to read
  10. "Aided by Unsympathetic Roles". The Ottawa Journal. Canada, Ottawa, Ontario. February 26, 1944. p. 18. Retrieved May 20, 2016 via Newspapers.com. open access publication - free to read
  11. Garfield, David (1980). "Appendix: Life Members of The Actors Studio as of January 1980". A Player's Place: The Story of The Actors Studio. New York: MacMillan Publishing Co., Inc. p. 280. ISBN 0-02-542650-8.
  12. "Names in the News". Ogden Standard-Examiner. Utah, Ogden. March 21, 1957. p. 1. Retrieved May 20, 2016 via Newspapers.com. open access publication - free to read
  13. Hudson, Edward (1973-09-15). "Betty Field, Actress, Is Dead at 55". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 2022-03-18.
  14. "Actress Betty Field Dies In a Cape Cod Hospital". The Bridgeport Post. Connecticut, Bridgeport. Associated Press. September 15, 1973. p. 24. Retrieved May 20, 2016 via Newspapers.com. open access publication - free to read
  15. "Actress Betty Field Dies In a Cape Cod Hospital". The Bridgeport Post. Connecticut, Bridgeport. Associated Press. September 15, 1973. p. 24. Retrieved May 20, 2016 via Newspapers.com. open access publication - free to read
"https://ml.wikipedia.org/w/index.php?title=ബെറ്റി_ഫീൽഡ്&oldid=4645138" എന്ന താളിൽനിന്ന് ശേഖരിച്ചത്