ബെട്ടി അൽവർ
ബെട്ടി അൽവർ | |
---|---|
ജനനം | Elisabet Alver 23 നവംബർ 1906 |
മരണം | 19 ജൂൺ 1989 | (പ്രായം 82)
മറ്റ് പേരുകൾ | Elisabet Talvik Elisabet Lepik |
തൊഴിൽ | കവയിത്രി |
സജീവ കാലം | 1922–1989 |
ജീവിതപങ്കാളി(കൾ) | Heiti Talvik, Mart Lepik |
എസ്റ്റോണിയയിലെ പ്രമുഖ കവയിത്രിയായിരുന്നു ബെട്ടി അൽവർ. എലിസബത്ത് ബെട്ടി അൽവർ എന്നാണ് പൂർണ നാമം. 1937ന്റെ അവസാനത്തിൽ എലിസബത്ത് തൽവിക് എന്നും 1956 മുതൽ എലിസബത്ത് ലെപിക് എന്നും അറിയപ്പെട്ടു.[1] സ്വതന്ത്ര എസ്റ്റോണിയയിൽ സ്കൂൾ വിദ്യാഭ്യാസം നേടിയ ആദ്യ തലമുറയിൽപെട്ടയാളാണ് ബെട്ടി അൽവർ. എസ്റ്റോണിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ റ്റാർറ്റുവിലെ വ്യാകരണ സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി.[2]
രചന
[തിരുത്തുക]ഗദ്യം രചനയിലൂടെ ബെട്ടി അൽവർ എഴുത്തിന്റെ മേഖലയിലേക്ക് കടന്നുവരുന്നത്. എസ്റ്റോണിയയിലെ എട്ടു സ്വതന്ത്ര എഴുത്തുക്കാരുടെ പൊതുനാമമായ അർബുജദ് (Arbujad) അംഗമായിരുന്നു. ബെട്ടി അൽവറിന്റെ ഭർത്താവ് ഹീതി തെൽവകിനെ സോവിയറ്റ് ഭരണ കൂടം ജയിലിലടക്കുകയും പിന്നീട് സൈബീരിയയിൽ വെച്ച് അദ്ദേഹം മരണപ്പെടുകയും [3]ചെയ്തതിന് ശേഷം രണ്ടു മൂന്ന് പതിറ്റാണ്ട് ബെട്ടി സോവിയറ്റ് ഭരണകൂടത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കവിയെന്ന നിലയിൽ നിശ്ശബ്ദയായിരുന്നു. എന്നാൽ, 1960കളിൽ വീണ്ടും എഴുത്ത് തുടങ്ങി. 1966ൽ സ്റ്റാറി ഹവർ എന്ന പേരിൽ കവിതാ സമാഹാരം പുറത്തിറക്കി. ബെട്ടി നിരവധി നോവലുകളും വിവർത്തനങ്ങളും എഴുതി.[4] ബെട്ടി അൽവറിന്റെ നൂറാം ജന്മവാർഷികത്തോട് അനുബന്ധിച്ച് എസ്റ്റോണിയയിലെ ജൊഗേവയിൽ ഇവരുടെ ഓർമ്മയ്ക്കായി ഒരു മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്.[5]
അവലംബം
[തിരുത്തുക]- ↑ "Columbia dictionary of modern European literature By Jean Albert Bédé, William Benbow Edgerton". Retrieved 30 November 2014.
- ↑ "Estonian Literary Magazine". Archived from the original on 2010-09-11. Retrieved 30 November 2014.
- ↑ "Estonian Literature Information Centre". Retrieved 30 November 2014.
- ↑ ""Shifting Borders: East European Poetry of the '80s" by Walter M. Cummins, pgs 32-33". Retrieved 30 November 2014.
- ↑ "Jõgeva site". Retrieved 30 November 2014.