ബുള്ളിറ്റ ഗുഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബുള്ളിറ്റ കേവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Bullita Cave
Locationനോർത്തേൺ ടെറിട്ടറി, ഓസ്ട്രേലിയ
Coordinates16°03′48″S 130°23′00″E / 16.06333°S 130.38333°E / -16.06333; 130.38333Coordinates: 16°03′48″S 130°23′00″E / 16.06333°S 130.38333°E / -16.06333; 130.38333
Length120 കിലോmetre (75 mi) — 123 കിലോmetre (76 mi)
GeologyKarst

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഗ്രിഗറി നാഷണൽ പാർക്കിൽ സ്ഥിതിചെയ്യുന്ന ഗുഹയാണ് ബുള്ളിറ്റ കേവ് അഥവാ ബർകസ് ബാക്ക്യാർഡ് കേവ്. ഇത് ഓസ്‌ട്രേലിയയിലെയും ലോകത്തിലെ തന്നെയും ഏറ്റവും ദൈർഘ്യമേറിയ ഗുഹകളിലൊന്നാണിത്.

സ്ഥാനവും ഘടനയും[തിരുത്തുക]

ഗ്രിഗറി നാഷണൽ പാർക്കിനുള്ളിൽ സ്ഥിതിചെയ്യുന്ന ഗുഹകളുടെ ശൃംഖലയുടെ ഭാഗമാണ് ബുള്ളിറ്റ കേവ്. 38.5 കിലോമീറ്റർ അകലെയുള്ള ഡിംഗോ കേവ് സിസ്റ്റവും 46.5 കിലോമീറ്റർ അകലെയുള്ള പ്രോമിത്തിസ് കേവ് സിസ്റ്റവും ഇതിനടുത്തുള്ള പ്രധാന ഗുഹകളിൽ ഉൾപ്പെടുന്നു. ഒന്നിലധികം ചെറിയ ഗുഹകൾ ബുള്ളിറ്റ ഗുഹയ്ക്കടുത്തായി സ്ഥിതിചെയ്യുന്നു.[1] 30 കിലോമീറ്റർ നീളമുള്ള ചുണ്ണാമ്പുകല്ല് നടപ്പാതയുടെ അടിയിൽ സ്ഥിതിചെയ്യുന്ന ഗുഹയ്ക്ക് ഒന്നിലധികം പ്രവേശന കവാടങ്ങളുണ്ട്.[2][3] ഗുഹയുടെ ഉപരിതലത്തിൽ തുറക്കുന്ന ധാരാളം ദ്വാരങ്ങളുണ്ട്. പകൽ വെളിച്ചം ഇതിലൂടെ ലഭിക്കുന്നു. കൂടാതെ ചില ഭാഗങ്ങൾ പൂർണ്ണമായും തുറന്നുകിടക്കുന്നു. അതുപോലെ തന്നെ തുരങ്കങ്ങൾക്കുള്ളിലെ വിള്ളലുകളിലൂടെയും വെളിച്ചം ലഭിക്കുന്നു.[4]

അവലംബം[തിരുത്തുക]

  1. ഗ്രയിംസ്, കെ. ജി.; മാർട്ടിനി, ജെ. ഇ. (2016). "Bullita cave system, Judbarra / Gregory Karst, tropical Australia" (PDF). Boletín Geológico y Minero: 21–44. ശേഖരിച്ചത് 2018 ഡിസംബർ 7.
  2. എല്ലെറി, ഡേവിഡ് (2013 ജനുവരി 26). "John's journeys are all about his passion". The Canberra Times. Fairfax Media. ശേഖരിച്ചത് 5 December 2018.
  3. ഹാമിൽട്ടൺ-സ്മിത്ത്, എലറി; ഫിൻലേസൺ, ബ്രയൻ (2003). Beneath the Surface: A Natural History of Australian Caves (illustrated ed.). UNSW Press. p. 22. ISBN 0868405957. ശേഖരിച്ചത് 2018 ഡിസംബർ 5.
  4. ഗൺ, ജോൺ (2004 ഓഗസ്റ്റ് 2). Encyclopedia of Caves and Karst Science. Routledge. pp. 256, 1122. ISBN 1135455082. ശേഖരിച്ചത് 2018 ഡിസംബർ 5.
"https://ml.wikipedia.org/w/index.php?title=ബുള്ളിറ്റ_ഗുഹ&oldid=3354522" എന്ന താളിൽനിന്ന് ശേഖരിച്ചത്