ബീ ആർതർ
ബീ ആർതർ | |
---|---|
ജനനം | ബെർണീസ് ഫ്രാങ്കൽ മേയ് 13, 1922 |
മരണം | ഏപ്രിൽ 25, 2009 ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യു.എസ്. | (പ്രായം 86)
മറ്റ് പേരുകൾ | ബിയാട്രിസ് ആർതർ |
കലാലയം | ബ്ലാക്ക്സ്റ്റോൺ കോളേജ് ഫോർ ഗേൾസ് ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട് ദ ന്യൂ സ്കൂൾ |
തൊഴിൽ |
|
സജീവ കാലം | 1947–2008 |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
ബിയാട്രിസ് ആർതർ (ജനനം: ബെർണീസ് ഫ്രാങ്കൽ; മെയ് 13, 1922 - ഏപ്രിൽ 25, 2009) ഒരു അമേരിക്കൻ ഹാസ്യനടിയുമായിരുന്നു. 1947-ൽ നാടകങ്ങളിലൂടെ തന്റെ കരിയർ ആരംഭിച്ച ആർതർ, 1970-കളിൽ ടെലിവിഷനിലെ തന്റെ പ്രവർത്തനത്തിലൂടെ ലോകമെമ്പാടുമുള്ള അംഗീകാരം നേടുന്നതിന് മുമ്പ് ഓൾ ഇൻ ദ ഫാമിലി (1971-1972), മൗഡ് (1972-1978) എന്നീ ജനപ്രിയ സിറ്റ്‌കോമുകളിൽ മൗഡ് ഫിൻഡ്ലേ എന്ന കഥാപാത്രമായി നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. പിന്നീട് 1980-കളിലും 1990-കളിലും ദ ഗോൾഡൻ ഗേൾസ് (1985-1992) എന്ന പരമ്പരയിൽ ഡൊറോത്തി സ്ബോർനാക്ക് ആയി വേഷമിട്ടു.
മെയ്ം എന്ന മ്യൂസിക്കലിലെ വെരാ ചാൾസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 1966-ലെ ഒരു മ്യൂസിക്കലിലെ മികച്ച മുഖ്യ നടിക്കുള്ള ടോണി അവാർഡ് മുതൽ അവർ തന്റെ കരിയറിൽ നിരവധി അംഗീകാരങ്ങൾ നേടി. 1977-ൽ മൗഡ്, 1988-ൽ ദി ഗോൾഡൻ ഗേൾസ് എന്നിവയിലെ വേഷങ്ങൾക്ക് ഒരു കോമഡി പരമ്പരയിലെ മികച്ച നായികയ്ക്കുള്ള എമ്മി അവാർഡുകൾ അവർ നേടി.
ആദ്യകാലം
[തിരുത്തുക]1922 മെയ് 13 ന് ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ക്ലിൻ ബറോയിൽ റെബേക്ക (ഓസ്ട്രിയയിൽ ജനിച്ച പ്രെസ്നർ) ഫിലിപ്പ് ഫ്രാങ്കൽ ( ജനനം, പോളണ്ട്) ദമ്പതികളുടെ മകളായി ബെർണീസ് ഫ്രാങ്കൽ എന്ന പേരിൽ ജനിച്ചു.[1][2] അവളുടെ മൂത്ത സഹോദരി ഗെർട്രൂഡ്, ഇളയ സഹോദരി മരിയൻ (1926-2014) എന്നിവരോടൊപ്പം ഒരു ജൂത പാരമ്പര്യമുള്ള കുടുംബത്തിലാണ് ആർതർ വളർന്നത്.[3]
മരണം
[തിരുത്തുക]2009 ഏപ്രിൽ 25-ന് 86-ആം വയസ്സിൽ ലോസ് ഏഞ്ചൽസിലെ ബ്രെന്റ്‌വുഡിലുള്ള വീട്ടിൽ വച്ച് ആർതർ ശ്വാസകോശ അർബുദം ബാധിച്ച് മരിച്ചു.[4]
അവലംബം
[തിരുത്തുക]- ↑ "'Golden Girls' star Bea Arthur dies aged 86". Haaretz. April 26, 2009. Archived from the original on July 13, 2018. Retrieved December 4, 2013.
- ↑ "Certificate and Record of Birth #21106". kevinbuckstiegel.com. City of New York, Department of Health. May 13, 1922. Archived from the original (.JPG) on May 29, 2014. Retrieved July 12, 2008.
- ↑ Weber, Bruce (April 26, 2009). "Bea Arthur, Star of Two TV Comedies, Dies at 86". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Archived from the original on February 8, 2022. Retrieved February 12, 2022.
- ↑ Korn, Steven (April 25, 2009). "Beatrice Arthur, 'Golden Girls' star, dies at 86". Entertainment Weekly. Archived from the original on September 19, 2015. Retrieved July 20, 2015.