Jump to content

ബീൽസ്റ്റീൻ ഡാറ്റാബേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓർഗാനിക് കെമിസ്ട്രിയുടെ മണ്ഡലത്തിലെ ഏറ്റവും വലിയ ഡാറ്റാബേസാണ് ബീൽസ്റ്റീൻ ഡാറ്റാബേസ് (The Beilstein database). ഇതിൽ ഓരോ സംയുക്തവും അവയുടെ തനതായ ബീൽസ്റ്റീൻ റജിസ്ട്രി നമ്പറിനാൽ അറിയപ്പെടുന്നു. ശാസ്ത്രഗവേഷണപ്രസിദ്ധീകരണങ്ങളിൽ നിന്നും സമാഹരിച്ച, പരീക്ഷണങ്ങളാൽ നിർദ്ദാരണം ചെയ്യപ്പെട്ട ദശലക്ഷക്കണക്കിന് രാസപ്രവർത്തനങ്ങളെപ്പറ്റിയും രാസവസ്തുക്കളെപ്പറ്റിയുമുള്ള വിവരങ്ങൾ 1771 -മുതലുള്ളവ ഇതിൽ അടങ്ങിയിരിക്കുന്നു. ഫ്രീഡ്രിക് കൊൺറാഡ് ബീൽസ്റ്റീന്റെ 1881 -ലെ Beilstein's Handbook of Organic Chemistry എന്ന പുസ്തകത്തിൽ നിന്നുമാണ് ഈ ഡാറ്റാബേസിന്റെ ഇലക്ട്രോണിൿ രൂപം ഉണ്ടാക്കിയത്. 2009 മുതൽ ഈ ഡാറ്റാബേസിനെ നിലനിർത്തുന്നതും വിതരണം ചെയ്യുന്നതും "Reaxys" എന്ന പേരിൽ ഫ്രാങ്ക്‌ഫർട്ടിലെ എൽസിവിയർ ഇൻഫൊർമേഷൻ സിസ്റ്റംസ് ആണ്.[1]

പ്രതിപ്രവർത്തനങ്ങളെപ്പറ്റിയും, പദാർത്ഥങ്ങളെപ്പറ്റിയും രൂപങ്ങളെയും ഗുണങ്ങളെയുമെല്ലാം പറ്റിയും 350 ഓളം ഫീൽഡുകളിൽ രാസ-ഭൗതികഗുണങ്ങളെ ഈ ഡാറ്റാബേസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സ്രോതസ്സുകളിലേക്കുഌഅ അവലംബങ്ങളും ഇതിൽ ലഭ്യമാണ്.

ജനകീയസാഹിത്യത്തിൽ

[തിരുത്തുക]


  • ഐസക് അസിമോവിന്റെ ചെറുകഥയായ "ഒരു പേരിലെന്തിരിക്കുന്നു? (What's in a Name?)" (1956) എന്ന കഥയിൽ ബീൽസ്റ്റീന്റെ ബുക്കിനെപ്പറ്റി പരാമർശമുണ്ട്.

ഇവയും കാണുക

[തിരുത്തുക]
  • Dortmund Data Bank
  • List of academic databases and search engines

അവലംബം

[തിരുത്തുക]
  1. "Press Room". Reaxys. Archived from the original on 2011-08-24. Retrieved 2013-03-17.
"https://ml.wikipedia.org/w/index.php?title=ബീൽസ്റ്റീൻ_ഡാറ്റാബേസ്&oldid=3684276" എന്ന താളിൽനിന്ന് ശേഖരിച്ചത്