ഐസക് അസിമൊവ്
ദൃശ്യരൂപം
ഐസക് അസിമൊവ് | |
|---|---|
ഐസക് അസിമൊവ് 1965 ൽ | |
| തൊഴിൽ | നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ഉപന്യാസകാരൻ, ചരിത്രകാരൻ, ജീവരസതന്ത്രജ്ഞൻ, പാഠപുസ്തക രചയിതാവ്, ഹാസ്യസാഹിത്യകാരൻ |
| Genre | സയൻസ് ഫിക്ഷൻ (ഹാർഡ് എസ്എഫ്), ജനപ്രിയ ശാസ്ത്രം, നിഗൂഢ ഫിക്ഷൻ, ഉപന്യാസങ്ങൾ, സാഹിത്യ നിരൂപണം |
| സാഹിത്യ പ്രസ്ഥാനം | ശാസ്ത്ര ഫിക്ഷന്റെ സുവർണ്ണകാലം |
| ശ്രദ്ധേയമായ രചന(കൾ) | the Foundation Series, the Robot Series, Nightfall, The Intelligent Man's Guide to Science, I, Robot, Planets for Man |
പ്രശസ്തനായ അമേരിക്കൻ എഴുത്തുകാരനായിരുന്നു ഐസക് അസിമൊവ് (ജനുവരി 2,1920 - ഏപ്രിൽ 6,1992). റഷ്യയിൽ ജനിച്ച് മൂന്നാമത്തെ വയസ്സിൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിൽ എത്തിയ അസിമൊവ്, റൊബർട്ട് എ ഹയിൻലയിൻ, ആർതർ സി ക്ലർക്ക് എന്നിവരൊടൊപ്പം ('ബിഗ് ത്രീ') സയൻസ് ഫിക്‌ഷൻ ലോകത്തെ മികച്ച എഴുത്തുകാരിൽ ഒരാളായി അറിയപ്പെടുന്നു. പതിനൊന്നാമത്തെ വയസ്സിൽ എഴുതിത്തുടങ്ങിയ ഇദ്ദേഹത്തിന്റെ പേരിൽ ഫിക്‌ഷനും നോൺ ഫിക്‌ഷനും ആയി വിവിധ വിഷയങ്ങളിൽ 500-ൽ അധികം പുസ്തകങ്ങൾ ഉണ്ട്. രസതന്ത്രതിൽ പ്.എച്ച്.ഡി. ഉള്ള അസിമൊവ്, ബൊസ്റ്റൊൻ യുനിവേഴ്‌സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ പ്രൊഫസ്സർ ആയി കുറച്ചുകാലം പ്രവർത്തിച്ചിരുന്നു.
പ്രധാനപ്പെട്ട കൃതികൾ
[തിരുത്തുക]- ദി ഫൗണ്ടേഷൻ സീരീസ്
- ദി റോബോർട്ട് സീരീസ്
- 'ഐ.അസിമൊവ്' - ജീവചരിത്രം