ബീറ്റാ കണം
Jump to navigation
Jump to search
അണുകേന്ദ്രഭൗതികം | ||||||||||||||
![]() | ||||||||||||||
റേഡിയോ ആക്റ്റിവിറ്റി ക്ഷയം അണുവിഘടനം അണുസംയോജനം
| ||||||||||||||
റേഡിയോ ആക്റ്റീവ് മൂലകം പുറപ്പെടുവിക്കുന്ന ഒരു ഇലക്ട്രോൺ അല്ലെങ്കിൽ ഒരു പോസിട്രോണിനെയാണ് ബീറ്റാ കണം എന്നു വിളിക്കുന്നത്.
ഒരു അണു റേഡിയോ ആക്റ്റീവ് നാശത്തിനു വിധേയമാകുമ്പോൾ ചിലപ്പോൾ അതിലെ ഒരു ന്യൂട്രോൺ ഒരു ഇലക്ട്രോണിനെ ഉത്സർജ്ജിച്ച് പ്രോട്ടോൺ ആയി മാറുന്നു. ഇങ്ങനെയാണ് ബീറ്റാ കണങ്ങൾ ഉടലെടുക്കുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ അണുവിലെ പ്രോട്ടോണിന്റെ എണ്ണത്തിന് വർദ്ധനവ് ഉണ്ടാകുന്നതിനാൽ അണുസംഖ്യ ഒന്നു കൂടുന്നു.
ചിലപ്പോൾ ഒരു പ്രോട്ടോൺ ഒരു പോസിട്രോണിനെ (ധന ചാർജുള്ള ഇലക്ട്രോൺ ആണ് പോസിട്രോൺ) ഉത്സർജ്ജിച്ചും ന്യൂട്രോണായും മാറാറുണ്ട്.
ബീറ്റാകണങ്ങളുടെ തുടർച്ചയായ പ്രവാഹമാണ് ബീറ്റാ വികിരണം.
ആൽഫാ വികിരണവും ഗാമാ വികിരണവുമാണ് റേഡിയോ ആക്റ്റിവിറ്റി മൂലമുണ്ടാകുന്ന മറ്റു വികിരണങ്ങൾ.
അവലംബം[തിരുത്തുക]
- ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി