ബീട്രിക്സ് പോട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബീട്രിക്സ് പോട്ടർ
ജനനംHelen Beatrix Potter
28 July 1866
Kensington, London, England
മരണം22 ഡിസംബർ 1943(1943-12-22) (പ്രായം 77)
Near Sawrey, Lancashire, England
OccupationChildren's author and illustrator
GenreChildren's literature
Notable worksThe Tale of Peter Rabbit
SpouseWilliam Heelis
(m. 1913–43; her death)

ബ്രിട്ടനിലെ കുട്ടികൾക്കു വേണ്ടി ചിത്രസഹിതമായ പുസ്തകങ്ങൾ രചിച്ച എഴുത്തുകാരിയായിരുന്നു ഹെലൻ ബീട്രിക്സ് പോട്ടർ (ജീവിതകാലം: 28 ജൂലൈ 1866 – 22 ഡിസംബർ 1943) അഥവാ ബീട്രിക്സ് പോട്ടർ. പീറ്റർ റാബിറ്റ് എന്ന കഥാപാത്രത്തിലൂടെയാണ് ഇവർ പ്രശസ്തയായത്.

ജീവിതം[തിരുത്തുക]

1826 ജൂലായ് 28-ന് ഒരു ധനിക കുടുംബത്തിലാണ് ഇവർ ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ അദ്ധ്യാപികമാരോടും മാതാപിതാക്കളോടുമുള്ളതിനേക്കാൾ ബന്ധം ഇവർക്ക് സമൂഹത്തോടായിരുന്നു. ഒരിക്കൽ 16 വയസ്സുള്ള ബീട്രിക്സുമൊത്ത് കുടുംബം ഇംഗ്ലണ്ടിലെ ലെയ്ക് ഡിസ്ട്രിക്റ്റിലേക്ക് ഒരു ഉല്ലാസ യാത്ര നടത്തി.ഈ യാത്ര അവരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. വന്യ മൃഗങ്ങളും മറ്റും ധാരാളമായുള്ള ആ ചുറ്റുപാട് അവരുടെ വരകൾക്ക് വേഗത കൂട്ടി.ഇതിനിടയിൽ ഇംഗ്ലണ്ടിലെ വികാർ ഹാർഡ് വൈക് റാൻസ്ലെയുമായൊരു ബന്ധം അവർ സ്ഥാപിച്ചെടുക്കുകയുണ്ടായി. ശിശിരകാലമായപ്പോഴേക്കും ലണ്ടനിലേക്ക് തന്നെ മടങ്ങിയ അവർ തന്റെ വരകളുമായിത്തന്നെ മുന്നോട്ടു നീങ്ങി.ഇതിനിടയിലാണ് അവർ സ്വന്തം ചിത്രങ്ങളെ ഉൾപ്പെടുത്തി ഒരു ആശംസാകാർഡ് നിർമ്മാണത്തിന് ഒരുങ്ങിയത്. ഈ ഒരു സംരംഭം വിജയിച്ചതോടെ ഇത്തരം ചിത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ദ ടെയിൽ ഓഫ് പീറ്റർ റാബിറ്റ് എന്ന ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു. ഇതാണ് കുട്ടികൾക്കു വേണ്ടി തയ്യാറാക്കിയ ആദ്യ ചിത്രകഥ.

47-ാം വയസ്സിൽ വില്യം ഹെലിക്സിനെ വിവാഹം കഴിച്ച അവർ എഴുത്തുകളും മറ്റും മാറ്റി വെച്ച് തന്റെ ജീവിതം പൂർണമായും കാർഷിക മേഖലയിലേക്ക് തിരിച്ചു വിട്ടു. തുടർന്ന് 1923-ൽ ട്രൗട്ട് ബെക്ക് പാർക്ക് ഫാം ഹെർഡ് വിക്ക് ഷിപ്പ് തുടങ്ങിയ ബഹുമതികൾ സ്വന്തമാക്കിയ അവർ ഹെർഡ് വിക്ക് ഷിപ്പ് ബ്രീഡ്ഴ്സ് അസോസിയേഷന്റെ ആദ്യത്തെ വനിതാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 1943 ഡിസംബർ 22-ന് എല്ലാ ക്രിയാത്മകതയും ബാക്കിയാക്കിക്കൊണ്ട് ബീട്രിക്സ് പോട്ടർ എന്ന എഴുത്തുകാരി ഈ ലോകത്ത് നിന്നും മറഞ്ഞു.

അവലംബം[തിരുത്തുക]

111 പ്രശസ്ത വനിതകൾ,പൂർണാ ബുക്ക്സ്

"https://ml.wikipedia.org/w/index.php?title=ബീട്രിക്സ്_പോട്ടർ&oldid=3965495" എന്ന താളിൽനിന്ന് ശേഖരിച്ചത്