ബി.പി. ഗോവിന്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
B. P. Govinda
Personal information
Full name Billimoga Puttaswamy Govinda
Born (1951-03-04) 4 മാർച്ച് 1951  (73 വയസ്സ്)
Somwarpet, Coorg State, India
Height 5 ft 7 in (1.70 m)[1]
Playing position Forward
National team
India

ഇന്ത്യൻ പ്രൊഫഷണൽ ഹോക്കി താരവും ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റനുമായിരുന്നു ബില്ലിമോഗ പുട്ടസ്വാമി ഗോവിന്ദ (1951 മാർച്ച് 4) കൂർഗ് സംസ്ഥാനത്തിലെ സോംവാർപേട്ടിൽ ജനനം.

ജീവിതം[തിരുത്തുക]

തന്റെ ഏറ്റവും വേഗതയേറിയ ഹോക്കി കളിക്കാരിലൊരാളായിരുന്നു ഗൊവിന്ദ. അദ്ദേഹം തന്റെ പന്ത് ഷൂട്ടിംഗ് കഴിവിലേക്ക് ശ്രദ്ധിക്കപ്പെട്ടു[2] .മൂന്ന് ഏഷ്യൻ ഗെയിസുകളിൽ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 1970, 1974, 1978 എന്നീ വർഷങ്ങളിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.1972 ൽ മ്യൂണിക്കിൽ നടന്ന ഒളിമ്പിക്സിലും 1973 ൽ ആംസ്റ്റർഡാം ലോകകപ്പിലും 1975 ൽ ക്വാലലമ്പൂരിൽ നടന്ന ലോകകപ്പിൽ പാകിസ്താനെ 2-1 ന് ഫൈനലിൽ തോൽപ്പിക്കുകയും 1976 ലെ മോൺട്രിയൽ ഒളിമ്പിക്സിലും ഇന്ത്യക്ക് വേണ്ടി മത്സരിച്ചു.

1972 ൽ വേൾഡ് XI ടീമിനു വേണ്ടി ഗോവിന്ദയെ തെരഞ്ഞെടുത്തു. ഇന്ത്യൻ ഹോക്കിക്കുള്ള സംഭാവനകളെ പരിഗണിച്ച് അർജ്ജുന അവാർഡ് ലഭിച്ചു.

പിന്നീട് ദേശീയ ഹോക്കി ടീമിനായി സെലക്ടർ പദവി കൈകാര്യം ചെയ്തു. [3]

അവലംബം[തിരുത്തുക]

  1. "Player's Profile". Archived from the original on 2020-04-18. Retrieved 2018-10-13.
  2. "Short Biography of Bilimoria Putaswamy Govinda - fastest hockey players of his times". Preserve Articles. Archived from the original on 2016-03-04. Retrieved 2013-01-20.
  3. "Hockey India prunes probables' list to 33". Rediff. 2012-10-29. Retrieved 2013-01-20.

==പുറത്തേയ്ക്കുള്ള കണ്ണികൾ == .

"https://ml.wikipedia.org/w/index.php?title=ബി.പി._ഗോവിന്ദ&oldid=3951809" എന്ന താളിൽനിന്ന് ശേഖരിച്ചത്