കൂർഗ് സംസ്ഥാനം
Coorg State | |||||||||
---|---|---|---|---|---|---|---|---|---|
State of India | |||||||||
1947–1956 | |||||||||
Location of Coorg in India | |||||||||
ചരിത്രം | |||||||||
ഗവണ്മെന്റ് | |||||||||
Chief Minister | |||||||||
• 1950-1956 | C. M. Poonacha | ||||||||
ചരിത്രം | |||||||||
• Coorg State formed from Coorg Province | 26 January 1947 | ||||||||
• Merged into Mysore State | 1 November 1956 | ||||||||
| |||||||||
States of India since 1947 |
കൂർഗ് സംസ്ഥാനം Coorg State 1950 മുതൽ 1956 വരെ ഇന്ത്യയിൽ നിലനിന്ന ഒരു സംസ്ഥാനമായിരുന്നു. . 1950 ജനുവരി 26നു ഇന്ത്യയുടെ ഭരണഘടന നിലവിൽവന്നപ്പോൾ അന്നു നിലനിന്നിരുന്ന മിക്ക പ്രവിശ്യകളും പരസ്പരം ചേർത്ത് പുതിയ സംസ്ഥാനങ്ങൾ നിലവിൽവന്നു. അങ്ങനെ കൂർഗ് പ്രവിശ്യ കൂർഗ് സംസ്ഥാനമായി. ഈ സംസ്ഥാനം ഭരിച്ചിരുന്നത് ചീഫ് കമ്മിഷണർ ആയിരുന്നു. ഇതിന്റെ തലസ്ഥാനം മടിക്കേരി ആയിരുന്നു. മുഖ്യമന്ത്രി ആയിരുന്നു ഈ സംസ്ഥാനത്തിന്റെ ഭരണത്തലവൻ. സംസ്ഥാന പുനഃസംഘടന നിയമം, 1956 പ്രകാരം 1956 നവംബർ 1 മുതൽ ഈ സംസ്ഥാനം നിർത്തലാക്കി ഈ പ്രദേശം മൈസൂർ (പിന്നീട് 1973ൽ മൈസൂർ കർണ്ണാടക ആയി പേരു മാറ്റി) സംസ്ഥാനത്തോടു ചേർത്തു. ഇന്ന് കർണ്ണാടക സംസ്ഥാനത്തെ ഒരു ജില്ല മാത്രമാണ് കൂർഗ്.
ചരിത്രം
[തിരുത്തുക]ഇന്ത്യയുടെ ഭരണഘടനയനുസരിച്ച് 1950 ജനുവരി 26നായിരുന്നു കൂർഗ് സംസ്ഥാനം നിലവിൽവന്നത്. ഭരണഘടന പ്രയോഗിക്കുന്നതിനുമുമ്പ് കൂർഗ് ഇന്ത്യൻ ഡൊമിനിയനിലെ ഒരു പ്രവിശ്യ ആയിരുന്നു.
കൂർഗ് സസ്ഥാനത്തെ കമ്മീഷണർമാർ
[തിരുത്തുക](1) Dewan Bahadur Ketolira Chengappa, became its first Chief Commissioner from 1947–1949
(2) C.T. Mudaliar became Chief Commissioner from 1949 - 1950
(3) Kanwar Baba Daya Singh Bedi, Chief Commissioner from 1950 - 1956[1]
കൂർഗിലെ സർക്കാർ
[തിരുത്തുക]കൂർഗിലെ നിയമസഭയിൽ 24ൽ 15 സീറ്റു നേടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു സർക്കാർ രൂപീകരിച്ചത്. മന്ത്രിസഭയിൽ മുഖ്യമന്ത്രിയുൾപ്പെടെ രണ്ടുപേർ മാത്രമെ ഉണ്ടായിരുന്നുള്ളു. 1956 നവംബർ 1നു പ്രയോഗത്തിലായ സംസ്ഥാന പുനഃസംഘടന നിയമം, 1956 പ്രകാരം കൂർഗ് ഇല്ലാതായതോടെ ഈ ഭരണം അവസാനിച്ചു.
മുഖ്യമന്ത്രി
[തിരുത്തുക]ബെറിയത്ത്നാട് മണ്ഡലത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ചെപ്പുദിര മുത്തണ്ണ പൂനച്ച കൂർഗിന്റെ ആദ്യത്തെയും അവസാനത്തെയും മുഖ്യമന്ത്രിയായി 1950ൽ തിരഞ്ഞെടുക്കപ്പെട്ട് 1956 വരെ ഭരിച്ചു.
മന്ത്രിസഭ
[തിരുത്തുക]- ചെപ്പുദിര മുത്തണ്ണ പൂനച്ച കൂർഗ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി.
- കുറ്റൂർ മല്ലപ്പ (ശനിവർശന്തെ മണ്ഡലത്തിൽനിന്നും) വിജയിച്ച് കൂർഗ് സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയായി.
പിരിച്ചുവിടൽ
[തിരുത്തുക]1956ലെ സംസ്ഥാന പുനഃസംഘടന നിയമം, 1956 പ്രകാരം ഇന്ത്യയുടെ അതിർത്തി പുനഃനിർണ്ണയിച്ചപ്പോൾ കൂർഗ് അന്നത്തെ മൈസൂർ സംസ്ഥാനത്തിന്റെ ഭാഗമായ ഒരു ജില്ല മാത്രമായി മാറി. [2][3] മൈസൂർ സംസ്ഥാനം പിന്നീട് കർണാടക എന്നു പേരു മാറ്റി. ചരിത്രപരമായി നിലനിന്നിരുന്ന കൂർഗ് കൊടക് ജില്ലയായി മാറി .[4]
ഇതും കാണൂ
[തിരുത്തുക]- History of Kodagu
അവലംബം
[തിരുത്തുക]- ↑ Coorg State : Chief Commissioners
- ↑ Development of Mysore state, 1940-56 by M. B. Gayathri
- ↑ Karnataka government and politics By Harish Ramaswamy, S. S. Patagundi, Shankaragouda Hanamantagouda Patil
- ↑ Muthanna, I M. Coorg Memoirs (The story of the Kodavas).