ബികാനേറി ഭുജിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബികാനേറി ഭുജിയ
ബികാനേറി ഭുജിയ വിൽക്കുന്ന ജയ്‌പൂരിലെ ഒരു കട
ഉത്ഭവ വിവരണം
ഇതര പേര്(കൾ)ഭുജിയ
ഉത്ഭവ സ്ഥലംഇന്ത്യ
പ്രദേശം/രാജ്യംരാജസ്ഥാൻ, ഗുജറാത്ത്
വിഭവത്തിന്റെ വിവരണം
Courseലഘുഭക്ഷണം
പ്രധാന ചേരുവ(കൾ)Moth bean, നിലക്കടല എണ്ണ

ധാന്യമാവിൽ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് എണ്ണയിൽ വറുത്തെടുക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് ബികാനേറി ഭുജിയ. രാജസ്ഥാനിലെ ബികാനേർ പ്രദേശത്ത് നിർമ്മാണം ആരംഭിച്ച ഈ പലഹാരം ഇന്ത്യയിൽ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ ഏറെ പ്രശസ്തമാണ്. 2010-ൽ ബികാനേറി ഭുജിയക്ക് ഭൂപ്രദേശ സൂചിക പദവി ലഭിച്ചു.

വിവരണം[തിരുത്തുക]

1877-ൽ ബികാനീർ നാട്ടുരാജ്യത്തിലെ ഭരണാധികാരിയായിരുന്ന മഹാരാജ ശ്രീ ദംഗാർ സിംഗിന്റെ കാലത്താണ് ബികാനീറിൽ ആദ്യമായി ഭുജിയ നിർമ്മാണം നടന്നത്.[1] ഇന്ന് ഏകദേശം 25 ലക്ഷത്തോളം ബികാനേർ നിവാസികൾ ഭുജിയ നിർമ്മാണത്തെ അവരുടെ കുടിൽ വ്യവസായമായി ഇപ്പോഴും നിലനിർത്തിയിരിക്കുന്നു.[2] രാജ്യത്തിന്റെ വിവിധ ഭാഗ്യങ്ങളിൽ കടല മാവിൽ നിർമ്മിക്കപ്പെടുന്ന ഭുജിയകളിൽ നിന്ന് വ്യത്യസ്തമാണ് ബികാനേർ ഭുജിയ. ബികാനേർ-ജോധ്പൂർ പ്രദേശങ്ങളിൽ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന മട്കി (moth lentils) എന്ന ധാന്യത്തിൽ നിന്നാണ് ഈ ഭുജിയ നിർമ്മിക്കപ്പെടുന്നത്. അങ്ങനെ ഭുജിയയുടെ വ്യാപാരം നിർമ്മാണക്കാർക്കും വിതരണക്കാർക്കും വില്പനക്കാർക്കും പുറമേ ഗണ്യമായ എണ്ണം കർഷകർക്ക് കൂടി ജീവിതമാർഗ്ഗമാകുന്നു.

അവലംബം[തിരുത്തുക]

  1. In search of Bikaneri Bhujia ദ ഹിന്ദു, 2012 സെപ്റ്റംബർ 29
  2. The whole world's bhujia, ഇന്ത്യാ ടുഗദെർ വെബ്‌സൈറ്റ്, 2005 ജൂലൈ 26
"https://ml.wikipedia.org/w/index.php?title=ബികാനേറി_ഭുജിയ&oldid=2429268" എന്ന താളിൽനിന്ന് ശേഖരിച്ചത്