ബാൾട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാൾട്ടി ബൌൾ എന്ന് പറയുന്ന പ്രസ്സ്ഡ് സ്റ്റീൽ വോക്കിൽ ഒരു തരം കറിയാണ് ബാൾട്ടി. [1] യുകെയിലെ എല്ലാ ഭക്ഷണശാലകളിലും ഇത് ലഭ്യമാണ്. പ്രത്യേക ചേരുവയിൽനിന്നോ പാചക രീതിയിൽനിന്നോ അല്ലാതെ, ഈ കറി ഉണ്ടാക്കുന്ന മെറ്റൽ പാത്രത്തിൽനിന്നുമാകാം ഇതിൻറെ പേര് വരുന്നത്. [2]നെയ്യിനു പകരം വെജിറ്റബിൾ ഓയിൽ ഉപയോഗിച്ചാണു ബാൾട്ടി കറികൾ വേഗത്തിൽ പാചകം ചെയ്യുന്നത്.[3]

ഉത്തരേന്ത്യയിളും പാകിസ്താനിലും ബാൾട്ടി ഗോഷ്ട് കഴിക്കുന്നു, കൂടാതെ മറ്റു ലോക രാജ്യങ്ങളായ യുകെ തുടങ്ങിയ രാജ്യങ്ങളും.

ഉത്ഭവം[തിരുത്തുക]

ഈ ഭക്ഷണം ഉണ്ടാക്കുന്ന സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പ് ചട്ടിയുടെ പേരിൽനിന്നാണ്‌ ഇതിൻറെ പേര് വരുന്നത്. ബക്കറ്റ് എന്ന് അർത്ഥം വരുന്ന ഈ വാക്ക് ഉർദു, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിൽ കാണാം.

ഭക്ഷണ ചരിത്രകാരനായ പാറ്റ് ചാപ്മാൻറെ അഭിപ്രായപ്രകാരം പാകിസ്താനിലെ ബാൾട്ടിസ്ഥാനിലാണ് ഈ ഭക്ഷണത്തിൻറെ ഉത്ഭവം. അതേസമയം കോളീൻ ടെയ്‌ലർ സെൻ പറയുന്ന ഇതിൽ വാസ്തവമില്ല എന്ന്.

ബാൾട്ടിയുടെ ഉത്ഭവത്തെക്കുറിച്ച് വരുന്ന മറ്റൊരു കഥ 1977-ൽ ബിർമിംഗ്ഹാമിലെ ആദിൽ’സ് എന്ന ഭക്ഷണശാലയിലാണ് ആദ്യമായി വിളമ്പിയത് എന്നതാണ്. ആ സമയത്ത് സ്റ്റോണി ലെയിനിലായിരുന്നു ഭക്ഷണശാല ഉണ്ടായിരുന്നത്.

അവലംബം[തിരുത്തുക]

  1. "Richard McComb, Birmingham Post, 20 February 2009". മൂലതാളിൽ നിന്നും 2015-09-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 June 2016.
  2. "Chicken Balti". UK: The Curry House. മൂലതാളിൽ നിന്നും 2017-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 December 2013. {{cite web}}: External link in |publisher= (help)
  3. Dahl, Shawn (1999). Time Out New York's Eating and Drinking, 2000 (ഭാഷ: ഇംഗ്ലീഷ്). Time Out. ISBN 9780967524009. In addition to tandoori chicken and saag panir (India's version of creamed spinach), you'll also find some less common items, like balti, a northwestern Indian specialty of meat or vegetables, served in a bucket with tomato and coriander. {{cite book}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=ബാൾട്ടി&oldid=3806548" എന്ന താളിൽനിന്ന് ശേഖരിച്ചത്