ബാൽഫോർ പ്രഖ്യാപനം
Balfour Declaration | |
---|---|
Created | 2 നവംബർ 1917 |
Location | British Library |
Author(s) | Walter Rothschild, Arthur Balfour, Leo Amery, Lord Milner |
Signatories | Arthur James Balfour |
Purpose | Confirming support from the British government for the establishment in Palestine of a "national home" for the Jewish people, with two conditions |
പലസ്തീനിൽ ജൂത ജനതയ്ക്ക് ഒരു ദേശീയ ഭവനം സ്ഥാപിക്കുന്നതിനുള്ള പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 1917 ലെ ഒന്നാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് സർക്കാർ നടത്തിയ പ്രഖ്യാപനമാണ് ബാൽഫോർ പ്രഖ്യാപനം. സയണിസ്റ്റ് ഫെഡറേഷൻ ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് അയർലണ്ടിന് കൈമാറാനായി 1917 നവംബർ 2-ന് യുണൈറ്റഡ് കിംഗ്ഡം വിദേശകാര്യ സെക്രട്ടറി ആർതർ ബാൽഫോർ ബ്രിട്ടീഷ് ജൂത സമൂഹത്തിന്റെ നേതാവായ റോത്‌ചൈൽഡ് പ്രഭുവിന് അയച്ച കത്തിലാണ് ഈ പ്രഖ്യാപനമുള്ളത്. പ്രഖ്യാപനം 1917 നവംബർ 9 ന് പ്രസിദ്ധീകരിക്കപ്പെട്ടു.
1914 നവംബറിൽ ഓട്ടോമൻ സാമ്രാജ്യത്തിനെതിരായ യുദ്ധ പ്രഖ്യാപനത്തെത്തുടർന്ന്, ബ്രിട്ടീഷ് യുദ്ധ മന്ത്രിസഭ പലസ്തീന്റെ ഭാവി എന്താവണമെന്ന് ആലോചിച്ചുതുടങ്ങി; രണ്ട് മാസത്തിനുള്ളിൽ സയണിസ്റ്റ് കാബിനറ്റ് അംഗമായ ഹെർബർട്ട് സാമുവൽ ഒരു മെമ്മോറാണ്ടം സമർപ്പിച്ചു[1]. യുദ്ധത്തിൽ ജൂതന്മാരുടെ പിന്തുണ നേടുന്നതിനായി സയണിസ്റ്റ് താല്പര്യങ്ങളെ പിന്തുണക്കണമെന്ന് അതിൽ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു[2]. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന എച്ച്. എച്ച്. അസ്ക്വിത്ത്, പലസ്തീനോടും ഓട്ടോമൻ സാമ്രാജ്യത്തോടുമുള്ള നയം നിർണ്ണയിക്കാൻ 1915 ഏപ്രിലിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. ഓട്ടോമൻ സാമ്രാജ്യത്തിന്റെ യുദ്ധാനന്തര പരിഷ്കരണപദ്ധതിയെ അനുകൂലിച്ച അസ്ക്വിത്ത്, പക്ഷെ 1916 ഡിസംബറിൽ രാജിവച്ചൊഴിഞ്ഞു; അദ്ദേഹത്തിന്റെ പകരക്കാരനായി വന്ന ഡേവിഡ് ലോയ്ഡ് ജോർജ് ഒട്ടോമൻ[3] സാമ്രാജ്യത്തെ വിഭജിക്കാനാണ് താല്പര്യപ്പെട്ടത്. ബ്രിട്ടീഷുകാരും സയണിസ്റ്റുകളും തമ്മിലുള്ള ചർച്ചകൾക്കൊടുവിൽ പലസ്തീനിൽ ജൂതഗേഹം സ്ഥാപിക്കാൻ മുൻകൈ എടുക്കാമെന്ന് രേഖാമൂലം ബ്രിട്ടൻ സമ്മതിച്ചു. ഇതാണ് ബാൽഫോർ[4] പ്രഖ്യാപനത്തിലേക്ക് വഴിവെച്ചത്.
അവലംബം
[തിരുത്തുക]- ↑ Huneidi 2001, പുറം. 83.
- ↑ Kamel 2015, പുറം. 106.
- ↑ Billauer 2013, പുറം. 21.
- ↑ Lloyd George 1933, പുറം. 50.
ഗ്രന്ഥസൂചി
[തിരുത്തുക]- Huneidi, Sahar (2001). A Broken Trust: Sir Herbert Samuel, Zionism and the Palestinians. I.B.Tauris. p. 84. ISBN 978-1-86064-172-5.
- Kamel, Lorenzo (2015). Imperial Perceptions of Palestine: British Influence and Power in Late Ottoman Times. British Academic Press. ISBN 978-1-78453-129-4.
- Billauer, Barbara P. (2013). "Case-Studies in Scientific Statecraft: Chaim Weizmann and the Balfour Declaration – Science, Scientists and Propaganda" (PDF). Proceedings of the Policy Studies Organization (24). doi:10.2139/ssrn.2327350.
- Lloyd George, David (1933). War Memoirs of David Lloyd George: 1915–1916. Vol. II. AMS Press. p. 50. ISBN 978-0-404-15042-6. Also at Internet Archive.