ബാലചന്ദ്രൻ വടക്കേടത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാലചന്ദ്രൻ വടക്കേടത്ത്

മലയാളത്തിലെ ഒരു എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമാണ് ബാലചന്ദ്രൻ വടക്കേടത്ത്.

ജീവിതരേഖ[തിരുത്തുക]

1955 -ൽ തൃശ്ശൂർ ജില്ലയിലെ നാട്ടികയിൽ ജനനം.[1]കേരള കലാമണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചു .കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചിരുന്നു. വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ചുയർന്ന വിവാദങ്ങളെത്തുടർന്ന് അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് 2012 ഡിസംബർ 27-നു നീക്കം ചെയ്തു[2]

കൃതികൾ[തിരുത്തുക]

  1. വാക്കിന്റെ സൌന്ദര്യ ശാസ്ത്രം
  2. വായനയുടെ ഉപനിഷത്ത്
  3. രമണൻ എങ്ങനെ വായിക്കരുത്
  4. അർത്ഥങ്ങളുടെ കലഹം
  5. ആനന്ദമീമാംസ

പുരസ്കാരങ്ങൾ[തിരുത്തുക]

  1. കുറ്റിപ്പുഴ അവാർഡ്
  2. ഫാദർ വടക്കൻ അവാർഡ് (ഉത്തരസംവേദന)
  3. കാവ്യമണ്ഡലം അവാർഡ് (നിഷേധത്തിന്റെ കല)

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-09-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-10.
  2. "മന്ത്രിയുടേത് 'സാംസ്‌കാരിക കൊലപാതകം': ബാലചന്ദ്രൻ വടക്കേടത്ത്‌". മൂലതാളിൽ നിന്നും 2012-12-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-27.