ബാലംഗൻ റീജൻസി

Coordinates: 2°19′23″S 115°37′45″E / 2.3231°S 115.6292°E / -2.3231; 115.6292
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാലംഗൻ റീജൻസി
(Kabupaten Balangan)
ഔദ്യോഗിക ചിഹ്നം ബാലംഗൻ റീജൻസി (Kabupaten Balangan)
Coat of arms
Motto(s): 
Sanggam
Countryഇന്തോനേഷ്യ
Provinceദക്ഷിണ കലിമന്താൻ
Capitalപരിങ്ങിൻ
വിസ്തീർണ്ണം
 • ആകെ1,828.51 ച.കി.മീ.(705.99 ച മൈ)
ജനസംഖ്യ
 (mid 2022 estimate)
 • ആകെ1,34,512
 • ജനസാന്ദ്രത74/ച.കി.മീ.(190/ച മൈ)
 [1]
സമയമേഖലUTC+8
വെബ്സൈറ്റ്balangankab.go.id

ഇന്തോനേഷ്യൻ പ്രവിശ്യയായ സൗത്ത് കലിമന്തനിലെ റീജൻസികളിലൊന്നാണ് ബാലംഗൻ റീജൻസി. നോർത്ത് ഹുലു സുംഗൈ റീജൻസിയുടെ കിഴക്കൻ ജില്ലകൾ ചേർത്താണ് ഈ റീജൻസി സൃഷ്ടിക്കപ്പെട്ടത്. 2003 ഫെബ്രുവരി 25 നാണ് ഇത് സൃഷ്ടിച്ചത്. 1,828.51 ചതുരശ്ര കിലോമീറ്റർ ആണ് ഈ റീജൻസിയുടെ വിസ്തൃതി. 2010 ലെ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം 112,430 പേർ ഇവിടെ അധിവസിക്കുന്നു.[2] 2020ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ജനസംഖ്യ 130,355 ആയി ഉയർന്നു.[3] ഇതിൽ 67,958 പുരുഷന്മാരും 66,554 സ്ത്രീകളും അടങ്ങുന്നു. 134,512 ആയിരുന്നു 2022 മധ്യത്തിലെ ഔദ്യോഗിക ജനസംഖ്യ. [1] പാരിംഗിൻ ആണ് ഈ റീജൻസിയുടെ തലസ്ഥാനം. മുദ്രാവാക്യം: " സംഗം " ( ബഞ്ചാരീസ് ), " സംഗുപ് ബാഗവി ഗസൻ മാസ്യരകത്ത് " എന്നതിന്റെ ചുരുക്കെഴുത്താണിത് (ബഞ്ചാറീസ്=ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ തയ്യാറാണ്).

റീജൻസിയിലെ ജില്ലകൾ[തിരുത്തുക]

ഈ റീജൻസിയിൽ ആകെ എട്ട് ജില്ലകൾ ( കെകമാറ്റൻ ) ഉണ്ട്. 2010 ലെ ജനസംഖ്യ, [2], 2020 ജനസംഖ്യ, [3] [1] 2022 മധ്യത്തിലെ ഔദ്യോഗിക കണക്കുകൾ, ഭരണസിരാകേന്ദ്രങ്ങൾ തുടങ്ങിയവ ചുവടെ കൊടുത്തിരിക്കുന്ന പട്ടികയിൽ നൽകിയിരിക്കുന്നു. ജില്ലാ ഭരണ കേന്ദ്രങ്ങളുടെ സ്ഥാനം, ഓരോ ജില്ലയിലെയും ഗ്രാമങ്ങളുടെ എണ്ണം (ആകെ 154 ഗ്രാമീണ ദേശങ്ങളും 3 നഗര കേളുരഹാനും ), അതിന്റെ തപാൽ കോഡുകളും പട്ടികയിൽ ഉൾപ്പെടുന്നു.

ജില്ല
( കെകമാറ്റൻ )
വിസ്തീർണ്ണം ജനസംഖ്യ തലസ്ഥാനം ഗ്രാമങ്ങൾ പോസ്റ്റൽ

കോഡ്
2010 2020
ലാംപിഹോങ് 96.96 15,748 18,282 ലാംപിഹോങ് കിരി 27 71661
ബട്ടു മണ്ഡി 147.96 16,129 18,831 ബട്ടുമാണ്ഡി 18 71663
അവയാൻ 142.57 12,048 13,775 പുട്ടാറ്റ് ബസിയൂൻ 23 71664
ടെബിംഗ് ടിംഗി 257.25 5,918 7,073 ടെബിംഗ് ടിംഗി 12 71667
പരിങ്ങിൻ 100.04 16,844 19,701 പരിങ്ങിൻ കോട്ട 16 71662 (എ)
പരിങ്ങിൻ സെലാറ്റൻ
(സൗത്ത് പാരിംഗിൻ)
86.80 11,436 15,462 ബട്ടു പിറിംഗ് 16 71662 (ബി)
ജുവായ് 386.88 15,695 16,801 മുങ്കൂർ ഊയം 21 71665
ഹാലോംഗ് 659.84 18,612 20,340 ഹാലോംഗ് 24 71666
ആകെ 1,828.51 112,430 130,355 പരിങ്ങിൻ കോട്ട 157

കുറിപ്പുകൾ: (എ) മങ്കായഹു (71614-ന്റെ പോസ്‌റ്റ് കോഡ്), ലയാപ് (71616-ന്റെ പിൻ കോഡ്) എന്നീ ഗ്രാമങ്ങൾ ഒഴികെ. (b) ബംഗിൻ (71617-ന്റെ പിൻ കോഡ്), ബട്ടു പൈറിംഗ് (71618-ന്റെ പിൻ കോഡ്) എന്നീ ഗ്രാമങ്ങൾ ഒഴികെ.

കാലാവസ്ഥ[തിരുത്തുക]

റീജൻസിയുടെ ആസ്ഥാനമായ പാരിംഗിന് വർഷം മുഴുവനും കനത്ത മഴയുള്ള ഉഷ്ണമേഖലാ മഴക്കാടുകളുടെ കാലാവസ്ഥയാണ്.

Paringin പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 29.5
(85.1)
30.0
(86)
30.3
(86.5)
30.6
(87.1)
30.6
(87.1)
30.3
(86.5)
30.2
(86.4)
30.9
(87.6)
31.1
(88)
31.3
(88.3)
30.6
(87.1)
30.0
(86)
30.45
(86.81)
പ്രതിദിന മാധ്യം °C (°F) 26.0
(78.8)
26.3
(79.3)
26.6
(79.9)
26.8
(80.2)
26.8
(80.2)
26.4
(79.5)
26.1
(79)
26.6
(79.9)
26.7
(80.1)
27.0
(80.6)
26.7
(80.1)
26.4
(79.5)
26.53
(79.76)
ശരാശരി താഴ്ന്ന °C (°F) 22.6
(72.7)
22.7
(72.9)
22.9
(73.2)
23.0
(73.4)
23.1
(73.6)
22.5
(72.5)
22.1
(71.8)
22.3
(72.1)
22.4
(72.3)
22.7
(72.9)
22.8
(73)
22.8
(73)
22.66
(72.78)
വർഷപാതം mm (inches) 274
(10.79)
265
(10.43)
249
(9.8)
219
(8.62)
195
(7.68)
152
(5.98)
129
(5.08)
102
(4.02)
126
(4.96)
148
(5.83)
240
(9.45)
308
(12.13)
2,407
(94.77)
ഉറവിടം: Climate-Data.org[4]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 Badan Pusat Statistik, Jakarta, 2023, Kabupaten Balangan Dalam Angka 2023 (Katalog-BPS 1102001.6311)
  2. 2.0 2.1 Biro Pusat Statistik, Jakarta, 2011.
  3. 3.0 3.1 Badan Pusat Statistik, Jakarta, 2021.
  4. "Climate: Paringin". Climate-Data.org. Retrieved 24 November 2020.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഫലകം:Regencies and cities of South Kalimantan2°19′23″S 115°37′45″E / 2.3231°S 115.6292°E / -2.3231; 115.6292

"https://ml.wikipedia.org/w/index.php?title=ബാലംഗൻ_റീജൻസി&oldid=3994887" എന്ന താളിൽനിന്ന് ശേഖരിച്ചത്