ബാന്ധോൻ
ബാന്ധോൻ | |
---|---|
സംവിധാനം | ജാനു ബറുവ |
നിർമ്മാണം | അസം സ്റ്റേറ്റ് ഫിലിം കോർപ്പറേഷൻ |
തിരക്കഥ | ജാനു ബറുവ |
അഭിനേതാക്കൾ | |
സംഗീതം | ധ്രുബ ജ്യോതി ഫൂക്കാൻ |
ഛായാഗ്രഹണം | സുമോൻദവോറ |
ചിത്രസംയോജനം | ചേരാ തോഡിവാല |
റിലീസിങ് തീയതി | 2012 |
രാജ്യം | ഇന്ത്യ |
ഭാഷ | ആസാമീസ് |
2012 ലെ മികച്ച ആസാമീസ് ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച ചിത്രമാണ് ബാന്ധോൻ. ഈ ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും ജാനു ബറുവയുടേതാണ്.[1]ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഉദ്ഘാടന ചിത്രമായിരുന്നു ജാനു ബറുവയുടെ ബാന്ധോൻ.
ഉള്ളടക്കം
[തിരുത്തുക]മുംബൈയിൽ എഞ്ചിനീയറിംഗിന് പഠിക്കുന്ന കൊച്ചു മകൻ പോനയ്ക്ക് വേണ്ടിയാണ് വൃദ്ധരായ ദംദേശ്വറും ഭാര്യയും ജീവിക്കുന്നത്. 26/11 ന്റെ മുംബൈ ഭീകരാക്രമണത്തിനിടെ പോന കാണാതാകുന്നതോടെ മാറി മറിയുന്ന ഈ വൃദ്ധ ദമ്പതികളുടെ ജീവിതമാണ് ബാന്ധോൻ.[2] ബിഷ്ണു കാർഗോറിയ എന്ന നടനാണ് ഇതിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും നിലനിൽക്കുന്ന ഐക്യവും സ്‌നേഹവുമാണ് അസം സ്റ്റേറ്റ് ഫിലിം കോർപ്പറേഷൻ നിർമിച്ച ഈ ചിത്രത്തിലൂടെ പറയാൻ ജാനു ബറുവ ശ്രമിച്ചത്. ബിഷ്ണു കാർഗോറിയ എന്ന നടനാണ് ഇതിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.[3]
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച ആസാമീസ് ചിത്രത്തിനുള്ള ദേശീയ അവാർഡ് (2012)
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-09. Retrieved 2013-03-22.
- ↑ 17th International film festival of Kerala Hand book. Kerala state chalachithra Academy. 2012. p. 62.
- ↑ മാതൃഭൂമി. 28 Dec 2012 http://sv1.mathrubhumi.com/nri/pravasibharatham/article_327959/. Retrieved 22 മാർച്ച് 2013.
{{cite news}}
: Missing or empty|title=
(help)