Jump to content

ബറ്റാം

Coordinates: 1°05′N 104°02′E / 1.083°N 104.033°E / 1.083; 104.033
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Batam
Kota Batam
City of Batam
Official seal of Batam
Seal
Nickname(s): 
Kota Industri
("The Industrial City")
Motto(s): 
Terwujudnya Batam Sebagai Bandar Dunia yang Modern dan Pusat Pertumbuhan Ekonomi Nasional
(The realization of Batam as a modern world-class city and a centre of national economic growth)
Location within Riau Islands
Location within Riau Islands
Batam is located in Sumatra
Batam
Batam
Location in Sumatra and Indonesia
Batam is located in Indonesia
Batam
Batam
Batam (Indonesia)
Coordinates: 1°05′N 104°02′E / 1.083°N 104.033°E / 1.083; 104.033
Country ഇന്തോനേഷ്യ
RegionSumatra
Province Riau Islands
ഭരണസമ്പ്രദായം
 • MayorMuhammad Rudi
 • Vice MayorAmsakar Achmad
വിസ്തീർണ്ണം
 • ആകെ1,595 ച.കി.മീ.(616 ച മൈ)
 • ഭൂമി715 ച.കി.മീ.(276 ച മൈ)
 • ജലം880 ച.കി.മീ.(340 ച മൈ)
ജനസംഖ്യ
 (2017)
 • ആകെ12,36,399
 • ജനസാന്ദ്രത780/ച.കി.മീ.(2,000/ച മൈ)
 • നഗര സാന്ദ്രത800/ച.കി.മീ.(2,000/ച മൈ)
സമയമേഖലUTC+7 (Indonesia Western Time)
Postal code
29453
Area code(+62) 778
വാഹന റെജിസ്ട്രേഷൻBP
വെബ്സൈറ്റ്batamkota.go.id

ബറ്റാം ഇന്തോനേഷ്യയിലെ റിയു ദ്വീപ് പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമാണ്. നഗരത്തിന്റെ ഭരണപരമായ പ്രദേശങ്ങളിൽ ബറ്റാം, രെമ്പാങ്, ഗലാങ് എന്നിങ്ങനെ മൂന്നു പ്രധാന ദ്വീപുകൾ (കൂട്ടായി ബരെലാങ് എന്നറിയപ്പെടുന്നു) ഉൾക്കൊള്ളുന്നു. ബറ്റാം ദ്വീപ് നാഗരികവും വ്യാവസായിക മേഖലയുമാണെങ്കിൽ, രെമ്പാങ്, ഗലാങ് എന്നിവ അവയുടെ ഗ്രാമീണ സ്വഭാവം നിലനിർത്തുന്നതോടൊപ്പം ചെറു പാലങ്ങളിലൂടെ ബറ്റാം ദ്വീപുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒരു വ്യാവസായിക ബൂം ടൌണായ ബറ്റാം വളർന്നുവരുന്ന ഒരു ഗതാഗത കേന്ദ്രവും സിംഗപ്പൂരിന്റെ തെക്കൻ തീരത്ത് നിന്ന് 20 കി.മീ. അകലെ സ്ഥിതി ചെയ്യുന്നതായ ഇന്തോനേഷ്യ-മലേഷ്യ-സിങ്കപ്പൂർ ഗ്രോത്ത് ട്രയാംഗിളിലെ ഒരു സ്വതന്ത്ര വ്യാപാര മേഖലയുടെ ഭാഗമെന്നതുപോലതന്നെ ഇന്തോനേഷ്യ-മലേഷ്യ-തായ്ലാന്റ് ഗ്രോത്ത് ട്രയാംഗിളിന്റേയുംകൂടി ഭാഗമാണ്.[1][2]

2015 ലെ സർവേയിൽ ബറ്റാം മുനിസിപ്പാലിറ്റിയിൽ ഏകദേശം 1,164,352 ജനസംഖ്യയുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇൻഡോനേഷ്യയുടെ സിംഗപ്പൂരുമായി ഏറ്റവും അടുത്തുകിടക്കുന്ന ഭാഗമായ ഈ നഗരത്തിൽനിന്ന്, ഏറ്റവും കുറഞ്ഞത് 5.8 കിലോമീറ്ററാണ് അവിടേയ്ക്കുള്ളത്. 2010 ലെ സെൻസസ് കാലഘട്ടത്തിൽ ദശാബ്ദത്തിനു മുമ്പ് 11% ജനസംഖ്യാവളർച്ചയോടെ ഇൻഡോനേഷ്യയിലെ ഏറ്റവും വേഗത്തിൽ വളർന്നിരുന്ന ഒരു മുനിസിപ്പാലിറ്റിയായി ബറ്റാമിനെ കണ്ടെത്തിയിരുന്നു.

ചരിത്രം

[തിരുത്തുക]

ബറ്റാം ദ്വീപിലെ ആദിമ നിവാസികൾ എ.ഡി. മുതൽ ഇവിടെ അധവസിച്ചിരുന്ന ഒറാങ് ലൌട്ട് എന്ന മലയ വംശീയ വിഭാഗമായിരുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഏകദേശം അണ്ഡാകൃതിയോടുകൂടിയ ബറ്റാം ദ്വീപിനു സമീപത്തായി ബിന്റാൻ ദ്വീപിനു വടക്കായും സിംഗപ്പൂൂരിനു തെക്കായും രെമ്പാങിനും ഗലാങിനും വടക്കായും ബുലാൻ ദ്വീപിനു കിഴക്കായും അനേകം ഉൾക്കടലുകളും ചെറുദ്വീപുകളും അർദ്ധദ്വീപുകളുമുണ്ട്. റിയൂ കടലിടുക്ക് ബറ്റാം, ബിന്താൻ എന്നിവരെ വേർതിരിക്കുന്നു. ബറ്റാം മുനിസിപ്പാലിറ്റി 3,990 ചതുരശ്രകിലോമീറ്റർ ഭൂപ്രദേശം ഉൾക്കൊള്ളുന്നു, ഇതിലെ 1,040 ചതുരശ്ര കിലോമീറ്റർ പ്രദേശം ചില ഭൂമി വീണ്ടെടുക്കൽക്കൂടി ഉൾപ്പെടുത്തിയുള്ള കണക്കാണ്. ബറെലാങ് ദ്വീപ് ആകെയുള്ള ഈ 1,040 ചതുരശ്ര കിലോമീറ്ററിന്റെ 715 ചതുരശ്ര കിലോമീറ്റർ ഭാഗവും എന്നാൽ ബറ്റാം ദ്വീപുമാത്രം ആകെയുള്ള ഭൂപ്രദേശത്തിന്റെ 410 ചതുരശ്രകിലോമീറ്റർ ഭാഗവുമാണ്. മുനിസിപ്പൽ കോർപ്പറേഷനിലെ ജനസംഖ്യയിൽ ഭൂരിഭാഗവും ബറ്റാം ദ്വീപിലാണു വസിക്കുന്നത്.

കാലാവസ്ഥ

[തിരുത്തുക]

ബറ്റാം ദ്വീപിൽ 26 മുതൽ 32 °C വരെ ശരാശരി താപനിലയുള്ള ഒരു ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. നവംബർ മുതൽ ഏപ്രിൽ വരെ മഴക്കാലവും മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലത്ത് വരണ്ട കാലാവസ്ഥയാണ്. ഇവിടുത്തെ ശരാശരി വാർഷിക മഴ 2,600 മില്ലിമീറ്റർ ആണ്.

ജനസംഖ്യാ കണക്കുകൾ

[തിരുത്തുക]

2012 ഏപ്രിലിലെ കണക്കുകൾ പ്രകാരം ബറ്റാമിലെ ആകെ ജനസംഖ്യ 1,153,860 ആയിരുന്നു. ജനസംഖ്യ ശീഘ്രഗതിയിൽ വർദ്ധിക്കുന്ന ഈ നഗരത്തിൽ 2001 നും 2012 നും ഇടയിൽ പ്രതിവർഷം 8 ശതമാനത്തിൽ കൂടുതലായുള്ള ജനസംഖ്യാ വളർച്ചാ നിരക്കാണ് ഉണ്ടായത്.

വംശീയത

[തിരുത്തുക]
ബറ്റാമിലെ വംശീയ ഗ്രൂപ്പുകൾ (2012)
വംശീയത ജനസംഖ്യ ശതമാനം
ജാവനീസ് 309,003 26.78%
മലയ് 260,887 22.61%
ബതാക് 230.425 19.97%
മിനൻകാബൌ 172,271 14.93%
ചൈനീസ് 130,155 11.28%
മറ്റുള്ളവർ 51,115 4.43%

ഇന്ന്, കുടിയേറ്റ തൊഴിലാളികളുടെ അനിയന്ത്രതമായ ആഗനം, സിംഗപ്പൂരുമായി അടുത്തു കഴിയുവാനുള്ള ജനങ്ങളുടെ താല്പര്യം എന്നിവയുടെ ഫലമായി ബറ്റാമിലെ ജനങ്ങൾ മിശ്രജാതിയിൽപ്പെട്ടവരാണ്. ഇത് വളരെ വളരെ വിഭിന്നമാണെന്നുള്ളതാണു സത്യം. ഇവിടുത്തെ മൊത്തം ജനങ്ങളിലെ 2/3 ആളുകളും കുടിയേറ്റക്കാരാണ്. ജാവനീസ്, മാലയ, ബത്തക്, മിനൻകാബൗ, ചൈനീസ് എന്നിവയാണ് ഇവിടുത്തെ പ്രധാന വംശീയ വിഭാഗങ്ങൾ. ഒരു മുനിസിപ്പാലിറ്റി എന്ന നിലക്ക് "ഭിന്നേക തുംഗാൽ ഇകാ" (നാനാത്വത്തിൽ ഐക്യം) എന്ന ദേശീയ മുദ്രാവാക്യത്തെ അത് ദൃഷ്ടാന്തീകരിക്കുന്നു. സിംഗപ്പൂരിന് സമീപസ്ഥമായ പ്രദേശമായതിനാൽ ബറ്റാം ഇവിടുത്തെ പ്രാദേശിക സമുദായത്തിന്റെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക വശങ്ങളുടെ വികസനത്തിന് സഹായകമാണ്.

പരിസ്ഥിതി

[തിരുത്തുക]

ടൂറിസം പ്രവർത്തനങ്ങൾ, മണൽ ഖനനം, കരി വ്യവസായത്തിനായുള്ള മരം മുറിക്കൽ ലോഗ്ഗിങ് തുടങ്ങിയവയാൽ ബറ്റാം ദ്വീപിലെ കണ്ടൽ വനങ്ങളിൽ 1970 നുശേഷം 24 ശതമാനത്തിന്റെ കുറവുണ്ടാകുകയും ഇപ്പോൾ 4.2% മാത്രം ശേഷിക്കുകയും ചെയ്യുന്നു. ബത്താം ദ്വീപിൽ യഥാർത്ഥത്തിൽ 41,500 ഹെക്ടർ കണ്ടൽ വനങ്ങളാണ് മുൻകാലത്ത് ഉണ്ടായിരുന്നത്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Indonesia-Malaysia-Thailand Growth Triangle (IMT-GT)". imtgt.org.
  2. "Country Information – Indonesia-Malaysia-Thailand Growth Triangle (IMT-GT)". imtgt.org.
"https://ml.wikipedia.org/w/index.php?title=ബറ്റാം&oldid=3770901" എന്ന താളിൽനിന്ന് ശേഖരിച്ചത്