ബബിൾ സോർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ബബിൾ സോർട്ട്
സംഖ്യകളുടെ ഒരു ലിസ്റ്റിൽ ബബിൾ സോർട്ട് നടക്കുമ്പോൾ സംഭവിക്കുന്നത്
സംഖ്യകളുടെ ഒരു ലിസ്റ്റിൽ ബബിൾ സോർട്ട് നടക്കുമ്പോൾ സംഭവിക്കുന്നത്.
കുടുംബംസോർട്ടിങ്ങ് അൽഗൊരിതം
ഡാറ്റാ സ്ട്രക്‌ചർഅറേ
മോശം സമയസങ്കീർണ്ണത
നല്ല സമയസങ്കീർണ്ണത
ശരാശരി സമയസങ്കീർണ്ണത
മോശം മെമ്മറി സങ്കീർണ്ണതആകെ , ലിസ്റ്റിനു പുറമെ
Optimalഅല്ല
ബബിൾ_സോർട്ട് എഡിറ്റുചെയ്ത നിറം

ഒരു ലിസ്റ്റിലെ സംഖ്യകളെയും മറ്റും ക്രമത്തിലാക്കാൻ ഉപയോഗിക്കുന്ന ഒരു സോർട്ടിങ്ങ് അൽഗൊരിതമാണ്‌ ബബിൾ സോർട്ട്. എളുപ്പമുള്ളതും, എന്നാൽ ഗണനപരമായ സങ്കീർണ്ണത കൂടിയതിനാൽ വളരെ സമയമെടുക്കുന്നതുമായ ഒരു സോർട്ടിങ്ങ് അൽഗൊരിതമാണിത്. ഇതിന്റെ സമയസങ്കീർണ്ണത ഉം മെമ്മറി സങ്കീർണ്ണത ഉമാണ്‌. എന്നാൽ ഒരു in-place അൽഗൊരിതമാണ്‌ ഇത് എന്നതിനാൽ ലിസ്റ്റിന്‌ പുറമെ O(1) മെമ്മറി മാത്രമേ ഇതിന്‌ ആവശ്യമുള്ളൂ.

ക്രമത്തിലല്ലാതെയുള്ള അടുത്തടുത്തുള്ള സംഖ്യകളെ പരസ്പരം മാറ്റുന്നതു വഴിയാണ്‌ ബബിൾ സോർട്ട് സംഖ്യകളെ ക്രമീകരിക്കുന്നത്. ക്രമീകരിക്കപ്പെട്ട സംഖ്യകൾ കുമിളകളെപ്പോലെ ലിസ്റ്റിന്റെ ഒരു ഭാഗത്തേക്കു പോകുന്നു എന്നതിനാലാണ്‌ ഈ അൽഗൊരിതത്തിന്‌ പേര്‌ ലഭിച്ചത്. സംഖ്യകളെ താരതമ്യം ചെയ്യുക വഴിയാണ്‌ സോർട്ടിങ്ങ് നടത്തുന്നത് എന്നതിനാൽ ഇത് ഒരു താരതമ്യ സോർട്ട് ആണ്‌.

അൽഗൊരിതം[തിരുത്തുക]

(1,2) മുതൽ (N-1,N) വരെയുള്ള സംഖ്യാദ്വയങ്ങളെ പരിഗണിക്കുക. ഒരു ദ്വയം ക്രമത്തിലല്ലെങ്കിൽ ആ രണ്ട് സംഖ്യകളെ പരസ്പരം മാറ്റുക. ഇങ്ങനെ ചെയ്യുന്നതു വഴി ഏറ്റവും വലിയ സംഖ്യ ലിസ്റ്റിന്റെ ഏറ്റവും അവസാനമായി മാറും. ഇതിനുശേഷം ഈ പ്രക്രിയ ലിസ്റ്റിലെ ആദ്യത്തെ N-1, N-2....2 സംഖ്യകൾക്ക് തുടർന്നാൽ ലിസ്റ്റിലെ സംഖ്യകളെല്ലാം ക്രമത്തിലാകും

സ്യൂഡോകോഡ്[തിരുത്തുക]

N സംഖ്യകളുള്ള array എന്ന ലിസ്റ്റ് ബബിൾ സോർട്ട് വഴി ക്രമത്തിലാക്കാൻ:

1. end <- N
2. flag <- ശരി
3. end = 1 അഥവാ flag = തെറ്റ് ആണെങ്കിൽ നിർത്തുക
4. flag <- തെറ്റ്
5. i <- 1 മുതൽ end-1 വരെ വിലകളുപയോഗിച്ച് പടി 6 ചെയ്യുക
6. array[i] array[i+1] നെക്കാൾ വലുതാണെങ്കിൽ അവയെ പരസ്പരം മാറ്റുകയും flag <- ശരി ആക്കുകയും ചെയ്യുക
7. end <- end - 1
8. പടി 3 ലേക്ക് പോകുക

ഇതും കാണുക[തിരുത്തുക]

വിശകലനം[തിരുത്തുക]

സംഖ്യകൾ തികച്ചും വിപരീതക്രമത്തിലാകുമ്പോൾ തവണ പടി 6 ചെയ്യേണ്ടി വരുന്നു എന്നതിനാൽ ബബിൾ സോർട്ടിന്റെ മോശം സമയസങ്കീർണ്ണത ആണ്‌. സംഖ്യകൾ തികച്ചും ക്രമത്തിലാകുമ്പോൾ ഇത് തവണ മാത്രം ചെയ്താൽ മതി. അതിനാൽ നല്ല സമയസങ്കീർണ്ണത ആണ്‌. ശരാശരി സമയസങ്കീർണ്ണത തന്നെ. ശരാശരി, മോശം സമയസങ്കീർണ്ണതകൾ ആയുള്ള സോർട്ടിങ്ങ് അൽഗൊരിതങ്ങൾ ഉണ്ട്. സമയസങ്കീർണ്ണത ഉള്ള ഇൻസർഷൻ സോർട്ട് മുതലായ അൽഗൊരിതങ്ങളും ബബിൾ സോർട്ടിനെക്കാൾ വേഗത്തിൽ സോർട്ടിങ്ങ് നടത്തുന്നു എന്നതിനാൽ വലിയ ലിസ്റ്റുകൾ സോർട്ട് ചെയ്യാൻ ബബിൾ സോർട്ട് ഉപയോഗിക്കാറില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Algorithm implementation എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=ബബിൾ_സോർട്ട്&oldid=2493928" എന്ന താളിൽനിന്നു ശേഖരിച്ചത്