ഉള്ളടക്കത്തിലേക്ക് പോവുക

ബപ്പി ലാഹിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബപ്പി ലാഹിരി
ബപ്പി ലാഹിരി 1995ൽ
ബപ്പി ലാഹിരി 1995ൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഅലോകേഷ് ലാഹിരി
ജനനം (1952-11-27) 27 നവംബർ 1952 (age 73) വയസ്സ്)
സിരാജ്ഗഞ്ച്, ബംഗ്ലാദേശ്
ഉത്ഭവംബംഗാൾ
മരണം15 ഫെബ്രുവരി 2022(2022-02-15) (69 വയസ്സ്)
തൊഴിൽ(കൾ)
  • ഗായകൻ
  • സംഗീത സംവിധായകൻ
  • നടൻ
  • റെക്കോർഡ് നിർമ്മാതാവ്
  • രാഷ്ട്രീയക്കാരൻ
ഉപകരണ(ങ്ങൾ)വോക്കൽ, തബല, പിയാനോ, ഡ്രം, ഗിറ്റാർ, സാക്സഫോൺ, ബോങ്കോസ്, ധോലക്
വർഷങ്ങളായി സജീവം1972–ഇതുവരെ
ലേബലുകൾBL Sound, Saregama, Venus Records & Tapes, T-Series, Tips Industries, Universal Music Group, Abbey Road Studios, Planet LA Records
വെബ്സൈറ്റ്bappilahiri.com

ബപ്പി ലാഹിരി എന്നറിയപ്പെടുന്ന അലോകേഷ് ലാഹിരി (ജനനം 27 നവംബർ 1952), ഒരു ഇന്ത്യൻ ഗായകനും സംഗീതസംവിധായകനും രാഷ്ട്രീയക്കാരനും റെക്കോർഡ് നിർമ്മാതാവുമാണ്. ഇന്ത്യൻ സിനിമയിൽ സിന്തസൈസ് ചെയ്ത ഡിസ്കോ സംഗീതത്തിന്റെ ഉപയോഗം അദ്ദേഹം ജനപ്രിയമാക്കുകയും സ്വന്തം രചനകളിൽ ചിലത് ആലപിക്കുകയും ചെയ്തു. അമർ സംഗീ, ആശാ ഓ ഭലോബാഷ, അമർ തുമി, അമർ പ്രേം, മന്ദിര, ബദ്നാം, രക്തലേഖ, പ്രിയ തുടങ്ങിയ ബംഗാളി ചിത്രങ്ങളിൽ അദ്ദേഹം വലിയ ബോക്സോഫീസ് വിജയങ്ങൾ നേടിയിട്ടുണ്ട്. വാർദത്ത്, ഡിസ്കോ ഡാൻസർ, നമക് ഹലാൽ, ഷറാബി. ഡാൻസ് ഡാൻസ്, കമാൻഡോ, സാഹേബ്, ഗാംഗ് ലീഡർ, സൈലാബ് തുടങ്ങിയ ചലച്ചിത്ര സൗണ്ട് ട്രാക്കുകളിലൂടെ 1980-കളിലും 1990-കളിലും അദ്ദേഹം ജനപ്രിയനായിരുന്നു. 1976ൽ പുറത്തിറങ്ങിയ 'ചൽത്തേ ചൽത്തേ'യിലെ കിഷോർ കുമാർ അനശ്വരമാക്കിയ "ചൽത്തേ ചൽത്തേ, മേരേ യേ ഗീത് യാദ് രഖ്നാ" എന്ന ഗാനം ബപ്പി ലഹരിയുടെ സംഗീത സംവിധാനത്തിൽ പിറന്നതായിരുന്നു. 2014-ൽ ലാഹിരി ബി.ജെ.പിയിൽ ചേർന്നു. 2014-ലെ ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ശ്രീരാംപൂരിൽ (ലോക്‌സഭാ മണ്ഡലം) ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.[1]

മുൻകാലജീവിതം

[തിരുത്തുക]

1952 നവംബർ 27 ന് പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലെ ഒരു ബംഗാളി[2] ബ്രാഹ്മണ കുടുംബത്തിലാണ് അലോകേഷ് അപരേഷ് ലാഹിരി ജനിച്ചത്. ജൽപായ്ഗുരിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ മാതാപിതാക്കളായ അപരേഷ് ലാഹിരിയും ബൻസുരി ലാഹിരിയും പ്രശസ്ത ബംഗാളി ഗായകരും ശാസ്ത്രീയ സംഗീതത്തിലും ശ്യാമ സംഗീതത്തിലും പ്രശസ്തരായ സംഗീതജ്ഞരായിരുന്നു.[അവലംബം ആവശ്യമാണ്] സിരാജ്ഗഞ്ചിലെ (ഇന്നത്തെ ബംഗ്ലാദേശിൽ) മോഹൻപൂരിലെ ബംഗാളി ബ്രാഹ്മണ ലാഹിരി-മോഹൻ കുടുംബത്തിൽ പെട്ടയാളാണ് പിതാവ്. 1947 ലെ ബംഗാൾ വിഭജനത്തിനുശേഷം കുടുംബം പശ്ചിമ ബംഗാളിലേക്ക് കുടിയേറി.[3] ഓൾ ഇന്ത്യ റേഡിയോയിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ കണ്ടുമുട്ടിയ ഗായകരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ.[4] അവൻ അവരുടെ ഏകമകനാണ്. അദ്ദേഹത്തിന്റെ ബന്ധുക്കളിൽ അമ്മാവനും ഗായകനുമായ കിഷോർ കുമാറും ഉൾപ്പെടുന്നു.[5]

2022 ഫെബ്രുവരി 15-ന് 69-ാം വയസ്സിൽ മുംബൈയിൽ വെച്ച് ബാപ്പി ലാഹിരി ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയയും കോവിഡ്-19-നു ശേഷമുള്ള സങ്കീർണതകളും മൂലം അന്തരിച്ചു..[6][7]

അവലംബം

[തിരുത്തുക]
  1. "Lok Sabha Results: Top 30 Losers". The Indian Express. 10 May 2010. Retrieved 17 December 2015.
  2. "Goldfinger". www.telegraphindia.com.
  3. "বাপ্পী লাহিড়ীর মৃত্যুতে কাঁদছে বাংলাদেশে তার পূর্ব পুরুষের গ্রামের মানুষ". Channel 24 (in Bengali). 18 February 2022. Retrieved 21 December 2024.
  4. Traub, Alex (2022-02-25). "Bappi Lahiri, India's 'Disco King,' Dies at 69". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 2022-02-26.
  5. Saxena, Manjari (17 July 2014). "Bappi Lahiri: the golden era of music has ended". Gulf News. Retrieved 30 July 2015.
  6. "Bappi Lahiri collapsed in daughter Rema's arms, condition had worsened since he got Covid last year". 16 February 2022.
  7. "Bappi Lahiri passes away: Disco King of Bollywood dies at 69". The Indian Express (in ഇംഗ്ലീഷ്). 2022-02-16. Retrieved 2022-02-16.
"https://ml.wikipedia.org/w/index.php?title=ബപ്പി_ലാഹിരി&oldid=4582427" എന്ന താളിൽനിന്ന് ശേഖരിച്ചത്