ബങ്കർ റോയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബങ്കർ റോയി
2010 ൽ റോയ് ടൈം 100 പരിപാടിയിൽ വെച്ച്
ജനനം
സഞ്ജിത് റോയി

(1945-08-02) 2 ഓഗസ്റ്റ് 1945  (78 വയസ്സ്)
ദേശീയതഇന്ത്യൻ
കലാലയംSt. Stephen's College, Delhi
തൊഴിൽസാമൂഹ്യ പ്രവർത്തകനും & ബെയർഫുട്ട് കോളേജ് സ്ഥാപകനും
ജീവിതപങ്കാളി(കൾ)
(m. 1970)

ബെയർഫുട്ട് കോളേജ് സ്ഥാപിച്ച ഒരു ഇന്ത്യൻ സാമൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമാണ് സഞ്ജീത് ബങ്കർ റോയി (ജനനം: 2 ഓഗസ്റ്റ് 1945). 2010ൽ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന നൂറ് വ്യക്തികളിൽ ഒരാളായി ടൈം മാസിക റോയിയെ തെരഞ്ഞെടുത്തിരുന്നു.[1][2] 1986 ൽ റോയിക്ക് ഗ്യാനി സെയിൽ സിംഗ്‌ പത്മശ്രീ നൽകി.

ബെയർഫുട്ട് കോളേജ്[തിരുത്തുക]

ഇപ്പോൾ ബെയർഫൂട്ട് കോളേജ് എന്നു വിളിക്കപ്പെടുന്നതിന്റെ സ്ഥാപകനാണ് ബങ്കർ.[3] 100 ൽ പരം വരൾച്ച ബാധിത പ്രദേശങ്ങളിൽ ജലവിതരണ സർവേ നടത്തിയ ശേഷം 1972 ൽ റോയി സോഷ്യൽ വർക്ക് ആൻഡ് റിസർച്ച് സെന്റർ (എസ്.ഡബ്യൂ.ആർ.സി) സ്ഥാപിച്ചു.[1] വെള്ളം, ജലസേചനംത്തിനുവേണ്ടിയുള്ള ഊന്നൽ എന്നിവയിൽ നിന്നും ഇതിന്റെ ദൗത്യം പിന്നീട് ശാക്തീകരണം, സുസ്ഥിരത എന്നതിലേക്കി മാറി.[3] പിന്നീട് എസ്.ഡബ്യൂ.ആർ.സി ബെയർഫൂട്ട് കോളേജുമായി സംയോജിപ്പിച്ചായിരുന്നു പ്രവർത്തനങ്ങൾ.[1]

2010 ൽ സോളാർ എൻജിനീയർമാർ, അധ്യാപകർ, മിഡ്വൈഫുകൾ, നെയ്ത്തുകാർ, ആർക്കിടെക്റ്റർമാർ, ഡോക്ടർമാർ എന്നിവരുൾപ്പെടെ 3 ദശലക്ഷത്തിലധികം പേർക്ക് റോയി പരിശീലനം നൽകിയ കോളേജ് പ്രോഗ്രാമുകൾക്ക് ടൈം അദ്ദേഹത്തിന് അംഗീകാരം നൽകി.[2]

അവാർഡുകൾ[തിരുത്തുക]

  • 1985 ൽ ജമ്‌നാലാൽ ബജാജ് പുരസ്കാരം – "ഗ്രാമീണ വികസനത്തിനായുള്ള ശാസ്ത്ര-സാങ്കേതികവിദ്യയുടെ പ്രയോഗത്തിൽ ശ്രദ്ധേയമായ സംഭാവന"[4]
  • 2003 ൽ St Andrews Prize for the Environment
  • 2003 ൽ Schwab Foundation for Social Entrepreneurship – 2003 ലെ സോഷ്യൽ എന്റർപ്രണേഴ്സ് ഓഫ് ദി ഇയർ. 20 അംഗങ്ങളിൽ നിന്ന്.[5]
  • 2009 ൽ Robert Hill Award ആഗോള സോളാർ കമ്മ്യൂണിറ്റിയിൽ നിന്നും – ഫോട്ടോ-വോൾട്ടയിക്കുകളുടെ പ്രചാരണത്തിനുള്ള അദ്ദേഹത്തിന്റെ പ്രവർത്തനത്തിന്[6]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "ഇന്ത്യയിലെ 10 സാമൂഹിക സംരംഭക നായകന്മാർ". malayalam.yourstory.com. 2015-10-31. Retrieved 2018-08-01.
  2. 2.0 2.1 Mortenson, Greg. (29 April 2010) Sanjit 'Bunker' Roy The 2010 TIME 100 Archived 2013-08-17 at the Wayback Machine.. TIME. Retrieved on 2 June 2012.
  3. 3.0 3.1 John, Mary (2003). Children's Rights and Power: Charging Up for a New Century. Jessica Kingsley Publishers. pp. 232–. ISBN 9781853026584. Retrieved 23 November 2012.
  4. "Archives – 1985 Science and Technology". Jamnalal Bajaj Foundation. Retrieved 23 November 2012.
  5. "Swiss award for Bunker Roy". The Hindu. 22 September 2002. Archived from the original on 2014-04-27. Retrieved 23 November 2012.
  6. "Memorable Points – National". Pratiyogita Darpan. Pratiyogita Darpan. November 2009. pp. 34–. Retrieved 23 November 2012.
"https://ml.wikipedia.org/w/index.php?title=ബങ്കർ_റോയി&oldid=3638744" എന്ന താളിൽനിന്ന് ശേഖരിച്ചത്