ഫ്ലൈയിങ്ങ് ട്രപ്പീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്ലൈയിങ്ങ് ട്രപ്പീസ്

ഊഞ്ഞാലുപയോഗിച്ചുള്ള ഒരു സർക്കസ് വിദ്യയാണ് ഫ്ലൈയിങ്ങ് ട്രപ്പീസ്.[1] ഒന്നോ അതിലധികം പേരോ 20 മുതൽ 40 അടി വരെ ഉയരത്തിൽ ഉള്ള ഊഞ്ഞാലിൽ കാലുടക്കി തലകീഴായി തൂങ്ങി കിടന്ന് ആടും. മറ്റൊരു ഊഞ്ഞാലിൽ ആടി വരുന്ന ഒരാളെ തൂങ്ങി കിടക്കുന്നയാൾ താഴെ വീഴാതെ പിടിച്ചെടുക്കും. സർക്കസിലെ ഒരു പ്രധാന ഇനമാണ് ഫ്ലൈയിങ്ങ് ട്രപ്പീസ്. 1859ൽ ഫ്രെഞ്ചുകാരനായ ജൂൾസ് ലിയോടാർഡാണ് ഈ വിദ്യ കണ്ടുപിടിച്ചത്.[2]

അവലംബം[തിരുത്തുക]

  1. http://community.simplycircus.com/tutorials/aerial/aerial_arts_faq.htm
  2. http://www.hollywoodaerialarts.com/History.htm
"https://ml.wikipedia.org/w/index.php?title=ഫ്ലൈയിങ്ങ്_ട്രപ്പീസ്&oldid=3123027" എന്ന താളിൽനിന്ന് ശേഖരിച്ചത്