ഫ്രാസാസി ഗുഹകൾ
Grotte di Frasassi (ഫ്രാസാസി ഗുഹകൾ) | |
---|---|
Location | Frasassi, Genga (AN, Marche, Italy) |
Coordinates | 43°24′03″N 12°57′43″E / 43.40083°N 12.96194°E |
Depth | 400 m |
Elevation | 300 m |
Discovery | 1971 |
Geology | Karst cave |
Entrances | 1 |
Access | Public |
Show cave opened | 1974[1] |
Show cave length | 5,000 m |
Website | ഔദ്യോഗിക വെബ്സൈറ്റ് |
ഇറ്റലിയിലെ ഗെംഗ മുനിസിപ്പാലിറ്റിയിൽ, അൻകോണ പ്രവിശ്യയിലെ, മാർഷെയിൽ സ്ഥിതിചെയ്യുന്ന ഒരു കാർസ്റ്റ് ഗുഹയാണ് ഫ്രാസാസി ഗുഹകൾ. ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര ഗുഹകളിലൊന്നാണ് ഇത്.
ചരിത്രം
[തിരുത്തുക]1971-ൽ[2] ഒരു കൂട്ടം അങ്കോണ സ്പീലിയോളജിസ്റ്റുകൾ കണ്ടെത്തിയ ഈ ഗുഹകൾ, ഗെംഗയിൽ നിന്ന് 7 കിലോമീറ്റർ (4 മൈൽ) തെക്ക്, സാൻ വിറ്റോറിലെ സിവിൽ ഇടവകയ്ക്കും ഗെംഗ-സാൻ വിറ്റോർ റെയിൽവേ സ്റ്റേഷനും സമീപം (റോം-അൻകോണ ലൈൻ) സ്ഥിതിചെയ്യുന്നു.
സ്റ്റാലാക്റ്റൈറ്റുകളും സ്റ്റാലാഗ്മിറ്റുകളും കൊണ്ട് സമ്പന്നമായ ഈ ഗുഹകളിലേക്കുള്ള[3] പ്രവേശന കവാടത്തിനടുത്ത് രണ്ട് പരിശുദ്ധചാപ്പൽ കാണപ്പെടുന്നു. അതിലൊന്നാണ് 1029-ലെ സാന്റുവാരിയോ ഡി സാന്താ മരിയ ഇൻഫ്രാ സാക്സ (പാറയുടെ കീഴിലുള്ള ഹോളി മേരിയുടെ സങ്കേതം), രണ്ടാമത്തേത് 1828-ലെ നിയോക്ലാസിക്കൽ ആർക്കിടെക്ചർ പണികഴിപ്പിച്ച ഔപചാരിക ക്ഷേത്രം. ഇത് ടെമ്പിയറ്റോ ഡെൽ വലാഡിയർ എന്നറിയപ്പെടുന്നു.
അറകൾ
[തിരുത്തുക]ഫ്രാസാസി ഗുഹകളൂടെ കൂട്ടത്തിൽ നിരവധി പേരുള്ള അറകൾ ഉൾപ്പെടുന്നു:
- ഗ്രോട്ട ഡെല്ലെ നോട്ടോൾ, അല്ലെങ്കിൽ "വവ്വാലുകളുടെ ഗുഹ", ഗുഹയുടെ ഉള്ളിൽ വസിക്കുന്ന വവ്വാലുകളുടെ വലിയ കോളനിയിൽ നിന്നാണ് ഈ പേര് ലഭിച്ചത്. [3]
- ഗ്രോട്ട ഗ്രാൻഡെ ഡെൽ വെന്റോ അഥവാ "ഗ്രേറ്റ് കേവ് ഓഫ് ദി വിൻഡ്" 1971-ൽ കണ്ടെത്തി, ഏകദേശം 13 ഓളം മീറ്റർ (8.1 മൈൽ) ചുരം പാതകളോടെ കാണപ്പെടുന്നു.[3]
- അബിസോ അൻകോണ അഥവാ "അൻകോണ അബിസ്" 180 x 120 മീറ്റർ വീതിയും 200 മീറ്റർ ഉയരവുമുള്ള ഒരു വലിയ ഇടം. [3]
- ""സാല ഡെല്ലെ കാൻഡ്ലൈൻ , അഥവാ "റൂം ഓഫ് കാൻഡിൽസ്", മെഴുകുതിരികളോട് സാമ്യമുള്ള സമൃദ്ധമായ സ്റ്റാളാഗ്മിറ്റുകൾ. [3]
- സാല ഡെൽ ഇൻഫിനിറ്റോ, അല്ലെങ്കിൽ "റൂം ഓഫ് ഇൻഫിനിറ്റ്", മേൽക്കൂരയെ പിന്തുണയ്ക്കുന്ന കൂറ്റൻ സ്‌പെലിയോതെം നിരകളുള്ള ഉയരമുള്ള അറ.[3]
ശാസ്ത്രീയ പരീക്ഷണങ്ങൾ
[തിരുത്തുക]ക്രോണോബയോളജിയിൽ പരീക്ഷണങ്ങൾ നടത്താൻ ഗുഹ ഉപയോഗിച്ചിരുന്നു. ഗുഹയ്ക്കുള്ളിൽ ധാരാളം സമയം ചെലവഴിച്ച ഇറ്റാലിയൻ സാമൂഹ്യശാസ്ത്രജ്ഞൻ മൗറീഷ്യോ മൊണ്ടാൽബിനി 2009-ൽ അന്തരിച്ചു.
സഹോദരി ഗുഹകൾ
[തിരുത്തുക]ലോകമെമ്പാടുമുള്ള നിരവധി സഹോദരി ഗുഹളോടൊപ്പം[4]നിൽക്കുന്നവയാണ് ഫ്രാസാസി ഗുഹകൾ.
- Grand Roc (Les Eyzies — Aquitaine, France)
- Wieliczka Salt Mine (Wieliczka — Lesser Poland, Poland)
- Kartchner Caverns State Park (Benson — Arizona, United States)
അവലംബം
[തിരുത്തുക]- ↑ (in Italian) History of Frasassi
- ↑ (in Italian) Info on anconanetwork.it Archived 2009-08-19 at the Wayback Machine.
- ↑ 3.0 3.1 3.2 3.3 3.4 3.5 Scheffel, Richard L.; Wernet, Susan J., eds. (1980). Natural Wonders of the World. United States of America: Reader's Digest Association, Inc. pp. 149. ISBN 0-89577-087-3.
- ↑ Sister caves on frasassi.com Archived 2009-08-31 at the Wayback Machine.
പുറം കണ്ണികൾ
[തിരുത്തുക]- (in Italian) (in English) Grotte di Frasassi official site
- (in Italian) Frasassi Online