ഫോവിയോള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോവിയോള
Details
Identifiers
Latinfoveola
TAA15.2.04.023
FMA77666
Anatomical terminology

മനുഷ്യ റെറ്റിനയിൽ കോൺ കോശങ്ങളുടെ സാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള മാക്യുല എന്ന മഞ്ഞ നിറത്തിലുള്ള പ്രദേശത്താണ് ഫോവിയോള സ്ഥിതിചെയ്യുന്നത്. ഏകദേശം 0.35 മില്ലീമീറ്റർ വ്യാസമുള്ള ഫോവിയോള, കോൺ കോശങ്ങളും മുള്ളർ സെല്ലുകളുടെ കോൺ ആകൃതിയിലുള്ള സോണും മാത്രം അടങ്ങിയിട്ടുള്ള ഫോവിയയുടെ മധ്യഭാഗത്തായി ആണ് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തുള്ള കോൺ റിസപ്റ്ററുകൾ റെറ്റിനയിലെ മറ്റെവിടെ ഉള്ളതിനെക്കാളും നീളമുള്ളതും മെലിഞ്ഞതും കൂടുതൽ സാന്ദ്രത നിറഞ്ഞതുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണിലെ ഏറ്റവും ഉയർന്ന കാഴ്ചയ്ക്ക് സഹായിക്കുന്ന പ്രദേശമാണ് ഫോവിയോള. ഫോവിയോളയുടെ മധ്യഭാഗത്തെ ചിലപ്പോൾ ഉംബോ എന്നും വിളിക്കാറുണ്ട്.

ഫോവിയോളയുടെ ഘടനയെക്കുറിച്ച് അടുത്തിടെ പുനരന്വേഷണം നടത്തിയിരുന്നു. [1]

കുരങ്ങുകളിലെയും (മക്കാക്ക ഫാസിക്യുലാരിസ്) മനുഷ്യരിലെയും 32 ഫോവിയോളകളിൽ നിന്നും, സീരിയൽ സെമിതിൻ, അൾട്രാത്തിൻ സെക്ഷൻ, ഫോക്കസ്ഡ് അയോൺ ബീം (എഫ്ഐബി) ടോമോഗ്രാഫി, എന്നിവ തയ്യാറാക്കി. അതിൽ നിന്നും സെൻട്രൽ മുള്ളർ, ഫോട്ടോറിസെപ്റ്റർ സെല്ലുകളുടെ 3-ഡി മോഡലുകൾ നിർമ്മിക്കാൻ സീരിയൽ സെക്ഷനുകളും എഫ്ഐബി വിശകലനവും ഉപയോഗിച്ചു. [1]

കുരങ്ങുകളിൽ, കേന്ദ്ര ഫോവിയോളാർ കോണുകളുടെ പുറം ഭാഗങ്ങൾ പാരഫോവിയൽ കോണുകളിൽ നിന്നുള്ളതിനേക്കാൾ ഇരട്ടി നീളമുള്ളതാണെന്നും അവ പ്രകാശത്തിന് സമാന്തരമായല്ലെന്നും കണ്ടെത്തി. മനുഷ്യരുടെയും കുരങ്ങുകളുടെയും സെൻട്രൽ ഫോവിയോളയിൽ (വിസ്തീർണ്ണം 200μm വ്യാസം ) അദ്വിതീയ മുള്ളർ സെല്ലുകൾ ഉണ്ട്. [1]

റെറ്റിനയുടെ ഫോട്ടോ, ഓവർലേ ഡയഗ്രാമുകൾ ഉപയോഗിച്ച് മാക്യുല, ഫോവിയ, ഒപ്റ്റിക് ഡിസ്ക് എന്നിവയുടെ സ്ഥാനങ്ങളും വലുപ്പങ്ങളും കാണിക്കുന്നു

അധിക ചിത്രങ്ങൾ[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. 1.0 1.1 1.2 Tschulakow, Alexander V; Oltrup, Theo; Bende, Thomas; Schmelzle, Sebastian; Schraermeyer, Ulrich (2018). "The anatomy of the foveola reinvestigated". PeerJ. 6: e4482. doi:10.7717/peerj.4482. PMC 5853608. PMID 29576957. Material was copied from this source, which is available under a Creative Commons Attribution 4.0 International License.
"https://ml.wikipedia.org/w/index.php?title=ഫോവിയോള&oldid=3763257" എന്ന താളിൽനിന്ന് ശേഖരിച്ചത്