ഫോറില്ലൺ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫോറില്ലൺ ദേശീയോദ്യാനം
Forillon National Park of Canada 2.jpg
Cap Bon-Ami at sunset
Map showing the location of ഫോറില്ലൺ ദേശീയോദ്യാനം
Map showing the location of ഫോറില്ലൺ ദേശീയോദ്യാനം
Location of Forillon National Park
LocationGaspé, La Côte-de-Gaspé Regional County Municipality, Quebec, Canada
Nearest cityGaspé, Quebec
Coordinates48°54′N 64°21′W / 48.900°N 64.350°W / 48.900; -64.350Coordinates: 48°54′N 64°21′W / 48.900°N 64.350°W / 48.900; -64.350
Area244 കി.m2 (94 sq mi)
Established1970
Visitors137,070 (in 2007[1])
Governing bodyParks Canada

ഫോറില്ലൺ ദേശീയോദ്യാനം, കാനഡയിലൂടനീളമുള്ള 42 ദേശീയ ഉദ്യാനങ്ങൾ, ഉദ്യാന റിസർവുകൾ എന്നിവയിലുൾപ്പെട്ടതും ക്യൂബക്കിലെ ഗാസ്പെ ഉപദ്വീപിൻറെ ബാഹ്യഭാഗത്തായി സ്ഥിതിചെയ്യുന്നതുമായ ഒരു ദേശീയോദ്യാനമാണ്. ഇത് 244 ചതുരശ്ര കിലോമീറ്റർ (94 ചതുരശ്ര മൈൽ) വിസ്തൃതിയിൽ പരന്നുകിടക്കുന്നു.  1970 ൽ സ്ഥാപിതമായ ഇത് ക്യൂബക്കിലെ ആദ്യത്തെ ദേശീയോദ്യാനമായിരുന്നു. വനമേഖല, കടൽത്തീരം, ഉപ്പു ചതുപ്പുകൾ, മണൽക്കുന്നുകൾ, കിഴുക്കാംതൂക്കായ മലഞ്ചെരിവുകൾ എന്നിവ നിറഞ്ഞ ഈ ദേശീയോദ്യാനത്തിൽ അപ്പലേച്ചിയൻറെ കിഴക്കൻ അറ്റം വരെ ഉൾപ്പെടുന്നു.

ചരിത്രം[തിരുത്തുക]

മക്മാക്, ഇറോക്വീസ് എന്നീ തദ്ദേശീയ വംശക്കാരുടെ  പരമ്പരാഗത വേനൽക്കാല വേട്ടസ്ഥലവും മത്സ്യബന്ധനമേഖലയും ആയിരുന്നു ഒരുകാലത്ത് പ്രദേശം

വന്യജീവികൾ[തിരുത്തുക]

കടൽ പക്ഷികളുടെ കൂടുകൂട്ടൽ സ്ഥലമായ ഇവിടെ തിമിംഗിലങ്ങൾ, സീലുകൾ, വനപ്രദേശങ്ങളിലെ സസ്തനികളായ ചുവന്ന കുറുക്കൻ  കറുത്ത കരടികൾ, മൂസ്, ലിൻക്സ്, മിനക്,കൊയോട്ടെ (ഒരുതരം ചെന്നായ), വുഡ്ചക്ക്, മുള്ളൻപന്നി, സ്നോ ഷൂ മുയൽ, ബീവർ, എർമൈൻ തുടങ്ങിയ എന്നിവയെ കണ്ടുവരുന്നു. ഇരപിടിൻമാരായ പക്ഷികളിൽ ഗ്രേറ്റ് ഹോൺഡ് മൂങ്ങ, വടക്കൻ ഹാരിയേർസ്, പെറെഗ്രൈൻ പ്രാപ്പിടിയൻ, കെസ്ട്രെലുകൾ, ബാൾഡ് ഈഗിൾ, റഫ് ലെഗ്ഗ്ഡ് ഹാക്ക്, ഒസ്പ്രേസ് എന്നിവയാണുള്ളത്. 

അവലംബം[തിരുത്തുക]

  1. "Parks Canada Attendance 2003-04 to 2007-08" (PDF). Parks Canada. 2008. ശേഖരിച്ചത് 2009-04-04.
"https://ml.wikipedia.org/w/index.php?title=ഫോറില്ലൺ_ദേശീയോദ്യാനം&oldid=2819171" എന്ന താളിൽനിന്ന് ശേഖരിച്ചത്