ഫൈബർ ടു ദ് എക്സ്
ദൃശ്യരൂപം
ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിക്കുന്ന ഒരു കൂട്ടം ബ്രോഡ്ബാൻഡ് ശൃംഖലകളാണ് ഫൈബർ ടു ദ് എക്സ് എന്ന നാമധേയം കൊണ്ട് അർത്ഥമാക്കുന്നത്. ഉപയോഗരീതി അനുസരിച്ച് പലതായി ഇവയെ തരംതിരിച്ചിരിക്കുന്നു.
പദങ്ങൾ
[തിരുത്തുക]- ഫൈബർ ടു ദ് ഹോം - ഗാർഹിക സ്ഥലങ്ങളിലെ ഒപ്റ്റിക്കൽ ശൃംഖല.
- ഫൈബർ ടു ദ് പ്രെമിസെസ് - ഗാർഹിക/വാണിജ്യ കെട്ടിടങ്ങളിൽ എത്തുന്ന ഒപ്റ്റിക്കൽ ശൃംഖല.
- ഫൈബർ ടു ദ് ബിൽഡിംഗ്- മൾട്ടി സ്റ്റോറി കെട്ടിടങ്ങളിലെ ഒപ്റ്റിക്കൽ ശൃംഖല
- ഫൈബർ ടു ദ് നോഡ്-
ഗുണങ്ങൾ
[തിരുത്തുക]സാധാരണ ചെമ്പ് കമ്പികളിലൂടെയുള്ള വാർത്താവിനിയമയത്തേക്കാൾ വേഗത്തിലും ഗുണമേന്മയിലും ഒപ്റ്റിക്കൽ ഫൈബർ വഴി സേവനങ്ങൾ നടത്താൻ കഴിയും. ഉദാഹരണമായി കാറ്റഗറി 5e, 6, 6A എന്നിവയിലൂടെ ഗിഗാബിറ്റ് ഇഥർനെറ്റ് വിനിമയം നടത്താൻ 100 മീറ്റർ വരെയേ പരമാവധി സാധിക്കുകയുള്ളു. എന്നാൽ ഒപ്റ്റിക്കൽ ഫൈബറിൽ നൂറ് കിലോമീറ്ററോളം യാതൊരു തടസവും ഇല്ലാതെ വിനിമയം സാധിക്കും.