ഫെയർ ട്രേഡ് അലയൻസ് കേരള
രൂപീകരണം | 2005 |
---|---|
തരം | എൻ.ജി.ഒ. |
ആസ്ഥാനം | തടിക്കടവ്, കണ്ണൂർ |
സേവനങ്ങൾ | അംഗങ്ങളുടെ കാർഷികോത്പന്നങ്ങൾക്ക് ന്യായവിപണി കണ്ടെത്തുന്നു. |
ചെയർമാൻ | തോമസ് കളപ്പുര |
സെക്രട്ടറി | സജി ജോസ് പുളിക്കൽ |
പ്രധാന വ്യക്തികൾ | ടോമി മാത്യു വടക്കഞ്ചേരിൽ, എ കെ ജോൺ, ഫ. ജോയ് കൊച്ചുപാറ |
മുദ്രാവാക്യം | Justice in Trade concerns |
വെബ്സൈറ്റ് | ftak.in |
കേരളത്തിലെ ചെറുകിട കർഷകരുടെ സംഘടനയാണ് ഫെയർ ട്രേഡ് അലയൻസ് കേരള (FTAK) . കേരളത്തിലെ വടക്കൻ ജില്ലകളായ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നിവടങ്ങളിലെ ചെറുകിട കർഷകരാണ് ഈ സംഘടനയിലെ അംഗങ്ങൾ. സംഘടനയിലെ അംഗങ്ങളുടെ ഉത്പന്നങ്ങൾ ന്യായവിലക്ക് വിപണിയിൽ വിൽക്കുന്നു. വിദേശ രാജ്യങ്ങളിലും ഈ സംഘടനയിലെ അംഗങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപണിയുണ്ട്. 4500ൽ അധികം അംഗങ്ങളുള്ള ഈ സംഘടനയുടെ ഉദേശലക്ഷ്യം ഉത്പാദകനും വിതരണക്കാരനും ഉപഭോക്താവിനും ന്യായവിപണി കണ്ടെത്തുക എന്നതാണ്. സംഘടന പ്രവർത്തനം ആരംഭിച്ചത് 2005 ൽ ആണ്.[1]
ന്യായവിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തിനു പുറമേ സംഘടനയിലെ അംഗങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, ലിംഗനീതി ഉറപ്പുവരുത്തുക, പശ്ചിമഘട്ട പ്രദേശത്തെ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നിവയ്കായുള്ള പ്രവർത്തനങ്ങളും ഫെയർ ട്രേഡ് + 3 എന്ന പദ്ധതിയിലൂടെ സംഘടന ഏറ്റെടുത്തു നടത്തുന്നു. സംഘടനയിലെ അംഗങ്ങൾക്കിടയിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നു. [2]
നാളികേരം, കശുവണ്ടി, കാപ്പി, കൂടാതെ സുഗന്ധവിളകളായ മഞ്ഞൾ, കറുവാപട്ട, ജാതി, കുരുമുളക്, ഏലം, ഇഞ്ചി, കരിയാമ്പൂ മുതലായവയും ഫെയർ ട്രേഡ് അലയൻസ് കേരളയിലെ അംഗങ്ങൾ ഉത്പാദിപ്പിക്കുന്നു. കോഴിക്കോട്ടെ ജൈവവ്യാപാരസ്ഥാപനമായ എലമെന്റ്സ് ആണ് ഫെയർ ട്രേഡ് അലയൻസ് കേരളയുടെ മാർക്കറ്റിങ്ങ് ജോലികൾ നിർവഹിക്കുന്നത്. [3]
നാടൻ വിത്തിനങ്ങളുടെ സംരക്ഷണവും കൈമാറ്റവും ലക്ഷ്യമിട്ട് ഫെയർ ട്രേഡ് അലയൻസ് കേരള സീഡ്ഫെസ്റ്റ് എന്ന പേരിൽ വിത്തിനങ്ങളുടെ പ്രദർശനം നടത്തിപോരുന്നു. 2011 ൽ ആദ്യത്തെ സീഡ്ഫെസ്റ്റ് നടന്നു. സീഡ്ഫെസ്റ്റ് 2016 കണ്ണൂർ ജില്ലയിലെ കരുവഞ്ചാലിൽ ജനുവരി 22 മുതൽ 26 വരെ നടക്കുന്നു. [4]
അവലംബങ്ങൾ
[തിരുത്തുക]- ↑ എഫ് ടി എ കെ രൂപീകരണം
- ↑ "എഫ് ടി എ കെ ഉദ്ദേശലക്ഷ്യങ്ങൾ". Archived from the original on 2016-03-11. Retrieved 2015-12-28.
- ↑ "എഫ് ടി എ കെ ഉത്പന്നങ്ങൾ". Archived from the original on 2016-03-11. Retrieved 2015-12-28.
- ↑ "സീഡ്ഫെസ്റ്റ്". Archived from the original on 2015-12-21. Retrieved 2015-12-28.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]എഫ് ടി എ കെ വെബ്സൈറ്റ് Archived 2016-03-04 at the Wayback Machine.