ഫുസ്തത്
Fustat الفسطاط | |
---|---|
Capital of Egypt, 641–750, 905–1168 | |
A drawing of Fustat, from Rappoport's History of Egypt | |
Nickname(s): City of the Tents | |
Coordinates: 30°0′N 31°14′E / 30.000°N 31.233°E | |
Currently part of | Old Cairo |
Rashidun Caliphate | 641–661 |
Umayyad Caliphate | 661–750 |
Fatimid Caliphate | 905–1168 |
Founded | 641 |
(12th century) | |
• ആകെ | 200,000 |
മുസ്ലിം ഭരണകാലത്ത് ഈജിപ്തിൻറെ ആദ്യ തലസ്ഥാനമായിരുന്നു ഫ്സ്തത്. (also Fostat, Al Fustat, Misr al-Fustat and Fustat-Misr, and in അറബി: الفسطاط, al-Fusţāţ, Coptic: Ⲫⲩⲥⲧⲁⲧⲱⲛ). അംറ് ഇബിനുൽ ആസിൻറെ കാലത്താണ് ഈ സ്ഥലം ഈജിപ്തിൻറെ തലസ്ഥാനമാക്കിയത്.എഡി 641 ലായിരുന്നു ഇത്. ഈജിപ്തിലെ ആദ്യത്തെ മുസ്ലിം പള്ളിയും ഇവിടെയാണ് സ്ഥാപിക്കപ്പെട്ടത്.
ആദ്യത്തെ പള്ളി
[തിരുത്തുക]ആയിരക്കണക്കിനു വർഷങ്ങളായി, ഈജിപ്തിന്റെ തലസ്ഥാനം വിവിധ സംസ്കാരങ്ങളോടൊപ്പം ഏത് രാജവംശമാണ് അധികാരത്തിലിരുന്നത് എന്നതിനെ ആശ്രയിച്ച് തെബ്സ്, മെംഫിസ് എന്നിങ്ങനെ നൈൽ നദിയുടെ ഉപരിഭാഗത്തും നിമ്ന്ന ഭാഗത്തുമായി പല നഗരങ്ങളിലേയ്ക്കും മാറ്റി മറിക്കപ്പെട്ടിരുന്നു. ഏതാണ്ട് ബിസി 331 ൽ മഹാനായ അലക്സാണ്ടർ ഈജിപ്തിനെ കീഴടക്കിയതിനുശേഷം, തലസ്ഥാനം അദ്ദേഹത്തിന്റെ പേരിനെ ആധാരമാക്കി മെഡിറ്ററേനിയൻ തീരത്ത് അലക്സാണ്ട്രിയ എന്ന പേരിലുള്ള ഒരു നഗരമായി മാറി. ഏകദേശം ആയിരത്തോളം വർഷങ്ങളായി ഈ സ്ഥിതി തുടർന്നിരുന്നു. ഏഴാം നൂറ്റാണ്ടിൽ മുഹമ്മദിന്റെ മരണത്തിന് തൊട്ടുപിന്നാലെ അറേബ്യൻ ഖലീഫ ഉമറിന്റെ സൈന്യം ഈ പ്രദേശം പിടിച്ചടക്കിയതിനുശേഷം, ഒരു പുതിയ തലസ്ഥാനം സ്ഥാപിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. 641 സെപ്റ്റംബറിൽ അലക്സാണ്ട്രിയയുടെ പതനത്തിനുശേഷം സൈന്യത്തിന്റെ കമാൻഡറായിരുന്ന അമർ ഇബ്ൻ അൽ-അസ് നദിയുടെ കിഴക്കൻ തീരത്ത് ഒരു പുതിയ തലസ്ഥാനം കെട്ടിപ്പടുത്തു.[1]
അവലംബം
[തിരുത്തുക]- ↑ Petersen (1999) p. 44